കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് മുഖ്യമന്ത്രിക്കാര്യത്തിൽ തീരുമാനമായി.. കോൺഗ്രസ് മുഖ്യമന്ത്രി ഈ നേതാവ്

  • By Anamika Nath
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിഎസ്പിയുടേയും എസ്പിയുടേയും പിന്തുണയോടെ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കും എന്ന് ഉറപ്പായിരിക്കുന്നു. 2003 മുതലിങ്ങോട്ട് ഒരിക്കല്‍ പോലും കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ ഭരണം പിടിക്കാന്‍ സാധിച്ചിട്ടില്ല. മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ് ആയിരുന്നു മധ്യപ്രദേശിലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രി. 15 വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസ് അധികാരം തിരിച്ച് പിടിച്ചപ്പോള്‍ ആദ്യം ഉയരുന്ന ചോദ്യം മുഖ്യമന്ത്രിക്കസേരയില്‍ ആര് എന്നത് തന്നെയാണ്.

യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെയും മുതിര്‍ന്ന നേതാവ് കമല്‍നാഥിന്റെയും പേരുകളാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേട്ടത്. കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചതോടെ തന്നെ ഇരുകൂട്ടരും മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി ചരട് വലികളും തുടങ്ങിയിരുന്നു. ഒടുവില്‍ നറുക്ക് വീണിരിക്കുന്നത് കമല്‍നാഥിന് തന്നെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

cm

സഖ്യകക്ഷികളുടെ പിന്തുണയോടെ ഭരിക്കേണ്ടി വരുന്ന മധ്യപ്രദേശില്‍, പരിചയ സമ്പന്നനായ നേതാവ് എന്ന നിലയില്‍ കമല്‍നാഥ് തന്നെയാണ് മികച്ച ഓപ്ഷന്‍ എന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുളളത്. കമല്‍നാഥിന് വേണ്ടി കഴിഞ്ഞ ദിവസം തന്നെ പലയിടത്തും മുദ്രാവാക്യം വിളികളും പോസ്റ്ററുകളുമുണ്ടായിരുന്നു. കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കുന്നത് പാര്‍ട്ടിക്കുളളില്‍ ഗ്രൂപ്പ് പോര് കനപ്പിക്കും എന്ന ആശങ്കയ്ക്കും അടിസ്ഥാനം ഇല്ലാതാവുകയാണ്.

Recommended Video

cmsvideo
മധ്യപ്രദേശിൽ ആര് ഭരിക്കും? | Morning News Focus | Oneindia Malayalam

കാരണം ജ്യോതിരാദിത്യ സിന്ധ്യ തന്നെയാവും എംഎല്‍എമാരുടെ യോഗത്തില്‍ കമല്‍നാഥിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ ഐക്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നില്‍. വൈകിട്ട് നാല് മണിക്കാണ് കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചിരിക്കുന്നത്. പാര്‍ട്ടി നിരീക്ഷകനായി എകെ ആന്റണി യോഗത്തില്‍ പങ്കെടുക്കും. അതിന് ശേഷം മധ്യപ്രദേശ് നേതൃത്വം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും ആശയവിനിമയം നടത്തും.

English summary
Madhya Pradesh Assembly Election 2018: Who will be the next CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X