കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരെ അമര്‍ത്യാസെന്‍; ഇടതുപക്ഷവും ന്യൂനപക്ഷവും മതേതര കക്ഷികളും ഒന്നിക്കണം

Google Oneindia Malayalam News

കൊല്‍ക്കത്ത: വിഭജന രാഷ്ട്രീയത്തിനെതിരെ മതേതര കക്ഷികളും ന്യൂനപക്ഷങ്ങളും ഒന്നിക്കണമെന്ന് നൊബേല്‍ പുരസ്‌കാര ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാസെന്‍. രാജ്യം ഭരിക്കുന്ന കക്ഷിക്ക് മതിയായ ജനപിന്തുണയില്ല. രാഷ്ട്രീയ സംവിധാനത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചാണ് അവര്‍ അധികാരത്തിലെത്തിയതെന്നും അമര്‍ത്യാസെന്‍ പറഞ്ഞു.

1

നിലവിലെ സാഹചര്യത്തില്‍ ഹിന്ദുവും മുസ്ലിമും നോക്കിയല്ല ഭൂരിപക്ഷവും ന്യൂനപക്ഷവും തീരുമാനിക്കേണ്ടത്. ആരാണ് ഹിന്ദു എന്ന് വ്യക്തമല്ല. ദളിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും എണ്ണം വളരെ കുറവാണെന്നത് സത്യമാണ്. എന്നാല്‍ രാജ്യം ഭരിക്കുന്നവര്‍ക്ക് എണ്ണത്തിന്റെ കാര്യത്തില്‍ ഭൂരിപക്ഷമില്ല. രാഷ്ട്രീയ സംവിധാനത്തെ കൃത്യമായി ഉപയോഗിച്ചാണ് അവര്‍ അധികാരത്തിലെത്തിയതെന്നും ഇന്ത്യന്‍ ജനാധിപത്യം എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് അമര്‍ത്യാസെന്‍ വിശദമാക്കി.

സെന്‍സസ് പരിഗണിച്ചാല്‍ ഹിന്ദു ജനസംഖ്യയാണ് കൂടുതല്‍. എന്നാല്‍ 2014ലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാകുന്നത് രാഷ്ട്രീയ സംവിധാനം ഉപയോഗപ്പെടുത്തിയതിന്റെ വിജയമാണ്. ന്യൂനപക്ഷങ്ങളാണെങ്കില്‍ സഹിക്കേണ്ടിവരുമെന്ന മുസ്ലിംകളുടെ ചിന്ത വന്‍ ദുരന്തമുണ്ടാക്കുമെന്ന് ഇന്ത്യയിലെ മുസ്ലിംകള്‍ക്കിടയിലെ ഭയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അമര്‍ത്യാസെന്‍ പറഞ്ഞു.

വിഷയങ്ങള്‍ ശക്തമായി ഉന്നയിക്കണം. ദേശീയ തലത്തില്‍ ശ്രദ്ധകിട്ടുന്നതിനും ചര്‍ച്ചയാക്കുന്നതിനും അത് നിര്‍ബന്ധമാണ്. വിഷയങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ മാത്രമേ വിജയം നേടാന്‍ സാധിക്കൂ. ഞാന്‍ ഒരു ഇടതുപക്ഷക്കാരനായിട്ടാണ് സ്വയം കരുതുന്നത്. എല്ലാ മതക്കാരുടെയും വിഷയത്തില്‍ ഇടപെടുന്നതില്‍ ഇടതുപക്ഷം പരാജയമാണ്. എല്ലാ രാഷ്ട്രീയ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി ഇടതുപക്ഷ ചിന്തയിലൂടെ ലഭിക്കില്ല.

ഇടതുപക്ഷം മതേതര ശക്തികളുമായി കൈകോര്‍ക്കണം. എല്ലാ വീക്ഷണങ്ങളും വിട്ടുവീഴ്ച ചെയ്യണമെന്നല്ല അര്‍ഥമാക്കുന്നത്. വിഭജന രാഷ്ട്രീയത്തെ ചെറുത്തുതോല്‍പ്പിക്കുക എന്നതാവണം ലക്ഷ്യം. മതേതര കാഴ്ചപ്പാടുള്ള എല്ലാ കക്ഷികളും ഒരുമിച്ച് ശബ്ദമുയര്‍ത്തണം. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും അമര്‍ത്യാസെന്‍ പറഞ്ഞു.

English summary
Liberal Forces Need To Be More Vocal On Divisive Politics: Amartya Sen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X