കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമനെതിരെ കേസ് നല്‍കിയ അഭിഭാഷകന് പണികിട്ടി, ഹിന്ദു സംഘടനയുടെ ഭീഷണി

  • By Sruthi K M
Google Oneindia Malayalam News

പട്‌ന: സീതയെ ഉപേക്ഷിച്ച ശ്രീരാമനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയില്‍ കേസിന് പോയ അഭിഭാഷകന്‍ താക്കൂര്‍ ചന്ദന്‍ കുമാര്‍ സിങിന് പണി കിട്ടി. ശ്രീരാമനെതിരെ നല്‍കിയ കേസ് പിന്‍വലിച്ചില്ലെങ്കില്‍ കഠിനമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന ഭീഷണിയാണ് ലഭിച്ചത്. തീവ്ര ഹിന്ദു സംഘടനയാണ് താക്കൂറിനെതിരെ ഭീഷണി മുഴക്കിയത്.

പരാതിയുമായ ചെന്ന അഭിഭാഷകന് ബിഹാര്‍ കോടതിയുടെ വിമര്‍ശനവും ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ഒരു പരാതി നല്‍കുമ്പോള്‍ ചേര്‍ക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ പോലും ഇല്ലായിരുന്നുവെന്ന് കോടതി പറയുകയുണ്ടായി. പരാതിയില്‍ പരാമര്‍ശിക്കപ്പെടുന്ന ശ്രീരാമനും സീതയും വിവാഹം കഴിച്ച തീയതി ഏതാണെന്നും കോടതി ചോദിച്ചിരുന്നു. അഭിഭാഷകനെ കോടതി ശരിക്കും വെള്ളംകുടിപ്പിച്ചുവെന്നു തന്നെ പറയാം.

അതേസമയം, പരാതിയുമായി ഇനിയും മുന്നോട്ട് പോകുകയാണെങ്കില്‍ വകവരുത്തുമെന്ന ഭീഷണിയും എത്തിക്കഴിഞ്ഞു. കേസ് പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ അതിന്റെ ഫലം അനുഭവിക്കുമെന്നുള്ള ഭീഷണി കോളാണ് ലഭിച്ചതെന്ന് താക്കൂര്‍ തന്നെയാണ് പറഞ്ഞത്. ഒട്ടേറെ കോള്‍ ഇതിനോടകം വന്നു കഴിഞ്ഞു. താക്കൂറിന് മാനസികമായി കുഴപ്പമുണ്ടെന്നും അദ്ദേഹത്തിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ഭീഷണി

ഭീഷണി

സീതയെ ഉപേക്ഷിച്ച ശ്രീരാമനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയില്‍ കേസിന് പോയ അഭിഭാഷകന്‍ താക്കൂര്‍ ചന്ദന്‍ കുമാര്‍ സിങിന് ഭീഷണി. തീവ്ര ഹിന്ദു സംഘടനയാണ് താക്കൂറിനെതിരെ ഭീഷണി മുഴക്കിയത്.

കേസ് പിന്‍വലിച്ചില്ലെങ്കില്‍

കേസ് പിന്‍വലിച്ചില്ലെങ്കില്‍

ശ്രീരാമനെതിരെ നല്‍കിയ കേസ് പിന്‍വലിച്ചില്ലെങ്കില്‍ കഠിനമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന ഭീഷണിയാണ് എത്തിയത്. കേസ് പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഹിന്ദു സംഘടന ആവശ്യപ്പെടുന്നു.

ഫോണ്‍ കോളുകള്‍

ഫോണ്‍ കോളുകള്‍

ഭീഷണിയുമായി ഒട്ടേറെ കോളുകള്‍ ഇതിനോടകം താക്കൂറിന് വന്നുക്കഴിഞ്ഞു. ഉത്തര്‍പ്രദേശ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് ഭീഷണിയെത്തിയതെന്ന് താക്കൂര്‍ പറയുന്നു.

പരാതിയിങ്ങനെ

പരാതിയിങ്ങനെ

ശ്രീരാമനെതിരെ മാത്രമല്ല, സഹോദരന്‍ ലക്ഷ്മണനെതിരെയും പരാതിയുണ്ട്. വസ്തുത അറിയാതെ സീതയെ അപമാനിച്ചു എന്നും രാമന്റെ ആവശ്യപ്രകാരം സീതയെ കാട്ടില്‍ ഉപേക്ഷിച്ചു എന്നുമായിരുന്നു ലക്ഷ്മണന് എതിരായ ആരോപണങ്ങള്‍. അലക്കുകാരന്റെ വാക്കുകള്‍ കേട്ട് ശ്രീരാമന്‍ സീതയെ ഉപേക്ഷിച്ചു എന്നാണ് അഭിഭാഷകന്‍ പറഞ്ഞത്.

മാനസിക പ്രശ്‌നം

മാനസിക പ്രശ്‌നം

താക്കൂറിന് മാനസികമായി കുഴപ്പമുണ്ടെന്നും അദ്ദേഹത്തിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

കേസ് സ്വീകരിച്ചില്ല

കേസ് സ്വീകരിച്ചില്ല

അതേസമയം, താക്കൂറിന്റെ കേസ് ബിഹാര്‍ കോടതി സ്വീകരിക്കുകയുണ്ടായില്ല. ഒരു പരാതി നല്‍കുമ്പോള്‍ ചേര്‍ക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ പോലും ഇല്ലായിരുന്നുവെന്ന് കോടതി പറയുകയുണ്ടായി. പരാതിയില്‍ പരാമര്‍ശിക്കപ്പെടുന്ന ശ്രീരാമനും സീതയും വിവാഹം കഴിച്ച തീയതി ഏതാണെന്നും കോടതി ചോദിച്ചു. ദൃക്‌സാക്ഷികല്‍ ആരെങ്കിലും ഉണ്ടോയെന്നും കോടതി ചോദിക്കുകയുണ്ടായി.

സീതയുടെ അവകാശങ്ങള്‍

സീതയുടെ അവകാശങ്ങള്‍

കോടതി കേസ് തള്ളിയെങ്കിലും പോരാട്ടം തുടരുമെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. സീതയുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മതപരമായി ആരെയും മുറിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും താക്കൂര്‍ പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
lord Rama case, hindus against lawyer tahkur chandan kumar sing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X