മാതൃദിന സമ്മാനം; ഇനി അമ്മമാരുടെ കമ്മിറ്റി സ്‌കൂള്‍ ഉച്ചഭക്ഷണം പരിശോധിക്കും

  • Posted By:
Subscribe to Oneindia Malayalam

ലക്‌നൗ: ലോക മാതൃദിനത്തില്‍ ഉത്തര്‍ പ്രദേശിലെ അമ്മമാര്‍ക്ക് സമ്മാനവുമായി വിദ്യാഭ്യാസ വകുപ്പ്. സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളിലെ മോശം ഭക്ഷണം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്താന്‍ അമ്മമാരുടെ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയാണ് വിദ്യാഭ്യാസ വകുപ്പ് വേറിട്ട സമ്മാനം പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ പ്രൈമറി സ്‌കൂളുകളിലെ ഭക്ഷണം ഗുണനിലവാരമില്ലാത്തും വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കുന്നതാണെന്നും മറ്റും വ്യാപകമായ പരാതി ഉയര്‍ന്നതോടെയാണ് ഇതിന് പരിഹാരം കാണാന്‍ സമിതിയെന്ന ആശയം ഉടലെടുക്കുന്നത്. ഇനിമുതല്‍ 'മാ' എന്ന പേരിലുള്ള ആറംഗ സമിതിക്കായിരിക്കും സ്‌കൂളിലെ ഉച്ചഭക്ഷണം പരിശോധിക്കുന്നതിന്റെ ചുമതല.

midday

അതാത് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ അമ്മമാരെയാണ് ഇതിനായി തെരഞ്ഞെടുക്കുക. സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവരെ ഇതിനായി നിയോഗിക്കണമെന്നും വിദ്യാഭ്യാസമന്ത്രി അനുപമ ജെയ്‌സ്വാള്‍ വ്യക്തമാക്കി. അടുക്കളയിലെ ശുചിത്വം, ഭക്ഷണത്തിന്റെ ഗുണനിലവാരം തുടങ്ങി കുട്ടികള്‍ക്ക് ആരോഗ്യപ്രദമായ ഭക്ഷണമാണ് ലഭിക്കുന്നതെന്ന് സമിതിക്ക ഉറപ്പാക്കാം.

പുതിയ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ പ്രൈമറി സ്‌കൂളിന്റെ നിലവാരം ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. അധ്യാപകരുടെ ഉത്തരവാദിത്വം, പുതിയ യൂണിഫോം, ബാഗുകള്‍ തുടങ്ങി വലിയ മാറ്റം ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഒരുദിവസം സ്‌കൂള്‍ ബാഗില്ലാതെ സ്‌കൂളിലെത്താനും അതുവഴി കുട്ടികള്‍ക്ക് പാഠ്യേതര വിഷയങ്ങളില്‍ മികവുണ്ടാക്കാനും അനുമതി നല്‍കും. നേരത്തെ സ്‌കൂളുടെ അനാവശ്യമായ അവധി ദിവസങ്ങള്‍ വെട്ടിക്കുറച്ചും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വലിയ മാറ്റം കൊണ്ടുവന്നിരുന്നു.

English summary
Mother’s Day gift: ‘Maa’ committee to check mid-day meal quality in UP schools
Please Wait while comments are loading...