• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മധ്യപ്രദേശില്‍ യുവമോര്‍ച്ച പ്രസിഡന്‍റ് അടക്കം 250 പേര്‍ കോണ്‍ഗ്രസില്‍, കമല്‍നാഥിന്‍റെ സ്ട്രെെക്ക്!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിയുടെ കൗണ്ടര്‍ ഗെയിമിനെ പൊളിച്ചടുക്കി കോണ്‍ഗ്രസ്. ഗ്വാളിയോറില്‍ 250ലധികം നേതാക്കളാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ വരവോടെ ബിജെപിയുടെ അടിത്തറ ഇളകിയിരിക്കുകയാണ്. നിരവധി പേരാണ് ബിജെപിയില്‍ നിന്ന് രാജിവെക്കാനായി ഇനിയും ഒരുങ്ങുന്നത്. കമല്‍നാഥിന്റെ കൃത്യമായ പ്ലാനാണ് ഇതിന് പിന്നിലുള്ളതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിക്കുന്നു. പ്രവര്‍ത്തകരുടെ കുറവും ഇതോടെ പരിഹരിക്കാനായി. മറ്റൊരു തന്ത്രവും കൂടി കമല്‍നാഥ് രഹസ്യമായി നടപ്പിലാക്കുന്നുണ്ട്.

ഗ്വാളിയോറില്‍ തന്നെ....

ഗ്വാളിയോറില്‍ തന്നെ....

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഗ്വാളിയോറില്‍ തന്നെയാണ് ബിജെപി നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ എത്തിയിരിക്കുന്നത്. 250 ബിജെപി പ്രവര്‍ത്തകരാണ് ഇവിടെ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. ഏറ്റവും വലിയ തിരിച്ചടി എന്തെന്നാല്‍, യുവമോര്‍ച്ച മണ്ഡല്‍ പ്രസിഡന്റ് ജെയ് സിംഗും രാജിവെച്ചവരില്‍ ഉള്‍പ്പെടും. ഇവരെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടറി കുല്‍ദീപ് ഇന്തോറ പാര്‍ട്ടിയിലേക്ക് ഇവരെ സ്വാഗതം ചെയ്തു.

പിന്നില്‍ ആര്

പിന്നില്‍ ആര്

ജയ് സിംഗ് കുറച്ച് ദിവസമാണ് കമല്‍നാഥുമായി ബന്ധപ്പെടുന്നുണ്ട്. ബിജെപിയുടെ ഭഗത് സിംഗ് മണ്ഡലിന്റെ പ്രസിഡന്റാണ് അദ്ദേഹം. ജയ് സിംഗാണ് 250 നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിയെടുത്തത്. ബിജെപിയില്‍ നിന്ന് യാതൊരു പരിഗണനയോ ബഹുമാനമോ ലഭിക്കുന്നില്ലെന്ന് പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു. ഇത് വെറും തുടക്കം മാത്രമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് വരും ദിവസങ്ങളില്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയെന്നും ഇന്‍ഡോറ പറഞ്ഞു.

യുവാക്കള്‍ തിരിയുന്നു

യുവാക്കള്‍ തിരിയുന്നു

മധ്യപ്രദേശില്‍ യുവാക്കള്‍ ബിജെപിക്കെതിരെ തിരിയുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. പാര്‍ട്ടി വിടുന്നവരെല്ലാം യുവാക്കളായ നേതാക്കളാണ്. ശിവരാജ് സിംഗ് ചൗഹാന് കീഴില്‍ നാല് ലോബികളായിട്ടാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്ന് ഇവര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. ഇതെല്ലാം സീനിയര്‍ ഗ്രൂപ്പുകളാണ്. സംസ്ഥാനത്ത് ഒന്നാകെ ചൗഹാന്‍ മടങ്ങി വരവില്‍ സ്വീകരിച്ച നടപടികളില്‍ എതിര്‍പ്പുണ്ട്. യുവാക്കള്‍ ഇന്ധന വില അടക്കം കൂടുന്നതിലും സര്‍ക്കാര്‍ സഹായത്തിലെ അഴിമതിയും യുവാക്കള്‍ നട്ടം തിരിയുകയാണ്.

cmsvideo
  Rahul Gandhi to launch new telegram channe l| Oneindia Malayalam
  കമല്‍നാഥിന്റെ പ്ലാന്‍

  കമല്‍നാഥിന്റെ പ്ലാന്‍

  കമല്‍നാഥ് ബിജെപിയെ പൊളിക്കുന്നതിലുള്ള ഓട്ടത്തിലാണ്. അതിന് മുമ്പ് ദിഗ് വിജയ് സിംഗിനെ പരമാവധി ഒഴിവാക്കാനാണ് നീക്കം. ഉപതിരഞ്ഞെടുപ്പ് തോറ്റാല്‍ അദ്ദേഹത്തെ കാരണക്കാരനാക്കാനാണ് കമല്‍നാഥിന്റെ തീരുമാനം. ഇത് കണ്ടറിഞ്ഞ ദിഗ് വിജയ് സിംഗ് ഇപ്പോള്‍ പ്രചാരണത്തിന് പോലും ഇറങ്ങുന്നില്ല. കമല്‍നാഥിന്റെ വീട്ടില്‍ നിരന്തരം നടക്കുന്ന തിരഞ്ഞെടുപ്പ് പ്ലാനിംഗില്‍ നിന്നും ദിഗ് വിജയ് സിംഗ് വിട്ടുനില്‍ക്കുകയാണ്. ഉപതിരഞ്ഞെടുപ്പില്‍ നേരത്തെ വലിയ താല്‍പര്യം സിംഗിനുണ്ടായിരുന്നു.

  മാരക പ്ലാന്‍

  മാരക പ്ലാന്‍

  കമല്‍നാഥിന്റെ ടീം ദിഗ് വിജയ് സിംഗിനെതിരെ വലിയ ക്യാമ്പയിനാണ് നടത്തുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭരണം നഷ്ടമായത് പോലും ദിഗ് വിജയ് സിംഗ് കാരണമാണെന്ന് ഇവര്‍ പറയുന്നു. അതുകൊണ്ട് രജോഗഡില്‍ നിന്ന് സകല അസ്ത്രങ്ങളും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് വിജയിക്കാനാണ് സിംഗിന്റെ പ്ലാന്‍. അദ്ദേഹത്തിനിത് ജീവന്‍ മരണ പോരാട്ടമാണ്. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ കമല്‍നാഥിന്റെ അടുപ്പക്കാര്‍ ദിഗ് വിജയ് സിംഗിനെ അകറ്റി നിര്‍ത്താനും ആവശ്യപ്പെട്ടിരുന്നു. ഇത് കണ്ടറിഞ്ഞാണ് അദ്ദേഹം മാറി നില്‍ക്കുന്നത്. സിംഗ് ഇറങ്ങിയാല്‍ തോല്‍ക്കുമെന്ന് അദ്ദേഹത്തിനും അറിയാം.

  ക്രെഡിറ്റ് കിട്ടില്ല

  ക്രെഡിറ്റ് കിട്ടില്ല

  ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് കമല്‍നാഥ് ഏറ്റെടുക്കും. അത്തരമൊരു സ്ട്രാറ്റജിയാണ് കോണ്‍ഗ്രസ് നടപ്പാക്കുന്നത്. ദിഗ് വിജയ് സിംഗുമായി ഇടഞ്ഞ നേതാക്കളെല്ലാം ഇപ്പോള്‍ കമല്‍നാഥിന് ചുറ്റുമാണ്. അതേസമയം തോറ്റാല്‍ അതിന്റെ പാപഭാരം മുഴുവന്‍ സിംഗില്‍ അടിച്ചേല്‍പ്പിക്കും. ദിഗ് വിജയ് സിംഗ് ഗോവിന്ദ് സിംഗിെ പ്രതിപക്ഷ നേതാവാക്കാനാണ് ആവശ്യപ്പെട്ടത്. ഇതും തള്ളിയിരിക്കുകയാണ്. ടിക്കറ്റ് വിതരണത്തില്‍ മാത്രമാണ് അദ്ദേഹത്തിന് പ്രാധാന്യമുണ്ടാവുക.

  ചൗഹാനോട് ചോദ്യങ്ങള്‍

  ചൗഹാനോട് ചോദ്യങ്ങള്‍

  ചൗഹാന്‍ ഇന്ധന വില വര്‍ധനവില്‍ യുപിഎ സര്‍ക്കാരിനെതിരെ നടത്തിയ സൈക്കിള്‍ ചവിട്ടിയുള്ള സമരമാണ് കമല്‍നാഥ് വീണ്ടും കുത്തിപ്പൊക്കിയത്. 2008ലായിരുന്നു സൈക്കിള്‍ പ്രതിഷേധം. സെക്രട്ടേറിയേറ്റിലേക്ക് ആഴ്ച്ചയില്‍ ഒരിക്കല്‍ സൈക്കിള്‍ ചവിട്ടി പോകുമെന്ന് അന്ന് ചൗഹാന്‍ പറഞ്ഞു. ഇന്ധന വില വര്‍ധവനവായിരുന്നു കാരണം. ആ സൈക്കിള്‍ ഇപ്പോള്‍ എവിടെയുണ്ടെന്നും കമല്‍നാഥ് ചോദിച്ചു. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ പാത പിന്തുടരാം. സൈക്കിളുകളൊക്കെ തുരുമ്പെടുത്തോ എന്നും കമല്‍നാഥ് പരിഹരിച്ചു.

  സജീവമാകാന്‍ സിന്ധ്യ

  സജീവമാകാന്‍ സിന്ധ്യ

  പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് ശക്തമായതോടെ സംസ്ഥാനത്ത് സജീവമാകാന്‍ സിന്ധ്യ നിര്‍ബന്ധിതനായിരിക്കുകയാണ്. പാര്‍ട്ടി വിടുന്നവര്‍ സിന്ധ്യയുടെ പേരാണ് ഉന്നയിക്കുന്നത്. ഇതാണ് ഗ്വാളിയോറില്‍ തുടരാന്‍ സിന്ധ്യയെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ജിത്തു പട്വാരിക്കെതിരെയായിരുന്നു വിമര്‍ശനം. സ്ത്രീകളെ എവിടെയാണോ ആരാധിക്കുന്നത് അവിടെയാണ് ദൈവമുണ്ടാവുക എന്നായിരുന്നു ട്വീറ്റ്. സ്ത്രീകള്‍ക്കെതിരെ തുടര്‍ച്ചയായി മോശം കമന്റുകള്‍ നടത്തുന്നത് അപലപനീയമാണെന്നും സിന്ധ്യ പറഞ്ഞു.

  English summary
  madhya pradesh: 250 bjp workers joined congress including yuva morcha mandal president
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X