കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം ഉറ്റുനോക്കുന്ന യുപിയില്‍ ഏഴ് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ്, ബിഹാറും ബംഗാളും കൂടെ

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമാകുന്ന സംസ്ഥാനം ഉത്തര്‍ പ്രദേശാണ്. ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം യുപിയാണ്. 80 മണ്ഡലങ്ങളാണ് യുപിയില്‍. ഏഴ് ഘട്ടങ്ങളായിട്ടാണ് യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുക. ബിഹാറിലും പശ്ചിമ ബംഗാളിലും ഏഴ് ഘട്ടങ്ങളായി വോട്ടെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു.

സുരക്ഷാ കാരണങ്ങളാലാണ് ഇത്രയും ഘട്ടങ്ങളില്‍ നടത്തുന്നത്. അതേസമയം കശ്മീരില്‍ അഞ്ച് ഘട്ടങ്ങളായിട്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തുക. ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നാല് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കും. അസമിലും ഛത്തീസ്ഗഡിലും മൂന്ന് ഘട്ടങ്ങളായിട്ടാണ് തിരഞ്ഞെടുപ്പ്.

19

കര്‍ണാടക, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര എന്നിവിടങ്ങളില്‍ രണ്ട് ഘട്ടങ്ങളായിട്ടാണ് തിരഞ്ഞെടുപ്പ്. കേരളം ഉള്‍പ്പെടെയുള്ള ബാക്കി എല്ലാ സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും.

പുല്‍വാമ ആക്രമണത്തിന് ശേഷം കശ്മീരില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടത്തില്ല. പൊതുതിരഞ്ഞെടുപ്പ് മാത്രമാണ് കശ്മീരില്‍ നടത്തുക. നിയമസഭ പിരിച്ചുവിട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞ പശ്ചാത്തലത്തില്‍ കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല.

പിഡിപിയും ബിജെപിയും തമ്മില്‍ ഉടക്കിയതിനെ തുടര്‍ന്നാണ് കശ്മീര്‍ നിയമസഭ പിരിച്ചുവിട്ടതും രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതും. രാഷ്ട്രപതി ഭരണം ആറ് മാസത്തേക്കാണ് പ്രഖ്യാപിച്ചത്. ഇതിന്റെ കാലാവധി ഉടന്‍ തീരും. തീരുന്ന മുറയ്ക്ക് കാലാവധി നീട്ടി പ്രഖ്യാപനം നടത്താനാണ് ഇനി സാധ്യത.

ബിഹാറിനെ ഇളക്കിമറിക്കാന്‍ കോണ്‍ഗ്രസ്; രാഹുലിന്റെ വിളികാത്ത് പ്രമുഖരുടെ പട, ഇത്തവണ പൊടിപാറുംബിഹാറിനെ ഇളക്കിമറിക്കാന്‍ കോണ്‍ഗ്രസ്; രാഹുലിന്റെ വിളികാത്ത് പ്രമുഖരുടെ പട, ഇത്തവണ പൊടിപാറും

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഏപ്രില്‍ 11 മുതല്‍ തിരഞ്ഞെടുപ്പ് തുടങ്ങും. മെയ് 23ന് വോട്ടെണ്ണല്‍ നടക്കും. ഏപ്രില്‍ 11ന് ഒന്നാം ഘട്ടം, 18ന് രണ്ടാം ഘട്ടം, 23ന് മൂന്നാം ഘട്ടം, 29ന് നാലാം ഘട്ടം, മെയ് ആറിന് അഞ്ചാംഘട്ട വോട്ടെടുപ്പ്്, മെയ് 12ന് ആറാം ഘട്ടം, മെയ് 19ന് ഏഴാംഘട്ടം. രാജ്യം ആര് ഭരിക്കുമെന്ന് മെയ് 23ന് അറിയാം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ 90 കോടി പേരുണ്ടാകും. ഒന്നര കോടി വോട്ടര്‍മാര്‍ 18-19 പ്രായമുള്ളവരാണ്. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ഒരുങ്ങുന്നത് 10 ലക്ഷം പോളിങ് ബൂത്തുകളാണ്. ഇവിഎം മെഷീനുകളുടെ കൈമാറ്റം ജിപിഎസ് വഴി നിരീക്ഷിക്കും.

വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പെരുമാറ്റ ചട്ടം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍മാര്‍ക്ക് പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് ഒരുക്കം. കേസില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ഥികള്‍ പത്രപ്പരസ്യം നല്‍കണം. അതിന്റെ പകര്‍പ്പ് കമ്മീഷനെ അറിയിക്കണം. മാധ്യമങ്ങള്‍ സഹകരിക്കണമെന്നും പെയ്ഡ് ന്യൂസ് നല്‍കരുതെന്നും കമ്മീഷന്‍ അഭ്യര്‍ഥിച്ചു. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ 1950 ഉണ്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു.

English summary
Lok Sabha Election 2019 Date: State-Wise Polling Dates & Voting Schedule, Bihar, UP and West Bengal to Go to Polls in Seven Phases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X