രാഹുല്‍ ഗാന്ധിക്കും കമല്‍നാഥിനുമെതിരെ കേസ് കൊടുക്കാന്‍ മധ്യപ്രദേശില്‍ ബിജെപി; പ്രതിസന്ധി
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിലേറിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് ജ്യോതി രാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നതാണ് സര്‍ക്കാരിന് തിരിച്ചടിയായത്.
ഭരണത്തിലെത്തി ഒരു മാസം തികയുന്നതിന് മുന്‍ കമല്‍നാഥ് സര്‍ക്കാരിന്റെ ഏറ്റവും മികച്ച പദ്ധതിയെന്ന് വിലയിരുത്തിയ കര്‍ഷകരുടെ വായ്പ എഴുതി തള്ളല്‍ പദ്ധതി റദ്ദാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ബിജെപി സര്‍ക്കാര്‍. എന്നാല്‍ മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നീക്കങ്ങള്‍ ഇത്‌കൊണ്ടൊന്നു അവസാനിക്കുന്നില്ല. കമല്‍നാഥിനെതിരേയും കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിക്കെതിരേയും കേസ് കൊടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

വായ്പ എഴുതി തള്ളല്‍
മധ്യപ്രദേശില്‍ അധികാരത്തിലേറി രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുഖ്യമന്ത്രി കമല്‍നാഥ് വായ്പ എഴുതി തള്ളാനുള്ള ഫലയില്‍ ഒപ്പ് വെച്ചിരുന്നു. 55 ലക്ഷം കര്‍ഷകര്‍ക്ക് പദ്ധതി പ്രയോചനപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ട. ഇതിനായി 50000 കോടി രൂപയുടെ ചെലവും കണക്ക് കൂട്ടിയിരുന്നു. ഈ പദ്ധതിയായിരുന്നു കമല്‍നാഥിന് മധ്യപ്രദേശില്‍ വിജയം നേടിക്കൊടുത്തത്.

ബിജെപി
എന്നാല്‍ വാഗ്ദാനം ചെയ്തത് പോലെ കമല്‍നാഥ് സര്‍ക്കാര്‍ കര്‍ഷക വായ്പകള്‍ എഴുതി തള്ളിയില്ലയെന്നാണ് ബിജെപിയുടെ ആരോപണം.
പിന്നാലെ കമല്‍നാഥിനെതിരേയും രാഹുല്‍ഗാന്ധിക്കെതിരേയും കേസ്് കൊടുക്കണമെന്ന ആവശ്യമുയര്‍ത്തിയിരിക്കുകയാണ് ബിജെപി. 2018 ഡിസംബറിലായിരുന്നു കാര്‍ഷിക കടം എഴുതി തള്ളുമെന്ന് പദ്ധതി കോണ്‍ഗ്രസ് പദ്ധതി കൊണ്ടിവരുന്നത്.

കമാല്‍ പട്ടേല്‍
കാര്‍ഷിക കടം എഴുതിതള്ളിയെന്ന സര്‍ട്ടിഫിക്കറ്റ് കമല്‍നാഥ് സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടും ബാങ്കുകളില്‍ ഇപ്പോഴും വായ്പകള്‍ നിലനില്‍ക്കുന്ന കര്‍ഷകരോടാണ് കമല്‍നാഥിനെതിരേയും രാഹുല്‍ ഗാന്ധിക്കെതിരേയും കേസ് കൊടുക്കാന്‍ ബിജെപി സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. കാര്‍ഷിക മന്ത്രിയായിരുന്ന കമാല്‍ പട്ടേലാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.

രാഹുലിനെതിരെ കേസ്
'മുഖ്യമന്ത്രിയായി അധികാരത്തിലെത്തി രണ്ട് മണിക്കൂറിനുള്ളില്‍ കമല്‍ നാഥ് സര്‍ക്കാര്‍ 48 ലക്ഷം കര്‍ഷകരുടെ 54000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതി തള്ളുന്നതിനുള്ള ഫയലില്‍ ഒപ്പ് വെച്ചിരുന്നു. എന്നാല്‍ വായ്പകള്‍ എഴുതി തള്ളിയെന്ന് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. വായ്പകള്‍ എഴുതി തള്ളിയോ എന്നതില്‍ വ്യക്തതയില്ല. ഞാന്‍ കര്‍ഷകരോട് ആവശ്യപ്പെടുന്നത് കമല്‍നാഥിനെതിരേയും രാഹുല്‍ ഗാന്ധിക്കെതിരേയും കേസുകള്‍ കൊടുക്കണമെന്നാണ്.' കമാല്‍ പട്ടേല്‍ പറഞ്ഞു.

80 ശതമാനവും എഴുതി തള്ളി
അതേസമയം മധ്യപ്രദേശില്‍ 80 ശതമാനം കാര്‍ഷിക കടങ്ങളും എഴുതി തള്ളിയെന്നാണ് കോണ്‍ഗ്രസ് നേതാവ് ജിതു പത്വാരി പറഞ്ഞു. ഞങ്ങള്‍ ആവശ്യപ്പെടുന്നത് ബാക്കി വരുന്ന 20 ശതമാനം കര്‍ഷകരുടെ വായ്പകള്‍ കൂടി ഈ സര്‍ക്കാര്‍ എഴുതി തള്ളണമെന്നാണ്. അല്ലാത്ത പക്ഷം കര്‍ഷകര്‍ തെരുവിലിറങ്ങും, അവരം ഞങ്ങള്‍ പിന്തുണക്കും. കര്‍ഷകര്‍ക്ക് എല്ലാ സൗകര്യം ചെയ്ത് കൊടുത്തുകൊണ്ട് ഗോതമ്പ് സംഭരിക്കുന്നയെന്നതിനാണ് കാര്‍ഷിക മന്ത്രി ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടത്. ഇത്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം അതിന് ഊന്നല്‍ നല്‍കണമെന്നും കൃഷി മന്ത്രി പറഞ്ഞു.

ഫണ്ടില്ലാത്തതിനാല്‍
ശിവരാജ് സിംഗ് സര്‍ക്കാരിന് പദ്ധതി തുടരാനുള്ള ഫണ്ടോ താല്‍പര്യമോ ഇല്ലാത്തതിനാലാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പദ്ധതി വളരെ ആര്‍ഭാഢമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അത് ശരിയായ രീതിയില്‍ അവര്‍ നടപ്പിലാക്കുന്നില്ലയെന്ന് നിരവധി തവണ പ്രതിപക്ഷം ആരോപിച്ചിരുന്നു. പിന്നാലെ അവര്‍ അധികാരത്തിലെത്തിയതോടെയാണ് പദ്ധതി ഉപേക്ഷിക്കാന്‍ നീക്കം നടക്കുന്നത്.

ജോതിരാദിത്യ സിന്ധ്യ
കോണ്‍ഗ്രസ് വിടുന്നതിന് മുന്‍ ജോതിരാദിത്യ സിന്ധ്യ വിഷയത്തില്‍ പലതവണ കമല്‍നാഥുമായി ഉടക്കിയിരുന്നു.
അതേസമയം ആദ്യഘട്ടത്തില്‍ കമല്‍നാഥ് സര്‍ക്കാര്‍ 20 ലക്ഷം കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളിയിരുന്നുവെന്നും രണ്ടാം ഘട്ടത്തില്‍ 12 ലക്ഷം കര്‍ഷകരുടെ നടപടികള്‍ എഴുതി തള്ളാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് സര്‍ക്കാരിന് ഭരണം നഷ്ടമായതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

എഴുതി തള്ളിയെന്ന് കര്‍ഷകര്‍
അതിനിടെ മധ്യപ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ സ്മൃതി ഇറാനി കര്‍ഷകരോട് കോണ്‍ഗ്രസ് നിങ്ങളുടെ കര്‍ഷക വായ്പകള്‍ എഴുതി തള്ളിയോയെന്ന ചോദ്യത്തിന് കര്‍ഷകര്‍ അതെയെന്ന് മറുപടി നല്‍കിയിരുന്നു. പിന്നാലെ പ്രസംഗം ഒരുവേള നിര്‍ത്തിയശേഷമാണ് സ്മൃതി തുടര്‍ന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി നിങ്ങളുടെ വായ്പകള്‍ എഴുതി തള്ളുമെന്ന് പറഞ്ഞിരുന്നല്ലോ? അതി ചെയ്തോ എന്നായിരുന്നു സ്മൃതി ഇറാനിയുടെ ചോദ്യം.












Click it and Unblock the Notifications