സ്ത്രീകൾക്ക് ഒറ്റയ്ക്ക് ഹജ്ജിന് പോകാൻ സൗകര്യമൊരുക്കിയെന്ന് മോദിയുടെ തള്ള്.. ആ സ്കിറ്റും പൊളിഞ്ഞു!

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ഹജ്ജിന് സ്ത്രീകൾ ! വീണ്ടും തള്ളുമായി മോഡി | Oneindia Malayalam

  ദില്ലി: ഇന്ത്യയെ ഹിന്ദുരാജ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ മുഖ്യശത്രുവാണ് ഇവിടുത്തെ മുസ്ലീം ജനവിഭാഗം. അതുകൊണ്ട് തന്നെയാണ് മുത്തലാഖ് നിരോധനം മുസ്ലിം സ്ത്രീകളുടെ നന്മയ്ക്ക് വേണ്ടിയാണെന്ന ബിജെപി സര്‍ക്കാരിന്റെ വാക്കുകളെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുന്നതും. അതിനിടെ പുരുഷന്മാരുടെ പിന്തുണയില്ലാതെ മുസ്ലീം സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാനുള്ള സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയുണ്ടായി. ഈ വാദം കള്ളമാണെന്ന് തെളിയിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയും വാര്‍ത്താ മാധ്യമങ്ങളും.

  ദിലീപിന് ശ്വാസം വിടാം.. ആ പരാതി തള്ളിപ്പോയി! കാവ്യയ്ക്കും നാദിർഷയ്ക്കും ഗണേഷിനും ജയറാമിനും ആശ്വാസം

  സ്ത്രീകളുടെ ഹജ്ജ്

  സ്ത്രീകളുടെ ഹജ്ജ്

  2017ലെ തന്റെ അവസാനത്തെ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി സ്ത്രീകളുടെ ഹജ്ജ് സംബന്ധിച്ച പ്രസ്താവന നടത്തിയത്. മുസ്ലീം സ്ത്രീകള്‍ക്ക് പുരുഷ രക്ഷകര്‍ത്താവിനൊപ്പം മാത്രമേ ഹജ്ജിന് പോകാനാവൂ എന്ന നയം അനീതിയാണെന്ന് പറഞ്ഞ മോദി, ആ അനീതി സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ് എന്നും പ്രഖ്യാപിക്കുകയുണ്ടായി.

  മോദിയുടെ അവകാശവാദം

  മോദിയുടെ അവകാശവാദം

  ഒറ്റയ്ക്ക് ഹജ്ജിന് പോകാന്‍ നൂറുകണക്കിന് സ്ത്രീകള്‍ അപേക്ഷ നല്‍കിയിരിക്കുന്നതായും പ്രധാനമന്ത്രി പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. അതുകൊണ്ട് സ്ത്രീകള്‍ ഒറ്റയ്ക്ക് ഹജ്ജിന് പോകരുത് എന്ന നയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയെന്നും ഇത്തരം നടപടികള്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് വരെ മോദി മന്‍കി ബാത്തില്‍ പറയുകയുണ്ടായി.

  വാദം പൊളിച്ചടുക്കി

  വാദം പൊളിച്ചടുക്കി

  മന്‍ കി ബാത്തിന്റെ കേള്‍വിക്കാര്‍ സംഘികള്‍ മാത്രം അല്ലാത്തത് കൊണ്ട് തന്നെ, മോദിയുടെ അവകാശവാദത്തെ സോഷ്യല്‍ മീഡിയയും മററ് മാധ്യമങ്ങളുടെ പൊളിച്ച് കയ്യില്‍ കൊടുത്തു. പുരുഷന്മാരില്ലാതെ സ്ത്രീകള്‍ തനിക്ക് ഹജ്ജിന് പോകുന്നതിന് നേരത്തെ വിലക്കുണ്ടായിരുന്നു എന്നത് ശരി തന്നെ. എന്നാല്‍ ആ വിലക്ക് സൗദി അറേബ്യ നേരത്തെ തന്നെ നീക്കം ചെയ്തതാണ്.

  ആ നിയമം സൌദിയുടേത്

  ആ നിയമം സൌദിയുടേത്

  പുരുഷന്മാരില്ലാത്ത നാല് സ്ത്രീകളുടെ വീതം സംഘങ്ങളെ ഹജ്ജിന് എത്തുന്നതിന് അനുവദിക്കുന്നതാണ് സൗദിയുടെ പുതുക്കിയ നിയമം. ഈ പശ്ചാത്തലത്തിലുള്ള നടപടി മാത്രമാണ് ഇന്ത്യയുടേത്. എന്നാല്‍ പ്രധാനമന്ത്രി അത് അവതരിപ്പിച്ചതാകട്ടെ, നൂറ്റാണ്ടുകളായുള്ള അനീതി ബിജെപി സര്‍ക്കാര്‍ തുടച്ച് നീക്കിയെന്ന തരത്തിലും.

  4 പേരുടെ സംഘത്തിന് പോകാം

  4 പേരുടെ സംഘത്തിന് പോകാം

  2012ല്‍ ഹജ്ജിന് പോയ നൈജീരിയന്‍ സ്ത്രീകളുടെ സംഘത്തെ സൗദി തിരിച്ചയച്ചിരുന്നു. ഇത് വലിയ വിവാദമായി. തുടര്‍ന്നാണ് സൗദി ഹജ്ജ് നിയമത്തില്‍ മാറ്റം വരുത്തിയത്. 45 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീകളുടെ സംഘത്തെയാണ് ഹജ്ജിന് അനുവദിക്കുക. യാത്രയ്ക്ക് ഭര്‍ത്താവോ സഹോദരനോ മകനോ അനുവദിക്കുന്നുവെന്ന സാക്ഷ്യപത്രം വേണമെന്ന് മാത്രം.

  ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമം

  ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമം

  സൗദി തീരുമാനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ മോദി നടത്തിയ ശ്രമത്തെ സോഷ്യല്‍ മീഡിയ നന്നായി ട്രോളുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ മുഹമ്മദ് മോജിയെ കുറ്റപ്പെടുത്തി രംഗത്ത് വരികയുണ്ടായി. അര്‍ഹിക്കാത്ത അംഗീകാരം നേടാനാണ് മോദിയുടെ ഈ ശ്രമമെന്ന് ഷക്കീല്‍ അഹമ്മദ് പറഞ്ഞു. സ്വന്തം അനുയായികളെ പോലും വിഡ്ഢികളാക്കാനാണ് മോദിയുടെ ശ്രമം.

  നാളെ എന്തെല്ലാം ക്രെഡിറ്റ് ഏറ്റെടുക്കും

  നാളെ എന്തെല്ലാം ക്രെഡിറ്റ് ഏറ്റെടുക്കും

  അഖിലേന്ത്യാ മജ്‌ലിസ് ഇ ഇത്തേഹദുല്‍ മുസ്ലിമീന്‍ തലവന്‍ അസദ്ദുദ്ദീന്‍ ഒവൈസിയും വിഷയത്തില്‍ മോദിക്കെതിരെ രംഗത്ത് എത്തിയിരുന്നു. എല്ലാത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കുക മോദിയുടെ പതിവായി മാറിയിരിക്കുന്നു എന്ന് പറഞ്ഞ ഒവൈസി, നാളെ സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന്റെ ക്രെഡിറ്റും ഏറ്റെടുക്കുമെന്ന് പരിഹസിച്ചു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Modi’s Claim About ‘Allowing’ Haj for Indian Women is not true

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്