കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4,470 സന്നദ്ധ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കി

  • By Mithra Nair
Google Oneindia Malayalam News

ദില്ലി : കേന്ദ്ര സര്‍ക്കാര്‍ 4,470 സന്നദ്ധ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കി. ഇവയുടെ പ്രവര്‍ത്തനം വിലയിരുത്തിയതിനുശേഷമാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

വാര്‍ഷിക വരവു ചെലവു കണക്കുകള്‍ ഹാജരാക്കാത്തതും മറ്റ് നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടി വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. ലൈസന്‍സ് റദ്ദാക്കുന്നതിന് മുന്‍പ് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് സംഘടനകള്‍ക്ക് നോട്ടീസ് അയച്ചിരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

17-rajnath.jpg

പ്രമുഖ സര്‍വ്വകലാശാലകള്‍, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍, എസ്‌കോര്‍ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ വിദേശ ഫണ്ടുകള്‍ കൈപ്പറ്റുന്നതും നിരോധിച്ചിട്ടുണ്ട്. പഞ്ചാബ് യൂണിവേഴ്‌സിറ്റി, ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, ഗാര്‍ഗി കോളേജ് ഡല്‍ഹി, ലേഡി ഇര്‍വിന്‍ കോളേജ് ഡല്‍ഹി, വിക്രം സാരാഭായ് ഫൗണ്ടേഷന്‍ എന്നിവയാണ് എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കപ്പെട്ട പ്രമുഖ സ്ഥാപനങ്ങള്‍.

എഫ്ആര്‍സിഎ ചട്ടങ്ങള്‍ ലംഘിച്ചതിന് 9,000 സര്‍ക്കാരിതര സംഘടനകളുടെ ലൈസന്‍സ് കഴിഞ്ഞ ഏപ്രിലില്‍ മോദി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.സന്നദ്ധ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. സന്നദ്ധ സംഘടനകള്‍ക്കെതിരേ മോദി സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനെതിരെ അന്താരാഷ്ട്ര തലത്തിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

English summary
In another round of action against erring non-profits, the government has cancelled the licence of another 4,470 organisations. But surprisingly, the list includes a number of top universities, Supreme Court Bar Association and the Escorts Heart Institute, which bars them from receiving foreign funds.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X