കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘപരിവാറിനെ ചെറുക്കാന്‍ ജസ്റ്റിസ് കൂര്യന്‍ ജോസഫ്?; സ്ഥാനാര്‍ത്ഥിയാക്കാന്‍ ചര്‍ച്ചകള്‍ സജീവം

Google Oneindia Malayalam News

Recommended Video

cmsvideo
ഇടതിനും വലതിനും വേണ്ട കുര്യൻ ജോസഫ് | Oneindia Malayalam

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാന്‍ പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെ തേടി രാഷ്ട്രീയ പാര്‍ട്ടികളുടെ പരക്കം പാച്ചില്‍. പാര്‍ട്ടികളുടെ ഉറച്ച കോട്ടയല്ലാത്ത, എന്നാല്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയമുറപ്പിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കം.

കമല്‍നാഥിന് പിന്തുണയേറുന്നു; മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍, സ്വീകരിക്കാന്‍ രാഹുലെത്തുംകമല്‍നാഥിന് പിന്തുണയേറുന്നു; മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍, സ്വീകരിക്കാന്‍ രാഹുലെത്തും

മോഹന്‍ലാല്‍, ഐഎം വിജയന്‍, വിനായകന്‍ തുടങ്ങി പലപ്രമുഖരും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ സജീവമാണ്. ഏറ്റവും അവസാനാമായി ജസ്റ്റിസ് കൂര്യന്‍ ജോസഫിന്‍റെ പേരാണ് ഈ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇടത്-വലത് മുന്നണികള്‍ കൂര്യന്‍ ജോസഫിനായി ഒരേ പോലെ രംഗത്തുണ്ട് എന്നതാണ് ശ്രദ്ധേയം.

ചര്‍ച്ച മുറുകുന്നു

ചര്‍ച്ച മുറുകുന്നു

ജസ്റ്റിസ് കൂര്യന്‍ ജോസഫ് സ്ഥാനാര്‍ത്ഥിയായി വരുമെന്ന പ്രതീക്ഷയില്‍ ഇടത്-വലത് മുന്നണികളില്‍ ചര്‍ച്ച മുറുകുകയാണ്. കൂര്യന്‍ ജോസഫിനെ പോലെ ഒരാളെ സ്ഥാനാര്‍ത്ഥിയായി ലഭിച്ചാല്‍ സംസ്ഥാനത്തുടനീളം അത് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ വിലയിരുത്തല്‍.

രാഹുല് ഉയര്‍ത്തിക്കൊണ്ടുവരും

രാഹുല് ഉയര്‍ത്തിക്കൊണ്ടുവരും

കൂര്യന്‍ ജോസഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാവുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കാന്‍ കേരളത്തില്‍ നിന്നുള്ള ശക്തനായ ജഡ്ജിയെ രാഹുല് ഉയര്‍ത്തിക്കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

 മണ്ഡലം തിരികെ പിടിക്കാം

മണ്ഡലം തിരികെ പിടിക്കാം

ചാലക്കുടി മണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ക്കിടയിലാണ് ഇത്തരത്തിലൊരു ചര്‍ച്ച സജീവമായി നിലനില്‍ക്കുന്നത്. കഴിഞ്ഞ തവണ നടന്‍ ഇന്നസെന്‍റിലൂടെ ഇടതുപക്ഷം പിടിച്ചെടുത്ത മണ്ഡലം കൂര്യന്‍ ജോസഫിലൂടെ തിരികെ പിടിക്കാമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

ഉടന്‍ തന്നെ തീരുമാനം

ഉടന്‍ തന്നെ തീരുമാനം

ക്യൂര്യന്‍ ജോസഫിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആശങ്ക സൃഷ്ടിക്കുന്നത് ചാലക്കുടിക്കായി കുപ്പായം തയ്പ്പിച്ച് വെച്ചിരിക്കുന്ന സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളിലാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇടതു ക്യാമ്പിലും

ഇടതു ക്യാമ്പിലും

ഇടതു ക്യാമ്പിലും കൂര്യന്‍ ജോസഫിന്‍റെ പേര് ശക്തമായി തന്നെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എറണാകുളം മണ്ഡലത്തിലേക്കാണ് ഇടതുമുന്നണി കൂര്യന്‍ ജോസഫിനെ പരിഗണിക്കുന്നതെന്നാണ് സൂചന. എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാവുമെന്ന ഉറപ്പില്‍ കെവി തോമസ് പ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ടുപോയി കഴിഞ്ഞു.

എറണാകുളത്ത്

എറണാകുളത്ത്

എറണാകുളത്ത് കൂര്യന്‍ ജോസഫിനെ രംഗത്തിറക്കിയാല്‍ കെവി തോമസിനെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് ഇടതു പ്രവര്‍ത്തകരും കണക്കുകൂട്ടുന്നത്. എറണാകുളത്ത് സിപിഎമ്മിന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തീരുമാനിച്ചുറപ്പിച്ച സ്ഥാനാര്‍ത്ഥിയൊന്നുമില്ല. സീറ്റിനായി നീക്കം നടത്താന്‍ പ്രമുഖരും രംഗത്തില്ല.

മത്സരരംഗത്തേക്കില്ല

മത്സരരംഗത്തേക്കില്ല

എറണാകുളത്തല്ലെങ്കില്‍ ചാലക്കുടിയില്‍ ഇടതുമുന്നണിക്ക് കിട്ടാവുന്ന ഏറ്റവും നല്ല സ്ഥാനാര്‍ഥിയായി കൂര്യന്‍ ജോസഫിനെ കാണുന്നവരുമുണ്ട്. സിറ്റിങ് എംപിയായി ഇന്നസെന്‍റ് ഒരിക്കല്‍കൂടി മത്സരരംഗത്തേക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് . എറണാകുളത്തേക്കും ചാലക്കുടിയിലേക്കും ഒരേ പോലെ പരിഗണിക്കാവുന്ന സ്ഥാനാര്‍ത്ഥിയാണ് ജോസഫിനെ ഇടതുപക്ഷം പരിഗണിക്കുന്നത്.

ശക്തനായ പോരാളി

ശക്തനായ പോരാളി

ദില്ലിയില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ ശക്തനായ പോരാളിയായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സാഹചര്യങ്ങളും കൂര്യന്‍ജോസഫിന്‍റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ പ്രേരകമാവുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കൂര്യന്‍ ജോസഫിന്‍റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാണെങ്കിലും അദ്ദേഹം ഇതുവരെ ഇതുസംബന്ധിച്ച് യാതൊരു സൂചനയും നല്‍കിയിട്ടില്ല.

പ്രധാനഘടകം

പ്രധാനഘടകം

ക്രൈസ്തവ സഭയുമായുള്ള കൂര്യന്‍ ജോസഫിന്‍റെ അടുത്ത ബന്ധവും മുന്നണികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകമാണ്. ഭാരതമാത കോളേജിലും കാലടി ശ്രീരങ്കര കോളേജിലും വിദ്യാര്‍ത്ഥിയായിരിക്കെ യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായും മറ്റും പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
lok sabha elections2019-justice kurian joseph may contest in lok sabha election says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X