കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോം വടക്കന് തിരിച്ചടിയായത് ശശി തരൂരിന്റെ വരവ്? കോണ്‍ഗ്രസ് വിടാനുണ്ടായ യഥാര്‍ഥ കാരണം ഇതാണോ

Google Oneindia Malayalam News

ദില്ലി: ടോം വടക്കന്റെ കൂറുമാറ്റത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളിയായ കോണ്‍ഗ്രസ് നേതാവാണ് ടോം വടക്കന്‍. കേരളത്തിലെ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അത്ര സുപരിചിതനല്ല അദ്ദേഹം. എന്നാല്‍ ദേശീയ തലത്തില്‍ വരെ ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന നേതാവാണ് ഇദ്ദേഹം.

പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് പറഞ്ഞ ടോം വടക്കന്‍ ബിജെപിയില്‍ ചേരാനുണ്ടായ കാരണവും വിശദീകരിച്ചു. മോദിയുടെ വികസന കാഴ്ചപ്പാടുകളെ പുകഴ്ത്തിയാണ് അദ്ദേഹത്തിന്റെ കളംമാറ്റം. എന്നാല്‍ കോണ്‍ഗ്രസ് വിടാന്‍ ടോം വടക്കന്‍ തീരുമാനിച്ചതിന് പിന്നില്‍ മറ്റുചില കാര്യങ്ങളുണ്ടെന്നാണ് സൂചന....

ഏറെ കാലമായി അതൃപ്തി

ഏറെ കാലമായി അതൃപ്തി

പാര്‍ട്ടിയില്‍ ഏറെ കാലമായി അതൃപ്തിയോടെയാണ് ടോം വടക്കന്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ പ്രവര്‍ത്തന മേഖലയില്‍ സജീവമാകാന്‍ ടോം വടക്കന്‍ ഏറെ ആഗ്രഹിച്ചിരുന്നു. കേരളത്തില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും താല്‍പ്പര്യമുണ്ടായിരുന്നു.

തൃശൂരില്‍ മല്‍സരിക്കാന്‍

തൃശൂരില്‍ മല്‍സരിക്കാന്‍

തന്റെ നാടായ തൃശൂരില്‍ മല്‍സരിക്കാന്‍ ടോം വടക്കന് താല്‍പ്പര്യമുണ്ടായിരുന്നുവത്രെ. തൃശൂര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഓരോ ഘട്ടത്തിലും പലതരത്തിലുള്ള തടസങ്ങള്‍ നേരിട്ടു.

2009ല്‍ സംഭവിച്ചത്

2009ല്‍ സംഭവിച്ചത്

2009ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന മല്‍സരിക്കണമെന്ന് ടോം വടക്കന്‍ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഈ വേളയിലാണ് ശശി തരൂര്‍ കോണ്‍ഗ്രസില്‍ ചേരുന്നതും തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകുന്നതും.

സാധ്യത മങ്ങി

സാധ്യത മങ്ങി

കെട്ടിയിറക്കിയ സ്ഥാനാര്‍ഥി എന്ന ആരോപണം നേരിട്ടിരുന്നു ശശി തരൂര്‍. ഈ സാഹചര്യത്തില്‍ ടോം വടക്കനെ കൂടി കേരളത്തില്‍ നിന്ന് മല്‍സരിപ്പിച്ചാല്‍ വീണ്ടും സമാനമായ ആരോപണം നേരിടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഭയന്നു. ഇതോടെയാണ് ടോം വടക്കന്റെ സാധ്യത അടഞ്ഞത്.

2014ല്‍ സംഭവിച്ചത്

2014ല്‍ സംഭവിച്ചത്

ശശി തരൂരിനെ വേഗത്തില്‍ പരിഗണിച്ച നേതൃത്വത്തിന്റെ നിലപാടില്‍ ടോം വടക്കന് അതൃപ്തിയുണ്ടായിരുന്നുവത്രെ. 2014ലും ടോം വടക്കന്‍ കേരളത്തില്‍ നിന്ന് മല്‍സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ അപ്പോഴും നേതൃത്വം ഗൗനിച്ചില്ല. തൃശൂരും ചാലക്കുടിയും വച്ചുമാറുന്ന ചര്‍ച്ചകള്‍ക്കും പരാതികള്‍ക്കുമിടെ ടോം വടക്കന്‍ വീണ്ടും തഴയപ്പെട്ടു.

പട്ടികയില്‍ ഇടമില്ല

പട്ടികയില്‍ ഇടമില്ല

വരുന്ന തിരഞ്ഞെടുപ്പിലും ടോം വടക്കന്‍ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാക്കിയ പട്ടികയില്‍ ഇടം ലഭിച്ചില്ല. ഇനിയും സീറ്റ് കിട്ടില്ലെന്ന് ബോധ്യമായതോടെയാണ് ടോം വടക്കന്‍ കളം മാറിയതെന്നും സൂചനയുണ്ട്. ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയുന്നതാണ് കോണ്‍ഗ്രസ് രീതിയെന്ന് ദില്ലിയില്‍ ടോം വടക്കന്‍ പറഞ്ഞതും എടുത്തുപറയേണ്ടതാണ്.

 തൃശൂരോ ചാലക്കുടിയോ

തൃശൂരോ ചാലക്കുടിയോ

എന്നാല്‍, ബിജെപി ടിക്കറ്റില്‍ ടോം വടക്കന്‍ മല്‍സരിക്കുമോ എന്ന് വ്യക്തമല്ല. തൃശൂരോ ചാലക്കുടിയോ മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സീറ്റ് മോഹിച്ചല്ല ബിജെപിയില്‍ ചേരുന്നതെന്ന് ടോം വടക്കന്‍ വ്യക്തമാക്കുന്നു. ഇനിയും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.

കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടല്‍

കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടല്‍

കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട് ടോം വടക്കന്റെ കൂറുമാറ്റം. സൈന്യത്തിന്റെ നീക്കങ്ങള്‍ ചോദ്യം ചെയ്ത കോണ്‍ഗ്രസ് നിലപാടാണ് തന്നെ വേദനിപ്പിച്ചതെന്ന് ടോം വടക്കന്‍ ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

20 വര്‍ഷത്തോളം

20 വര്‍ഷത്തോളം

ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതാണ് കോണ്‍ഗ്രസിന്റെ രീതി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു ടോം വടക്കന്‍. 20 വര്‍ഷത്തോളമായി കോണ്‍ഗ്രസിന്റെ മുഖ്യധാര നേതാക്കളില്‍ പ്രമുഖനാണ്. പ്രധാനനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കും നന്ദി പറഞ്ഞാണ് അദ്ദേഹം ബിജെപി അംഗത്വമെടുത്ത കാര്യം പ്രഖ്യാപിച്ചത്.

മോദിക്ക് പുകഴ്ത്തല്‍

മോദിക്ക് പുകഴ്ത്തല്‍

മോദി ശോഭനമായ ഭാവി ഇന്ത്യയ്ക്ക് നല്‍കുന്നുണ്ട്. കോണ്‍ഗ്രസിന്റെ നേതാവ് ആരാണെന്ന് ചോദിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുമുള്ളത്. തന്നെ വിശ്വാസത്തിലെടുത്ത അമിത് ഷായോട് നന്ദിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാട് തന്നെ ആകര്‍ഷിച്ചുവെന്നും ടോം വടക്കന്‍ പറഞ്ഞു.

കൂടുതല്‍ നേതാക്കള്‍ വരുമെന്ന് ബിജെപി

കൂടുതല്‍ നേതാക്കള്‍ വരുമെന്ന് ബിജെപി

കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാല് ദിവസം മുമ്പ് വരെ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച നേതാവാണ് ടോം വടക്കന്‍. ഇങ്ങനെ ഒരു നേതാവ് ബിജെപിയില്‍ ചേരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന്റെ തുടക്കമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.

യുപിയില്‍ പ്രിയങ്കയുടെ ടാക്റ്റിക്കല്‍ മൂവ്; ദളിത് നേതാവുമായി ചര്‍ച്ച!! നെറ്റിചുളിച്ച് മായാവതിയുപിയില്‍ പ്രിയങ്കയുടെ ടാക്റ്റിക്കല്‍ മൂവ്; ദളിത് നേതാവുമായി ചര്‍ച്ച!! നെറ്റിചുളിച്ച് മായാവതി

English summary
What is actual reasons behind Tom Vadakkan quits Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X