കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗൺ; നിയന്ത്രണങ്ങൾ ലംഘിച്ചാൽ ഇതാണ് ശിക്ഷയും പിഴയും, അറിയാം

  • By Aami Madhu
Google Oneindia Malayalam News

'ട്രെയിൻ ഇറങ്ങുമ്പോൾ കുടിയേറ്റ തൊഴിലാളികൾക്ക് 7500 രൂപ നൽകണം,മൊത്തം ചെലവ് 7500 കോടി രൂപയേ വരൂ'ദില്ലി; കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. റെഡ് , ഓറഞ്ച് , ഗ്രീൻ സോണികളിൽ നടപ്പാക്കേണ്ട മാർഗ നിർദ്ദേശങ്ങളും കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനം, റെയിൽവേ, അന്തർ സംസ്ഥാന യാത്രകൾ തുടങ്ങിയവയ്ക്കുള്ള വിലക്ക് തുടരും. സിനിമാശാലകൾ, മാളുകൾ എന്നിവ തുടർന്നും പ്രവർത്തിക്കില്ല.

ജില്ലാ തലത്തിലും റെഡ് , ഗ്രീൻ, യെല്ലോ സോണുകൾ തിരിച്ചുള്ള നിയന്ത്രണങ്ങൾ ഉണ്ടാകും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടു. ഇത് സംബന്ധിച്ചുള്ള മാർഗരേഖകളും കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ദുരന്ത നിവരാണ നിയമത്തിലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ ചുമത്തി നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കും.

 locd-1588404632

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥരുടെ ജോലിയെ തടസപ്പെടുത്തിയാൽ നിയമത്തിലെ ഒരു വർഷം വരെ തടവോ പിഴയോ അല്ലേങ്കിൽ രണ്ടും കൂടിയ ശിക്ഷയോ ലഭിക്കും.

കൊവിഡ് സംബന്ധിച്ച് തെറ്റായ അപായ സന്ദേശം നടത്തിയാൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കും

സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ രണ്ട് വർഷം വരെ തടവ് ലഭിച്ചേക്കും.

സർക്കാർ ഉത്തരവുകൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന വകുപ്പുകൾക്കെതിരേയും നടപടിയുണ്ടാകും. സാധനങ്ങളോ ഫണ്ട് തിരിമാറിയോ നടത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ രണ്ട് വർഷം തടവ് ശിക്ഷ ലഭിച്ചേക്കും.

കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ഒരു വർഷം തടവ് ശിക്ഷ.

ലോക്ക് ഡൗണ്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും തൊഴിലുടമകള്‍ക്കെതിരെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതോറദ്ദാക്കുന്നതോ ഉള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളാവുന്നതാണ്.

കമ്പനികളും അവയുടെ ഡയറക്ടര്‍മാരും കോര്‍പ്പറേറ്റുകളുമെല്ലാം സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ് എന്നും ദേശീയ ദുരന്ത നിവാരണ നിയമത്തിൽ പറയുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 188 പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുന്നതും നിയന്ത്രണങ്ങള്‍ അവഗണിക്കുന്നതും ഒരു മാസം മുതല്‍ ആറ് മാസം വരെ തടവ് ലഭിക്കാവുന്നതോ 200 രൂപ മുതല്‍ 1000 രൂപ വരെ പിഴ ഈടാക്കാവുന്നതോ ആയ കുറ്റമാണ്.

'ട്രെയിൻ ഇറങ്ങുമ്പോൾ കുടിയേറ്റ തൊഴിലാളികൾക്ക് 7500 രൂപ നൽകണം,മൊത്തം ചെലവ് 7500 കോടി രൂപയേ വരൂ''ട്രെയിൻ ഇറങ്ങുമ്പോൾ കുടിയേറ്റ തൊഴിലാളികൾക്ക് 7500 രൂപ നൽകണം,മൊത്തം ചെലവ് 7500 കോടി രൂപയേ വരൂ'

മഹാരാഷ്ട്രയിലെ ഗുരുദ്വാരയിൽ നിന്ന് പഞ്ചാബിലേക്ക് മടങ്ങിയ 137 പേർക്ക് കൊവിഡ്!! ആശങ്കമഹാരാഷ്ട്രയിലെ ഗുരുദ്വാരയിൽ നിന്ന് പഞ്ചാബിലേക്ക് മടങ്ങിയ 137 പേർക്ക് കൊവിഡ്!! ആശങ്ക

English summary
Lockdown violations and punishments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X