രാമക്ഷേത്രം: ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങി, ജനുവരി 22 ചരിത്രദിനമെന്ന് അമിത് ഷാ; മോദിയും സംസാരിക്കാന്‍ സാധ്യത
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് സംബന്ധിച്ച ചര്‍ച്ച ലോക്സഭയില്‍ ആരംഭിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ചും രാംലല്ലയുടെ പ്രാണ്‍ പ്രതിഷ്ഠയെക്കുറിച്ചും മുതിര്‍ന്ന ബി ജെ പി നേതാവ് സത്യപാല്‍ സിംഗ് ആണ് ചര്‍ച്ച ആരംഭിച്ചു. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിനമാണ് ഇന്ന്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന പാര്‍ലമെന്റ് സെഷനായതിനാല്‍ തന്നെ രാമക്ഷേത്ര നിര്‍മാണം പ്രചരണായുധം കൂടിയാക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്.
രാമക്ഷേത്രം സംബന്ധിച്ച നന്ദിപ്രമേയത്തിന് മറുപടി നല്‍കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയെ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 'രാമനുള്ളിടത്ത് മതമുണ്ട്. ധര്‍മ്മം നശിപ്പിക്കുന്നവര്‍ കൊല്ലപ്പെടുന്നു. ധര്‍മ്മം സംരക്ഷിക്കുന്നവര്‍ സംരക്ഷിക്കപ്പെടുന്നു. രാമനെ അവര്‍ നിരാകരിച്ചതുകൊണ്ടാണ് ഇന്ന് ഈ രാജ്യത്ത് കോണ്‍ഗ്രസിന് ഈ അവസ്ഥയുണ്ടായിരിക്കുന്നത്,' ചര്‍ച്ചയ്ക്ക് തുടക്കമിട്ട് സത്യപാല്‍ സിംഗ് പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ഭാരതത്തിന്റെ പുതിയ യാത്രയുടെ തുടക്കമായി എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് അമിത് ഷാ പറഞ്ഞു. ശ്രീരാമനെ കൂടാതെ ഇന്ത്യയെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. 'ശ്രീരാമനില്ലാത്ത ഒരു രാജ്യം സങ്കല്‍പ്പിക്കുന്നവര്‍ക്ക് നമ്മുടെ രാജ്യത്തെ നന്നായി അറിയില്ല, അവര്‍ കൊളോണിയലിസത്തിന്റെ നാളുകളെ പ്രതിനിധീകരിക്കുന്നു.
ജനുവരി 22 വരും വര്‍ഷങ്ങളില്‍ ഒരു ചരിത്ര ദിനമായിരിക്കും. എല്ലാ രാമഭക്തരുടെയും പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റിയ ദിവസമായിരുന്നു അത്,' അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് എം hി തരുണ്‍ ഗൊഗോയ് രാമക്ഷേത്ര ചര്‍ച്ചയില്‍ പങ്കെടുത്തു. അതേസമയം, ലോക്സഭയിലും രാജ്യസഭയിലും രാമക്ഷേത്ര ചര്‍ച്ചയില്‍ പാര്‍ട്ടി പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.
'എല്ലാം ചര്‍ച്ച ചെയ്യാം, ചര്‍ച്ച ചെയ്യപ്പെടണം. എല്ലാ കക്ഷികള്‍ക്കും തുല്യ അവസരങ്ങളുള്ള യഥാര്‍ത്ഥ സ്വതന്ത്രവും നീതിയുക്തവുമായ ചര്‍ച്ച ഉണ്ടെങ്കില്‍ കാര്യമുണ്ടാകും', എന്നായിരുന്നു പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വി പറഞ്ഞത്. ഏത് ചര്‍ച്ചയും രാഷ്ട്രീയത്തിന് അതീതമായിരിക്കണമെന്നും രാമക്ഷേത്രത്തെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ ബാങ്കിംഗ് പ്രതിസന്ധിയും സാമ്പത്തിക കെടുകാര്യസ്ഥതയും അവകാശപ്പെടുന്ന ധവളപത്രത്തെ കുറിച്ചും രാജ്യസഭയില്‍ ചര്‍ച്ച നടക്കും. ബി ജെ പി എംപിമാരായ സുശീല്‍ കുമാര്‍ മോദിയും പ്രകാശ് ജാവദേക്കറും ധവളപത്രത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിടും. പാര്‍ലമെന്റില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ബിജെപി ലോക്സഭയിലും രാജ്യസഭയിലും തങ്ങളുടെ എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.
എം പിമാര്‍ സഭയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ലോക്സഭാ അംഗങ്ങള്‍ക്ക് മൂന്ന് വരി വിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കിന്റെ നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ യോഗം ചേര്‍ന്നു. പതിനേഴാം ലോക്സഭയുടെ അവസാനത്തെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31-നാണ് ആരംഭിച്ചത്. ഫെബ്രുവരി 9-ന് സമാപിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും ഒരു ദിവസം കൂടി നീട്ടുകയായിരുന്നു.












Click it and Unblock the Notifications