കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ ബിജെപി പെട്ടു; ഉടക്കിട്ട് നിതീഷ് കുമാര്‍!! മതിയാകില്ലെന്ന് ജെഡിയു നേതാക്കള്‍

  • By Ashif
Google Oneindia Malayalam News

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാജ്യത്തെ പ്രധാന കക്ഷികളായ ബിജെപിയും കോണ്‍ഗ്രസും നേരിടുന്ന പ്രതിസന്ധി സീറ്റ് വിഭജനമാണ്. വലിയ കക്ഷി എന്ന നിലയില്‍ കൂടുതല്‍ സീറ്റ് കൈവശപ്പെടുത്താന്‍ ഇരുപാര്‍ട്ടികളും ശ്രമിക്കുന്നു. എന്നാല്‍ പ്രാദേശിക കക്ഷികളുമായി സഹകരണമുള്ള സംസ്ഥാനങ്ങളില്‍ സീറ്റ് വിഭജനം ഒരു കീറാമുട്ടിയാണ്. ഈ അവസ്ഥ പ്രധാനമായും നേരിടുന്നത് ബിജെപിയാണ്. ബിജെപിക്ക് വ്യക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ അവര്‍ക്ക് പ്രശ്‌നമില്ല. എന്നാല്‍ ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളിലാണ് വെല്ലുവിളി. ബിഹാറില്‍ ബിജെപിയുടെ കൂടെ നില്‍ക്കുന്ന നിതീഷ് കുമാറിന്റെ ജെഡിയു സീറ്റ് വിഭജനത്തെ ചൊല്ലി ഉടക്കിട്ടിരിക്കുകയാണ്. വിവരങ്ങള്‍ ഇങ്ങനെ.....

 ഡിഎംകെയില്‍ മക്കള്‍ പോര് അവസാനിക്കുന്നു? തിരിച്ചെടുത്താല്‍ സ്റ്റാലിനെ അംഗീകരിക്കുമെന്ന് അഴഗിരി!! ഡിഎംകെയില്‍ മക്കള്‍ പോര് അവസാനിക്കുന്നു? തിരിച്ചെടുത്താല്‍ സ്റ്റാലിനെ അംഗീകരിക്കുമെന്ന് അഴഗിരി!!

40 ലോക്‌സഭാ മണ്ഡലങ്ങള്‍

40 ലോക്‌സഭാ മണ്ഡലങ്ങള്‍

ബിഹാറില്‍ 40 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞതവണ ബിജെപിക്കൊപ്പമായിരുന്നില്ല നിതീഷ് കുമാര്‍. അദ്ദേഹത്തിന്റെ പാര്‍ട്ടി ഒറ്റയ്ക്കാണ് ജനവിധി തേടിയത്. അതുകൊണ്ടുതന്നെ രണ്ട് സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. ബിജെപി ആകട്ടെ 22 സീറ്റില്‍ ജയിക്കുകയും ചെയ്തു.

തൊട്ടടുത്ത വര്‍ഷം മാറ്റിപ്പിടിച്ചു

തൊട്ടടുത്ത വര്‍ഷം മാറ്റിപ്പിടിച്ചു

അമളി പറ്റിയെന്ന് ബോധ്യമായ നിതീഷ് കുമാര്‍ 2015ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം മാറ്റിപ്പിടിച്ചു. കോണ്‍ഗ്രസിനും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിക്കുമൊപ്പമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടത്. അതില്‍ മികച്ച വിജയം നേടുകയും ചെയ്തു.

വീണ്ടും ബിജെപിക്കൊപ്പം

വീണ്ടും ബിജെപിക്കൊപ്പം

എന്നാല്‍ ആര്‍ജെഡി-ജെഡിയു സഖ്യം ഏറെകാലം നിലനിന്നില്ല. ഉടക്കി പിരിഞ്ഞതോടെ ജെഡിയുവിനെ സഹായിക്കാന്‍ ബിജെപി എത്തി. ഇപ്പോള്‍ ബിജെപി സഖ്യത്തിലാണ് ജെഡിയു. അതുകൊണ്ടുതന്നെ അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് എങ്ങനെ പങ്കുവയ്ക്കണമെന്നതാണ് ചര്‍ച്ച.

20 സീറ്റ് ബിജെപി ആവശ്യപ്പെടുന്നു

20 സീറ്റ് ബിജെപി ആവശ്യപ്പെടുന്നു

ആകെയുള്ള 40 ലോക്‌സഭാ സീറ്റില്‍ 20 സീറ്റ് ബിജെപി ആവശ്യപ്പെടുന്നുണ്ട്. 12 സീറ്റ് ജെഡിയുവിന് വിട്ടുകൊടുക്കും. ആറ് സീറ്റ് രാംവിലാസ് പാസ്വാന്റെ എല്‍ജെപിക്ക് കൈമാറാന്‍ തയ്യാറാണ്. രണ്ടെണ്ണം ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടിക്കും നല്‍കുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

ബിജെപി വല്യേട്ടന്‍ ചമയേണ്ട

ബിജെപി വല്യേട്ടന്‍ ചമയേണ്ട

എന്നാല്‍ ജെഡിയു ഇക്കാര്യം അംഗീകരിക്കുന്നില്ല. ബിജെപി വല്യേട്ടന്‍ ചമയേണ്ടെന്നാണ് ജെഡിയുവിന്റെ നിലപാട്. ബിഹാറില്‍ ജെഡിയു തന്നെയാണ് വലിയ പാര്‍ട്ടിയെന്ന് അവര്‍ അവകാശപ്പെടുന്നു. തുല്യമായി സീറ്റ് പങ്കുവയ്ക്കാമെന്നാണ് ജെഡിയുവിന്റെ നിലപാട്.

ജെഡിയു നിര്‍ദേശം ഇങ്ങനെ

ജെഡിയു നിര്‍ദേശം ഇങ്ങനെ

17 സീറ്റ് വീതം ഇരുപാര്‍ട്ടികളും എടുക്കാം. ബാക്കി വരുന്ന ആറ് സീറ്റ് രാംവിലാസ് പാസ്വാന്റെ പാര്‍ട്ടിക്ക് കൈമാറാം. ഉപേന്ദ്ര കുശ്വാഹ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തില്‍ ചേരുമെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ കുശ്വാഹയുടെ പാര്‍ട്ടിക്ക് എന്തിനാണ് സീറ്റ് നീക്കിവയ്ക്കുന്നതെന്നും ജെഡിയു ചോദിക്കുന്നു.

ജൂലൈ മുതല്‍ ചര്‍ച്ച

ജൂലൈ മുതല്‍ ചര്‍ച്ച

ജൂലൈ മുതല്‍ തുടങ്ങിയ ചര്‍ച്ചയാണിത്. സീറ്റ് വിഭജനം ഇതുവരെ ബിഹാറില്‍ തീരുമാനമായിട്ടില്ല. ഓഗസ്റ്റ് 12നകം തീരുമാനം അറിയിക്കണമെന്ന് ജെഡിയു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി ഗൗനിച്ചില്ല. അവര്‍ ഇപ്പോഴാണ് വിഷയം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

നേതാക്കള്‍ പ്രതികരിച്ചത് ഇങ്ങനെ

നേതാക്കള്‍ പ്രതികരിച്ചത് ഇങ്ങനെ

ആഴ്ചകള്‍ക്ക് മുമ്പ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പട്‌നയിലെത്തി നേതാക്കളുമായി സംസാരിച്ചിരുന്നു. നിലവില്‍ നേതാക്കള്‍ പറയുന്ന സീറ്റ് വിഭജനം അന്തിമമല്ല. സീറ്റുകള്‍ കൈമാറുന്നത് സംബന്ധിച്ച ചര്‍ച്ച മാത്രമാണ് നടക്കുന്നത്. അന്തിമ തീരുമാനമെടുത്താല്‍ മാധ്യമങ്ങളെ അറിയിക്കുമെന്നു ബിജെപി നേതാക്കള്‍ പറഞ്ഞു.

English summary
Lok Sabha election: BJP Floats Bihar Seat-Share Math. Gets 'F' From Nitish Kumar's Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X