രാഹുൽ ഗാന്ധിയെ ഒഴിവാക്കി അഖിലേഷ് യാദവും! അടുത്ത പ്രധാനമന്ത്രി മഹാഗഡ്ബന്ധൻ സഖ്യത്തിൽ നിന്ന്!
Recommended Video
ദില്ലി: ഇത്തവണ നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കുക എന്നതിനൊപ്പം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് കോണ്‍ഗ്രസിന്. അമേഠിയെ കൂടാതെ വയനാട്ടിലും രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിന്റെ ഉദ്ദേശവും മറ്റൊന്നല്ല.
എന്‍ഡിഎയിലും യുപിഎയിലും ഇല്ലാത്ത പ്രാദേശിക പാര്‍ട്ടികള്‍ ആര്‍ക്കൊപ്പം നില്‍ക്കുന്നു എന്നത് അനുസരിച്ചിരിക്കും ആര് രാജ്യം ഭരിക്കണം എന്ന തീരുമാനം. രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി മോഹം നിലവില്‍ തുലാസില്‍ ആടുകയാണ്. അതിനുളള സൂചനയാണ് അഖിലേഷ് യാദവ് മുന്നോട്ട് വെയ്ക്കുന്നത്.

പ്രതിപക്ഷത്ത് നീണ്ട നിര
ബിജെപിയെ വീഴ്ത്താനുളള പ്രതിപക്ഷ മഹാസഖ്യത്തിന്റെ നേതൃസ്ഥാനത്ത് ഉറച്ച് നില്‍ക്കുന്ന അവസ്ഥയില്‍ അല്ല കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും. അതേ നിരയില്‍ ഉളള മമത ബാനര്‍ജിയും മായാവതിയും അടക്കമുളളവര്‍ പ്രതിപക്ഷ സര്‍ക്കാരുണ്ടായാല്‍ പ്രധാനമന്ത്രി കസേര ലഭിക്കണം എന്ന ആഗ്രഹം ഉളളവരാണ്.

രാഹുലിനെ താൽപര്യമില്ല
ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ നേരത്തെ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയപ്പോള്‍ മറ്റുളളവരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. മാത്രമല്ല പ്രതിപക്ഷത്തെ പലര്‍ക്കും രാഹുലിനേക്കാള്‍ താല്‍പര്യം മമതയേയും മായാവതിയേയും ഒക്കെയാണ്.

പ്രധാനമന്ത്രിയാകാൻ സാധ്യത കുറവ്
തിരഞ്ഞെടുപ്പിന് ശേഷം മതേതര സഖ്യം അധികാരത്തില്‍ വരികയാണ് എങ്കില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ സാധ്യത കുറവാണ് എന്നാണ് എന്‍സിപി ദേശീയ അധ്യക്ഷനായ ശരദ് പവാര്‍ കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞത്. മായാവതി, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു എന്നിവര്‍ക്കാണ് സാധ്യതയെന്നും പവാര്‍ പറഞ്ഞു.

കോൺഗ്രസിന് പോലും ഉറപ്പില്ല
രാഹുല്‍ ഗാന്ധിയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് പോലും ഉറപ്പിച്ച് പറയുന്നില്ല എന്നും ശരദ് പവാര്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിക്ക് മാത്രമായി ഒരു പ്രത്യേകത ഇല്ലെന്നും അദ്ദേഹം പ്രതിപക്ഷത്തെ പല നേതാക്കളില്‍ ഒരാള്‍ മാത്രമാണ് എന്നുമുളള സൂചനയാണ് ശരദ് പവാറിന്റെ വാക്കുകള്‍.

സൂചന നൽകി അഖിലേഷ്
പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി ആകില്ല എന്ന സൂചന തന്നെയാണ് യുപിയിലെ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും മുന്നോട്ട് വെയ്ക്കുന്നത്. രാജ്യത്തിന് അടുത്ത പ്രധാനമന്ത്രിയെ നല്‍കുന്നത് മഹാഗഡ്ബന്ധന്‍ ആയിരിക്കും എന്നാണ് അഖിലേഷ് യാദവിന്റെ വാക്കുകള്‍.

മമത പ്രധാനമന്ത്രിയെന്ന്
ആ പ്രധാനമന്ത്രി ഒരു സ്ത്രീ ആണ് എങ്കില്‍ താന്‍ വളരെ അധികം സന്തോഷവാനാകും. അങ്ങനെ സംഭവിച്ചാല്‍ സമാജ്വാദി പാര്‍ട്ടി മുഴുവന്‍ പിന്തുണയും നല്‍കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ബിഎസ്പി അധ്യക്ഷ മായാവതിയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അഖിലേഷ് ഉദ്ദേശിച്ചത് വാക്കുകളില്‍ നിന്ന് വ്യക്തമാണ്.

മോദിക്കുളള മറുപടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയായിട്ടാണ് അഖിലേഷിന്റെ ഈ പരാമര്‍ശം. സമാജ്വാദി പാര്‍ട്ടിക്ക് കോണ്‍ഗ്രസിനോട് മൃദു സമീപനം ആണെന്നും അതേസമയം മായാവതി കോണ്‍ഗ്രസിനെ ആക്രമിക്കുകയാണ് എന്നും മോദി പറഞ്ഞിരുന്നു. പ്രിയങ്ക ഗാന്ധി എസ്പി വേദിയില്‍ എത്തിയതും മോദി എടുത്ത് പറഞ്ഞു.

കോൺഗ്രസിന് വോട്ട് തേടി മായാവതി
മായാവതിക്കും പാര്‍ട്ടിക്കും തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് അടിവരയിടുന്നതിനാണ് അഖിലേഷിന്റെ പ്രതികരണം. മാത്രമല്ല കോണ്‍ഗ്രസിനെ പിന്തുണച്ച് മായാവതിയും രംഗത്ത് വന്നിരിക്കുകയാണ്. അമേഠിയിലും റായ്ബറേലിയിലും ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണം എന്നാണ് പ്രവര്‍ത്തകരോട് മായാവതി ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications