കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നേതാവില്ലെന്ന് കേന്ദ്രം !! ലോക്പാൽ നിയമനം ഉടൻ നടപ്പാക്കണമെന്ന് സുപ്രീം കോടതി

2013ല്‍ യുപിഎ സര്‍ക്കാരാണ് ലോക്പാല്‍ ബില്‍ കൊണ്ടുവന്നത്.

  • By മരിയ
Google Oneindia Malayalam News

ദില്ലി: ലോക്പാല്‍ ബില്‍ ഉടന്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി. നിയമനം വൈകിപ്പിയ്ക്കുന്നതില്‍ ന്യായീകരണം ഇല്ലെന്നും കോടതി വ്യക്തമാക്കി. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ല എന്ന കാരണത്താല്‍ നിയമഭേദഗതി ഇത് വരെ നടന്നിട്ടില്ല. 2013ല്‍ യുപിഎ സര്‍ക്കാരാണ് ലോക്പാല്‍ ബില്‍ കൊണ്ടുവന്നത്. ഇത് പ്രായോഗികമായി നടപ്പിലാക്കാവുന്നതാണെന്നും സുപ്രീംകോടതി വിലയിരുത്തി.

Lokpall

2013ലാണ് ലോക്പാല്‍് ബില്‍ സംബന്ധിച്ച് പാര്‍ലമെന്റ നിയമം പാസാക്കിയത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് ഇല്ലെന്ന കാരണം പറഞ്ഞ് നിയമനം വൈകിപ്പിയ്ക്കുകയായിരുന്നു.

മല്ലികാര്‍ജ്ജുന ഖാര്‍കെയാണ് ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് എന്നാല്‍ ഇദ്ദേഹത്തെ പ്രതിപക്ഷ നേതാവായി അംഗീകരിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ലോക്പാല്‍ നിയമം നടപ്പാക്കുന്നതിനായി പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ്, ലോക്‌സഭാ സ്പീക്കര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, എന്നിവര്‍ ഉള്‍പ്പെടണം എന്നാണ് നിര്‍ദ്ദേശിയ്ക്കുന്നത്.

ലോക്പാല്‍ നിയമം ഉടന്‍ നടപ്പിലാക്കാൻ കഴിയില്ലെന്നാണ് നേരത്തെ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നത്.

English summary
Lokpall appointment should do as early as possible, Say's SC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X