കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ 28 ല്‍ 20 സീറ്റും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നേടും! പുതിയ സര്‍വ്വേ

  • By
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ കര്‍ണാടകത്തില്‍ ആവേശത്തിലാണ് ഇരു മുന്നണികളും. ഇത്തവണ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മറുപക്ഷത്ത് ബിജെപിയും ശുഭ പ്രതീക്ഷയിലാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ സര്‍ക്കാര്‍ നിലംപതിക്കുമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി. എന്നാല്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് ആത്മവിശ്വാസമേകുന്ന ഫലമാണ് കര്‍ണാടകത്തില്‍ ഉണ്ടാകുകയെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

<strong>ലോക്സഭാ ഫലം സിപിഎമ്മിന് സമ്മാനിക്കുക പ്രതിസന്ധികള്‍, ചര്‍ച്ചയായി ഫേസ്ബുക്ക് കുറിപ്പ്</strong>ലോക്സഭാ ഫലം സിപിഎമ്മിന് സമ്മാനിക്കുക പ്രതിസന്ധികള്‍, ചര്‍ച്ചയായി ഫേസ്ബുക്ക് കുറിപ്പ്

20 സീറ്റുകള്‍ വരെ സഖ്യം സ്വന്തമാക്കുമെന്നാണ് കോണ്‍ഗ്രസ്-ദള്‍ സഖ്യം നടത്തിയ ആഭ്യന്തര സര്‍വ്വേയിലെ സൂചന. അതേസമയം അവസാന നിമിഷത്തിലും പ്രതീക്ഷയിലാണ് ബിജെപി. വിശദാംശങ്ങളിലേക്ക്

 രണ്ടും കല്‍പ്പിച്ച് ബിജെപി

രണ്ടും കല്‍പ്പിച്ച് ബിജെപി

കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട അധികാരം ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കര്‍ണാടകത്തില്‍ ബിജെപി. യെദ്യൂരപ്പയെന്ന ബിജെപി അധ്യക്ഷനെ സംബന്ധിച്ചും തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

 അധ്യക്ഷ പദവിയില്‍ നിന്ന്

അധ്യക്ഷ പദവിയില്‍ നിന്ന്

പാര്‍ട്ടി പരാജയം രുചിച്ചാല്‍ സംസ്ഥാന അധ്യക്ഷനെന്ന പദവി യെദ്യൂരപ്പയ്ക്ക് വെറും അലങ്കാരമാക്കി മാത്രം കൊണ്ട് നടക്കേണ്ടി വരും. വയസ് 76 കഴിഞ്ഞ യെഡ്ഡി വൈകാതെ തന്നെ എല്‍കെ അദ്വാനിക്കും ജോഷിക്കുമൊപ്പം പാര്‍ട്ടിയുടെ വൃദ്ധ കേന്ദ്രമായ 'മാര്‍ഗദര്‍ശക്' മണ്ഡലിലേക്ക് പോകേണ്ടി വരും.

 പ്രതിസന്ധി

പ്രതിസന്ധി

ഇതില്‍ നിന്നെല്ലാം മോചനം വേണമെങ്കില്‍ സംസ്ഥാനത്ത് അറ്റകൈ പ്രയോഗം തന്നെ നടക്കേണ്ടി വരുമെന്നാണ് യെഡ്ഡിയുടെ കണക്ക് കൂട്ടല്‍.നിലവില്‍ 225 അംഗ നിയമസഭയില്‍ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തിന് 116 സീറ്റാണുള്ളത്. മറുപക്ഷത്ത് ബിജെപിക്ക് 104 എംഎല്‍എമാരും.

 യെഡ്ഡിയും കൂട്ടരും

യെഡ്ഡിയും കൂട്ടരും

കുമാരസ്വാമി സര്‍ക്കാര്‍ നിലംപതിച്ചാല്‍ ഭരണപക്ഷത്തുള്ള എംഎല്‍എമാരെ വിലയ്ക്കെടുത്ത് ഭരണം പിടിച്ചെടുക്കാമെന്നാണ് യെഡ്ഡിയുടെ സ്വപ്നം. എന്നാല്‍ യെഡ്ഡിക്കും കൂട്ടര്‍ക്കും സന്തോഷിക്കാന്‍ ഇത്തവണയും വഴിയില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ ആഭ്യന്തര സര്‍വ്വേയിലെ സൂചനകള്‍.

 കോണ്‍ഗ്രസ്-ദള്‍ സഖ്യം

കോണ്‍ഗ്രസ്-ദള്‍ സഖ്യം

ആകെയുള്ള 22 സീറ്റില്‍ ഇത്തവണ കോണ്‍ഗ്രസ്-ദള്‍ സഖ്യം മുന്നേറുമെന്നാണ് സഖ്യത്തിന്‍റെ ആഭ്യന്തര സര്‍വ്വേയിലെ പ്രവചനം. ചുരുങ്ങിയത് 20 സീറ്റെങ്കിലും സഖ്യം നേടുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ദള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര പറഞ്ഞു.

 കണക്ക് കൂട്ടല്‍ ഇങ്ങനെ

കണക്ക് കൂട്ടല്‍ ഇങ്ങനെ

തിരഞ്ഞെടുപ്പ് ഫലത്തോടെ സഖ്യസര്‍ക്കാര്‍ നിലംപതിക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. അത് മലര്‍പൊടിക്കാരന്‍റെ സ്വപ്നം മാത്രമായി അവശേഷിക്കും. തിരഞ്ഞെടുപ്പ് ഫലം എന്ത് തന്നെയായാലും സഖ്യസര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും, പരമേശ്വര പറഞ്ഞു.

 നിലംപതിക്കും

നിലംപതിക്കും

2014 ല്‍ ആകെയുള്ള 28 സീറ്റില്‍ 17 സീറ്റും ബിജെപിയാണ് പിടിച്ചെടുത്തത്. അതേസമയം പൂര്‍ണ ആത്മവിശ്വാസത്തിലാണ് ബിജെപി. 22 സീറ്റില്‍ തങ്ങള്‍ ജയിക്കുമെന്ന് യെഡ്ഡിയും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ ഭാവി നിശ്ചയിക്കും. കുണ്ഡ്ഗോളിലേയും ചിഞ്ചോളി അസംബ്ലി സീറ്റിലേയും ഉപതിരഞ്ഞെടുപ്പ് ഫലം മെയ് 23 ന് വരും.

 മുന്നറിയിപ്പ്

മുന്നറിയിപ്പ്

ഇതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനുള്ളിലെ പൊട്ടലും ചീറ്റലും പരസ്യമായി തന്നെ പുറത്തുവരും. അതോടെ സര്‍ക്കാര്‍ നിലംപതിക്കും, യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ബിജെപി നേതാക്കളെ കരുതിയിരിക്കണമെന്ന ആഹ്വാനവുമായി സതീഷ് ജര്‍ഖിഹോളി രംഗത്തെത്തി.

 അധികാരത്തില്‍ വന്നാല്‍

അധികാരത്തില്‍ വന്നാല്‍

എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ കര്‍ണാടകത്തില്‍ അട്ടിമറി നടക്കും. ബിജെപി ദേശീയ നേതാക്കളുടെ പിന്തുണയോടെ തന്നെ കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ ലോട്ടസ് നടക്കാന്‍ സാധ്യത ഉണ്ടെന്നും വനംവകുപ്പ് മന്ത്രിയായ സതീഷ് ജര്‍ഖിഹോളി പറഞ്ഞു.

 ലക്ഷ്യം

ലക്ഷ്യം

ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെയാണ് നേതാക്കള്‍ ലക്ഷ്യം വെച്ചിരിക്കുന്നതെന്നും സതീഷ് വ്യക്തമാക്കി. സര്‍ക്കാരില്‍ അതൃപ്തിയുള്ള മുന്‍ മന്ത്രി കൂടിയായ രമേഷ് ജര്‍ഖിഹോളിയും വലിയൊരു അട്ടിമറി ഉണ്ടായേക്കുമെന്ന സൂചന നല്‍കിയിരുന്നു.

<strong>പഞ്ചാബില്‍ കോണ്‍ഗ്രസ് കുതിപ്പ്!! ആംആദ്മി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു</strong>പഞ്ചാബില്‍ കോണ്‍ഗ്രസ് കുതിപ്പ്!! ആംആദ്മി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

English summary
Lok Sabha elections: Congress, BJP claim victory in 22 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X