ഷിയ മുസ്ലിങ്ങളുടെ പ്രതിഷേധം ഉത്തര്‍പ്രദേശിനെ വലച്ചു
ലഖ്‌നൗ: ഷിയ മുസ്ലിങ്ങളുടെ പ്രതിഷേധത്തില്‍ പകച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വിവിയെ പുറത്താക്കുന്നതിന് വേണ്ടി ഷിയ പണ്ഡിതന്‍ ഖാല്‍ബ് ഇ ജവാദിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രതിഷേധമാര്‍ച്ച് അക്രമത്തിലേയ്ക്ക് വഴിമാറിയതോടെ ഖാല്‍ബ് ഇ ജവാദിനെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി.
അറസ്റ്റിലായ മതനേതാവിനെ ലഖീംപൂര്‍ ജയിലിലേയ്ക്ക് മാറ്റി. ഷിയ നേതാക്കളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. ബാദ ഇമാംബാരിയില്‍ നിന്നും ഹസ്രത്ത് ഗഞ്ചിലേയ്ക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

അനുയായികളോടും അറസ്റ്റ് വരിയ്ക്കാന്‍ ആഹ്വാനം ചെയ്തായിരുന്നു ഷിയ നേതാവിന്റെ പ്രതിഷേധ മാര്‍ച്ച്. ഞായറാഴ്ച വൈകിട്ടോടെയാണ് പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപനം ഉണ്ടാകുന്നത്. ജില്ല ഭരണകൂടം അനുനയിപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും മതപണ്ഡിതന്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായില്ല.
സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഹദ് അസം ഖാനെതിരെ മുദ്രാവാക്യം മുഴക്കിയാണ് നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം പ്രതിഷേധ മാര്‍ച്ച് നടത്തിയത്. 100ല്‍ അധികം പൊലീസ് വാഹനങ്ങളിലാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് വിവിധ ജയിലുകളില്‍ എത്തിച്ചത്.












Click it and Unblock the Notifications