ഖാര്‍ഗെ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍; മോദി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന പരാമര്‍ശത്തില്‍ ബിജെപി
ചെന്നൈ: മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് താഴെ വീഴും എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശത്തിന് എതിരെ ബിജെപിയും സഖ്യകക്ഷി നേതാക്കളും രംഗത്ത്. തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ. ഖാര്‍ഗെ ജീവിക്കുന്നത് വിഡ്ഢികളുടെ പറുദീസയിലാണെന്ന് അണ്ണാമലൈ പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിലെ ജനാധിപത്യ ചൈതന്യം കണ്ടതിന് ശേഷവും സര്‍ക്കാര്‍ വീഴുമെന്ന് ഖാര്‍ഗെ വിചാരിക്കുന്നുണ്ടെങ്കില്‍ വിഡ്ഢികളുടെ പറുദീസയിലാണ് അദ്ദേഹം ജീവിക്കുന്നതെന്ന് അണ്ണാമലൈ പറഞ്ഞു. മോദിക്കും സഖ്യ സര്‍ക്കാരിനുമെതിരെയുള്ള ഖാര്‍ഗെയുടെ പരിഹാസം ജെഡിയുവും പുച്ഛിച്ച് തള്ളി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ പ്രധാനമന്ത്രിമാരുടെ സ്‌കോര്‍ കാര്‍ഡിനെക്കുറിച്ച് ജെഡിയു ഖാര്‍ഗെയെ ഓര്‍മ്മിപ്പിച്ചു.

മുന്‍ ബിഹാര്‍ ഐപിആര്‍ഡി മന്ത്രിയും ജെഡിയു എംഎല്‍സിയുമായ നീരജ് കുമാര്‍ ഖാര്‍ഗെയുടെ ബുദ്ധിയെ ചോദ്യം ചെയ്തു. പിവി നരസിംഹ റാവുവിന്റെയും മന്‍മോഹന്‍ സിംഗിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ കാലത്ത് കക്ഷിനില എങ്ങനെയായിരുന്നു എന്നും അദ്ദേഹം ചോദിച്ചു. 1991-ലെ പൊതുതെരഞ്ഞെടുപ്പില്‍, 2024-ല്‍ ബിജെപി നേടിയതിന് സമാനമായ സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്.
ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം നേടാനാകാതെ വന്നപ്പോള്‍ നരസിംഹ റാവുവിന്റെ കീഴില്‍ കോണ്‍ഗ്രസ് ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നു. റാവു നിശബ്ദമായി ചെറിയ പാര്‍ട്ടികളില്‍ പിളര്‍പ്പുണ്ടാക്കുകയും രണ്ട് വര്‍ഷം കൊണ്ട് ന്യൂനപക്ഷ കോണ്‍ഗ്രസിനെ ഭൂരിപക്ഷ പാര്‍ട്ടിയാക്കി മാറ്റുകയും ചെയ്തു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖാര്‍ഗെക്ക് കോണ്‍ഗ്രസിന്റെ പാരമ്പര്യം അറിയില്ലേയെന്നും നീരജ് കുമാര്‍ ചോദിച്ചു. കോണ്‍ഗ്രസ് ഇപ്പോള്‍ 99 ല്‍ കുടുങ്ങിയിരിക്കുകയാണ് എന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം ഖാര്‍ഗെയെ പിന്തുണച്ച് ആര്‍ജെഡി രംഗത്തെത്തി. ഖാര്‍ഗെ പറഞ്ഞത് ശരിയാണ് എന്നും ജനവിധി മോദി സര്‍ക്കാരിനെതിരായിരുന്നു എന്നും ആര്‍ജെഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു.
വോട്ടര്‍മാര്‍ അദ്ദേഹത്തെ അംഗീകരിച്ചിട്ടില്ല എന്നും എന്നിട്ടും അദ്ദേഹം അധികാരത്തിലെത്തിയെന്നും ഇജാസ് പറഞ്ഞു. കേന്ദ്രത്തില്‍ സഖ്യസര്‍ക്കാര്‍ അബദ്ധത്തില്‍ രൂപീകരിച്ചതാണെന്നും എപ്പോള്‍ വേണമെങ്കിലും വീഴാമെന്നുമായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം. 'എന്‍ഡിഎ സര്‍ക്കാര്‍ അബദ്ധത്തില്‍ രൂപീകരിച്ചതാണ്. മോദിക്ക് ജനവിധി ഇല്ല. ഇതൊരു ന്യൂനപക്ഷ സര്‍ക്കാരാണ്. ഈ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും വീഴാം,' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 240 സീറ്റുകള്‍ ആണ് നേടിയത്. ഒറ്റക്ക് 370 സീറ്റ് നേടും എന്നായിരുന്നു തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി നേതാക്കളുടെ അവകാശവാദം. കേവലഭൂരിപക്ഷത്തിന് 272 സീറ്റാണ് വേണ്ടിയിരുന്നത് എന്നിരിക്കെ സഖ്യകക്ഷികളുടെ ബലത്തിലാണ് ബിജെപി തുടര്‍ഭരണം നേടിയത്.












Click it and Unblock the Notifications