കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടം, മാറിമറിഞ്ഞ് ലീഡ് നില, ബിജെപി കോട്ട തകരുമോ എന്നറിയാൻ നിമിഷങ്ങൾ!

Google Oneindia Malayalam News

ഭോപ്പാല്‍: ഹിന്ദുസ്ഥാന്റെ ഹൃദയം അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളില്‍ രാജ്യം ഏറ്റവും ശ്രദ്ധയോടെ ഉറ്റ് നോക്കുന്നത് ബിജെപിയുടെ കോട്ടയായ മധ്യപ്രദേശിലേക്കാണ്. 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്ന് ഉടന്‍ അറിയാം. മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് കഴിഞ്ഞു. ആദ്യം പോസ്റ്റല്‍ ബാലറ്റാണ് എണ്ണുന്നത്.

ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശില്‍ എന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെയ്ക്കുന്ന സൂചനകളാണ് ആദ്യമണിക്കൂറുകളില്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമായി. എന്നാല്‍ കോണ്‍ഗ്രസ് മുന്നിലേക്ക് എത്തുന്ന കാഴ്ചയാണ് തുടര്‍ന്ന് കാണുന്നത്. വലിയ ലീഡ് അവകാശപ്പെടാനില്ലെങ്കിലും കോണ്‍ഗ്രസിന് ആശ്വാസം പകരുന്നതാണ് ആദ്യഫലസൂചനകള്‍. 10 സീറ്റുകളില്‍ കോണ്‍ഗ്രസും 9 സീറ്റുകളില്‍ ബിജെപിയും ലീഡ് ചെയ്യുകയാണ്. ഫല സൂചനകള്‍ മാറി മറിഞ്ഞ് കൊണ്ടിരിക്കുന്നു.

mp

Recommended Video

cmsvideo
നാളെ ബി ജെ പി യുഗത്തിന്റെ അന്ത്യമോ? | Oneindia Malayalam

കടുത്ത ഭരണ വിരുദ്ധ വികാരവും കർഷക പ്രശ്നങ്ങളും വിമത ശല്യവും അടക്കമുളള പ്രതിസന്ധികൾക്കിടെയാണ് മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൌഹാൻ സർക്കാർ ജനവിധി തേടിയത്. പുറത്ത് വന്ന സർവ്വേകൾ ആദ്യ ഘട്ടത്തിൽ ബിജെപിയുടെ വിജയം പ്രഖ്യാപിച്ചുവെങ്കിലും പിന്നീട് കാര്യങ്ങൾ മാറി മറിഞ്ഞു. കടുത്ത പോരാട്ടം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കാഴ്ച വെയ്ക്കുന്നതാണ് പിന്നീട് സംസ്ഥാനം കണ്ടത്. എക്സിറ്റ് പോളുകൾ ഭരണകക്ഷിയായ ബിജെപിക്ക് തികച്ചും നിരാശ പകരുന്നതായിരുന്നു. മൂന്ന് എക്സിറ്റ് പോളുകൾ കോൺഗ്രസ് വിജയം പ്രവചിച്ചപ്പോൾ രണ്ടെണ്ണം ബിജെപിക്ക് വിജയം പ്രവചിച്ചു.

English summary
Madhya Pradesh Assembly Election Results 2018- Lead changes in Postal Votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X