Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയെന്ന് ഗോയല്‍, 'ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍'

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് എന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ മധ്യപ്രദേശില്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഇന്‍ഡോര്‍ തൂത്തുവാരും എന്നും മധ്യപ്രദേശില്‍ ബി ജെ പി വീണ്ടും വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട് എന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് വികസനം കൊണ്ടുവരുമെന്നും ഇന്‍ഡോറില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ഗോയല്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെ ജനപ്രീതിയെയും രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെയും അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ബി ജെ പി രാജ്യത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

Madhya Pradesh Election 2023

പ്രധാനമന്ത്രിയുടെ ഹൃദയം മധ്യപ്രദേശിനൊപ്പമായിരിക്കുന്നത് പോലെ മധ്യപ്രദേശിലെ ജനങ്ങള്‍ മോദിക്കൊപ്പമാണെന്നും ഗോയല്‍ പറഞ്ഞു. ഉള്ളി വിലയിലെ വര്‍ധനയെ കുറിച്ചുള്ള ചോദ്യത്തിനും ഗോയല്‍ മറുപടി പറഞ്ഞു. നേരത്തെ സര്‍ക്കാര്‍ രണ്ട് ലക്ഷം ടണ്‍ ബഫര്‍ സ്റ്റോക്ക് സൂക്ഷിച്ചിരുന്നു. ഇപ്പോള്‍ അനിശ്ചിതത്വമുള്ള മണ്‍സൂണ്‍ കണക്കിലെടുത്ത് ബഫര്‍ സ്റ്റോക്ക് 5 ലക്ഷം ടണ്ണായി ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കിലോയ്ക്ക് 25 രൂപയ്ക്ക് ചില്ലറ വിപണിയില്‍ ഇപ്പോള്‍ ഉള്ളി ലഭ്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിപണിയില്‍ വില വര്‍ധിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വിപണിയിലെ ബഫര്‍ സ്റ്റോക്കില്‍ നിന്ന് ഉള്ളി ലഭ്യമാക്കി എന്നും അദ്ദേഹം അവകാശപ്പെട്ടു. ചില്ലറ വിപണിയില്‍ കിലോയ്ക്ക് 25 രൂപയ്ക്ക് ആദ്യമായാണ് ഉള്ളി ലഭ്യമാക്കുന്നതെന്നും ഗോയല്‍ പറഞ്ഞു.

നവംബര്‍ 17 ന് ഒരു ഘട്ടമായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. 230 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം. ഇരുപാര്‍ട്ടികളും ഇതിനോടകം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആം ആദ്മി, സമാജ് വാദി പാര്‍ട്ടി, ബി എസ് പി തുടങ്ങിയ കക്ഷികളും മധ്യപ്രദേശില്‍ ജനവിധി തേടുന്നുണ്ട്.

ഡിസംബര്‍ മൂന്നിന് മറ്റ് മൂന്ന് സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ക്കൊപ്പം മധ്യപ്രദേശിലേയും ഫലമറിയാം. അതേസമയം മധ്യപ്രദേശില്‍ നിന്ന് പുറത്ത് വന്ന അഭിപ്രായ സര്‍വേകളിലെല്ലാം ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എന്നാണ് പ്രവചിക്കുന്നത്. 2018 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു അധികാരത്തിലെത്തിയത്. എന്നാല്‍ പിന്നീട് ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും കോണ്‍ഗ്രസ് വിട്ടതോടെ സര്‍ക്കാര്‍ വീഴുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+