ലോക്സഭ തിരഞ്ഞെടുപ്പ്; ഒന്നാം ഘട്ട വോട്ടെടുപ്പ് 19ന്, പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
ഡൽഹി: ആദ്യഘട്ട ലോക്സഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. ഏപ്രിൽ 19 ന് 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.തമിഴ്നാട് (39 സീറ്റുകൾ), ഉത്തരാഖണ്ഡ് (5), അരുണാചൽ പ്രദേശ് (2), മണിപ്പൂർ (2), മേഘാലയ (2), മിസോറാം (1), നാഗാലാൻഡ് (1), സിക്കിം (1). ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും സീറ്റുകളും.
ലോക്‌സഭാ സീറ്റുകളുടെ കാര്യത്തിൽ (80) ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ, സഹാറൻപൂർ, കൈരാന, മുസാഫർനഗർ, ബിജ്‌നോർ, നാഗിന, മൊറാദാബാദ്, രാംപൂർ, പിലിഭിത് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.ബംഗാളിലെ കൂച്ച്ബെഹാർ, അലിപുർദുവാർസ്, ജൽപായ്ഗുരി എന്നിവിടങ്ങളിലും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. ബംഗാളിൽ 42 ലോക്‌സഭാ സീറ്റുകളാണുള്ളത്.48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ 5 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. രാംടെക്, നാഗ്പൂർ, ഭണ്ഡാര-ഗോണ്ടിയ, ഗഡ്ചിരോളി-ചിമൂർ, ചന്ദ്രപൂർ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്.

തമിഴ്നാട്ടിലെ മുഴുവൻ സീറ്റിലും ആദ്യഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ തമിഴ്നാട് കേന്ദ്രീകരിച്ചായിരുന്നു ബി ജെ പിയുടെ പ്രചരണം. നിരവധി തവണ മോദി നേരിട്ടെത്തി സംസ്ഥാനത്ത് പ്രചരണം നടത്തിയിട്ടുണ്ട്.
2019 ൽ ഈ 102 സീറ്റുകളിൽ 60 ഇടത്തായിരുന്നു ബി ജെ പി മത്സരിച്ചിരുന്നു. ഇന്ന് 34 സീറ്റുകളിൽ 50 ശതമാനത്തിലധികം വോട്ട് നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. ഇതേസമയം 24 സീറ്റുകളിൽ മത്സരിച്ച ഡി എം കെ 19 മണ്ഡലങ്ങളിലാണ് 50 ശതമാനത്തിന് മുകളിൽ വോട്ട് നേടിയത്. കോൺഗ്രസ് 65 സീറ്റിലാണ് മത്സരിച്ചത്. 10 സീറ്റുകളിൽ മാത്രമായിരുന്നു കോൺ്രസിന് 50 ശതമാനം വോട്ട് നേടാനായത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ജെ പി 40 ഉം ഡി എം കെ 24 ഉം കോൺഗ്രസ് 15 സീറ്റുകളുമായിരുന്നു ഇവിടങ്ങളിൽ നേടിയിരുന്നത്. ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ 38 ഓളം സീറ്റുകൾ ബി ജെ പിയുടെ ശക്തി കേന്ദ്രങ്ങളാണെന്ന് പറയാം. ഡി എം കെയെ സംബന്ധിച്ച് 12 സീറ്റുകളും കോൺഗ്രസിന് 11 സീറ്റുകളും.
അതേസമയം ആദ്യഘട്ടത്തിൽ അതിശക്തമായ പ്രചരണങ്ങളാണ് ബി ജെ പിയും കോൺഗ്രസും കാഴ്ചവെച്ചത്. ബി ജെ പിക്ക് വേണ്ടി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, സ്മൃതി ഇറാനി, രാജ്നാഥ് സിങ്ങ് തുടങ്ങിയവർ ഇറങ്ങിയപ്പോൾ രാഹുൽ ഗാന്ധിയുടേയും പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടേയും നേതൃത്വത്തിലായിരുന്നു കോൺഗ്രസിന്റെ പ്രചരണം. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ വടക്കൻ മേഖലകളില്‍ മമത ബാനർജിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചരണമായിരുന്നു നടന്നത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ തുടർന്ന് ഇന്ത്യ സഖ്യം രാജ്യതലസ്ഥാനത്ത് നടത്തി മഹാറാലിയടക്കം ഊർജമായെന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ നിലപാട്. ഇലക്ടറൽ ബോണ്ട് അടക്കമുള്ള വിഷയങ്ങളും ബിജെപിക്ക് തിരിച്ചടി നൽകുമെന്നും പ്രതിപക്ഷം കണക്ക് കൂട്ടുന്നു.
അതേസമയം രാമക്ഷേത്രം, ആർട്ടിക്കിൾ 379, അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തുവെന്നൊക്കെയുള്ള പ്രചരണങ്ങളാണ് ബി ജെ പി ആയുധമാക്കിയത്. ഇത്തവണയും വലിയ മുന്നേറ്റം സാധ്യമാകുമെന്നും ദക്ഷിണേന്ത്യയിലടക്കം കൂടുതൽ സീറ്റുകൾ നേടിയെടുക്കാനാകുമെന്നും ബി ജെ പി സ്വപ്നം കാണുന്നുണ്ട്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications