കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി; ബന്ധം ശക്തമാക്കുമെന്ന് നെതന്യാഹു

Google Oneindia Malayalam News

ദില്ലി: വന്‍ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലെത്തുന്ന നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. താങ്കളെ അഭിനന്ദിക്കുന്നുവെന്ന് നെതന്യാഹു മോദിയെ പരാമര്‍ശിച്ച് പറഞ്ഞു.

Benj

താങ്കളുടെ നേതൃത്വം രാജ്യം അംഗീകരിച്ചതിന് തെളിവാണിത്. ഇന്ത്യയ്ക്കും ഇസ്രായേലിനുമിടയില്‍ ഇനിയും ബന്ധം ശക്തിപ്പെടുത്താന്‍ സാധിക്കുമെന്ന് കരുതുന്നുവെന്നും നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു.

ബിജെപി മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമ്പോള്‍ അഭിനന്ദനവുമായി എത്തിയ രണ്ടാമത്തെ വിദേശരാഷ്ട്ര തലവനാണ് നെതന്യാഹു. ശ്രീലങ്കന്‍ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ അനുമോദനം.

ഇസ്രായേലുമായി ഇന്ത്യയുടെ ബന്ധം ശക്തമാണ്. ഇസ്രായേല്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. നേരത്തെ ഒരു പ്രധാനമന്ത്രിയും ഇസ്രായേല്‍ സന്ദര്‍ശിച്ചിട്ടില്ല. വകുപ്പ് മന്ത്രിമാരെ പ്രതിനിധികളായി അയക്കുകയാണ് പതിവ്. ഈ പതിവ് തെറ്റിച്ച് മോദി അടുത്തിടെ ഇസ്രായേല്‍ സന്ദര്‍ശിച്ചത് ലോക മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു.

ഇന്ത്യയുടെ നയങ്ങളില്‍ വന്ന മാറ്റമായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ പലസ്തീനൊപ്പമാണ് മുന്‍കാലങ്ങളില്‍ ഇന്ത്യ എപ്പോഴും നിന്നിട്ടുള്ളത്.

English summary
Lok Sabha Election 2019: Israel PM congratulates Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X