Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫിനെ കാത്തിരിക്കുന്നത് വന്‍തിരിച്ചടി; വീണ്ടും യുഡിഎഫ് തരംഗം? സര്‍വെഫലം പുറത്ത്

ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യാ മുന്നണിയുമായി പ്രതിപക്ഷവും എന്‍ഡിഎ വിപുലീകരിച്ച് ബി ജെ പിയും കളത്തിലിറങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ചില അഭിപ്രായ സര്‍വേകളും പുറത്ത് വരുന്നുണ്ട്. നരേന്ദ്ര മോദി മൂന്നാമതും അധികാരത്തിലെത്തുമോ ഇന്ത്യാ സഖ്യം അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

2024 ലോക്‌സഭാ തിരഞ്ഞൈടുപ്പിനോട് അനുബന്ധിച്ച് സ്‌മോള്‍ ബോക്‌സ് ഇന്ത്യയുടെ അഭിപ്രായ സര്‍വേ പുറത്ത് വന്നിട്ടുണ്ട്. ഇത് പ്രകാരം കേരളത്തിലെ കണക്കുകളില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫിന് വ്യക്തമായ ആധിപത്യമാണ് സര്‍വേഫലം പ്രവചിക്കുന്നത്. 2019 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് അപ്രതീക്ഷിത വിജയമാണ് കേരളത്തില്‍ നേടിയത്. ആകെയുള്ള 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 19 ഉം നേടിയായിരുന്നു യു ഡി എഫിന്റെ തേരോട്ടം.

2024 LOKSABHA ELECTION

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയത് കേരളമാകെ യു ഡി എഫിന് മേല്‍ക്കൈ നല്‍കിയിരുന്നു. ഇതേ തരംഗം 2024 ലും കേരളത്തില്‍ അലയടിക്കുമെന്നാണ് സ്‌മോള്‍ ബോക്‌സ് ഇന്ത്യയുടെ അഭിപ്രായ സര്‍വേയില്‍ പ്രവചിച്ചിരിക്കുന്നത്. യു ഡി എഫ് 18 സീറ്റിലും എല്‍ ഡി എഫ് രണ്ട് സീറ്റിലും വിജയിക്കുമെന്നാണ് പ്രവചനം. എന്‍ ഡി എയ്ക്ക് ഇത്തവണയും കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകില്ല.

കേരളത്തില്‍ ഇന്ത്യാ മുന്നണി ഫലവത്താകില്ലെന്നും ദേശീയതലത്തില്‍ പ്രതിപക്ഷ സഖ്യത്തിന് ഊര്‍ജം നല്‍കുന്നതായിരിക്കും കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം. അതേസമയം തമിഴ്‌നാട്ടില്‍ ഇന്ത്യാസഖ്യത്തിന് 36 സീറ്റിലും എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റിലും വിജയിക്കാനാകും. കര്‍ണാടകയില്‍ ഇന്ത്യ-12, എന്‍ഡിഎ-16 മറ്റുള്ളവര്‍-1 എന്നിങ്ങനെയാണ് പ്രവചനം. രാജസ്ഥാനില്‍ ഇന്ത്യ-5, എന്‍ഡിഎ-20 സീറ്റിലും ജയിക്കും.

ഉത്തരാഖണ്ഡില്‍ ഇന്ത്യ-1, എന്‍ഡിഎ-4. പോണ്ടിച്ചേരി, ലക്ഷദ്വീപ്, ദാദ്ര ആന്റ് നാഗര്‍ഹവേലി കേന്ദ്രഭരണപ്രദേശങ്ങളില്‍ മൂന്ന് സീറ്റും ഇന്ത്യ സഖ്യം നേടും. ആന്ധ്രാപ്രദേശിലെ 25 സീറ്റില്‍ 18 എണ്ണം വൈഎസ്ആര്‍ കോണ്‍ഗ്രിസിനും എട്ടെണ്ണം ടിഡിപിക്കുമായിരിക്കും. പഞ്ചാബിലെ 13 സീറ്റും ഇന്ത്യാ സഖ്യം തൂത്തുവാരും. ജാര്‍ഖണ്ഡില്‍ മൂന്ന് സീറ്റില്‍ ഇന്ത്യയും 11 സീറ്റില്‍ എന്‍ഡിഎയും ജയിക്കും.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ തവണത്തെ ജയം ആവര്‍ത്തിക്കാന്‍ എന്‍ഡിഎക്ക് സാധിക്കില്ല. എന്‍ഡിഎ 68 സീറ്റിലും ഇന്ത്യ 12 സീറ്റിലും ജയം നേടും. ഗുജറാത്തിലെ 26 സീറ്റും എന്‍ഡിഎയ്‌ക്കൊപ്പമായിരിക്കും. ബീഹാറില്‍ 27 സീറ്റ് ഇന്ത്യയ്ക്കും 13 സീറ്റ് എന്‍ഡിഎയ്ക്കും ലഭിക്കും. ഹിമാചല്‍ പ്രദേശില്‍ മൂന്ന് സീറ്റില്‍ എന്‍ഡിഎയും ഒരു സീറ്റില്‍ ഇന്ത്യയും ജയിക്കും. ഹരിയാനയില്‍ എന്‍ഡിഎ-6, ഇന്ത്യ-4 എന്ന നിലയിലാണ് പ്രവചനം.

മഹാരാഷ്ട്രയില്‍ ഇന്ത്യ സഖ്യം 36 സീറ്റിലും എന്‍ഡിഎ 12 സീറ്റിലും ജയം സ്വന്തമാക്കും. അരുണാചല്‍ പ്രദേശില്‍ രണ്ട് സീറ്റിലും എന്‍ഡിഎ വിജയിക്കും. അസമില്‍ ഇന്ത്യ മൂന്ന് സീറ്റും എന്‍ഡിഎ 11 സീറ്റും നേടും. ത്രിപുരയില്‍ എന്‍ഡിഎയും ഇന്ത്യയും ഒാരോ സീറ്റില്‍ വിജയം നേടും. നാഗാലാന്റിലെയും മിസോറാമിലേയും ഏക സീറ്റ് എന്‍ഡിഎ സ്വന്തമാക്കും. മണിപ്പൂരില്‍ എന്‍ഡിഎയും ഇന്ത്യയും ഒാരോ സീറ്റില്‍ വിജയിക്കും.

മേഘാലയയില്‍ രണ്ട് സീറ്റിലും എന്‍ഡിഎയ്ക്കായിരിക്കും ജയം. സിക്കിമിലെ ഏക സീറ്റും എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കും. പശ്ചിമ ബംഗാളില്‍ 34 സീറ്റില്‍ ഇന്ത്യ വിജയിക്കും. എന്‍ഡിഎയ്ക്ക് എട്ട് സീറ്റില്‍ വിജയിക്കാനാകും. ഒഡിഷയില്‍ എന്‍ഡിഎ ഒമ്പത് സീറ്റും ഇന്ത്യ രണ്ട് സീറ്റും നേടും. ബിജെഡി 10 സീറ്റില്‍ ജയിക്കും. ഡല്‍ഹിയിലെ ഏഴ് സീറ്റില്‍ അഞ്ചെണ്ണം എന്‍ഡിഎയും രണ്ടെണ്ണം ഇന്ത്യയും നേടും.

ജമ്മു കശ്മീരിലെ ആറ് സീറ്റില്‍ നാലെണ്ണം എന്‍ഡിഎയും ഇന്ത്യ രണ്ടെണ്ണവും നേടും. മധ്യപ്രദേശില്‍ എന്‍ഡിഎ 20 സീറ്റിലും ഇന്ത്യ ആറ് സീറ്റിലും ജയിക്കും. ദമാന്‍ ദിയുവിലെ ഏക സീറ്റില്‍ എന്‍ഡിയ്ക്കായിരിക്കും ജയം. തെലങ്കാനയില്‍ ബിആര്‍എസ് എട്ട് സീറ്റിലും ഇന്ത്യ അഞ്ച് സീറ്റിലും ജയിക്കും. എന്‍ഡിഎക്ക് മൂന്നും എഐഎംഐഎമ്മിന് ഒരു സീറ്റും ലഭിക്കും. ഛത്തീസ്ഗഢില്‍ എന്‍ഡിഎ നാല് സീറ്റിലും ഇന്ത്യ ഏഴ് സീറ്റിലും ജയിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+