അസമും യുപിയും കഴിഞ്ഞു.... ഇനി മധ്യപ്രദേശിലേക്ക്, ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവന്നേക്കും
ഭോപ്പാല്‍: അസമും ഉത്തര്‍പ്രദേശും കഴിഞ്ഞ് മധ്യപ്രദേശില്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരാന്‍ ബിജെപി. പാര്‍ട്ടിയുടെ എംഎല്‍എമാര്‍ അത്തരമൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കി. അതേസമയം ഏറ്റവും രസകരമായ കാര്യം ഈ ആവശ്യം ഉന്നയിച്ചവരില്‍ പലര്‍ക്കും പത്ത് കുട്ടികളെങ്കിലും ഉണ്ട് എന്നതാണ്. മുസ്ലീം സമുദായത്തിനെതിരെയാണ് ഇവരൊക്കെ രംഗത്ത് വരുന്നത്. രണ്ടും മൂന്ന് തവണ മുസ്ലീങ്ങള്‍ വിവാഹം കഴിക്കുന്നത് കൊണ്ട് പത്ത് കുട്ടികളൊക്കെ ഉണ്ടാവുന്നുവെന്നാണ് ബിജെപി എംഎല്‍എമാര്‍ പറയുന്നത്.

സിംഗ്രോളിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാം ലല്ലു വൈശ്യ മുസ്ലീങ്ങളെയാണ് ഇന്ത്യയിലെ ജനസംഖ്യാ വര്‍ധനവില്‍ കുറ്റപ്പെടുത്തുന്നത്. നാം രണ്ട് നമ്മള്‍ രണ്ട് എന്നതാണ് ഇന്ത്യയുടെ നയം. എന്നാല്‍ നമ്മള്‍ അതില്‍ വിജയിച്ചിട്ടുണ്ടോ? ഹിന്ദുക്കളോട് പലരും വന്ധ്യകരണം നടത്താന്‍ പറയാറുണ്ട്. മറ്റുള്ളവര്‍ക്ക് അതൊന്നും ബാധകമല്ല. ഇത് ഇനി നടക്കില്ലെന്നും രാം ലല്ലു വൈശ്യ പറയുന്നു. വൈശ്യക്ക് ഒമ്പത് കുട്ടികളാണ് ഉള്ളത്.
ബിജെപി നേതാവായ മഹേന്ദ്ര സിംഗ് സിസോദിയ ആവശ്യപ്പെട്ടിരിക്കുന്നത് യുപിയിലെ പോലെ നിയമം കൊണ്ടുരവണമെന്നാണ്. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരേണ്ടതുണ്ട്. മുസ്ലീങ്ങള്‍ രണ്ടോ മൂന്നോ തവണ വിവാഹം കഴിക്കുന്നത് കൊണ്ട് പത്ത് കുട്ടികള്‍ വരെ ഉണ്ടാവുന്നുണ്ട്. ജാതിക്കോ മതത്തിനോ അതീതമായി കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ നിയന്ത്രണം വേണമെന്നും സിസോദിയ ആവശ്യപ്പെട്ടു. അതേസമയം ഇങ്ങനൊരു നിയമം വേണമെന്ന് താന്‍ വലിയ രീതിയില്‍ വിശ്വസിക്കുന്നതായി ക്യാബിനറ്റ് മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.
Recommended Video
അതേസമയം ബിജെപിക്കെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഇന്ത്യയില്‍ 40 കോടി ജനസംഖ്യയുണ്ടായിരുന്നു. അന്ന് 12 കോടി മുസ്ലീങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ന് ജനസംഖ്യ 130 കോടിയായി ഉയര്‍ന്നു. മുസ്ലീം ജനസംഖ്യ 25 കോടിയാണ് ഇപ്പോഴുള്ളത്. ബിജെപി ഇപ്പോള്‍ ഇതെല്ലാം ഉയര്‍ത്തുന്നതിന് കാരണം ജനസംഖ്യാ നിയന്ത്രണമല്ല. മറിച്ച് യുപി തിരഞ്ഞെടുപ്പ് വരുന്നത് കൊണ്ടാണ്. മധ്യപ്രദേശില്‍ 227 എംഎല്‍എമാരുണ്ട്. അതില്‍ 125 പേര്‍ ബിജെപിയില്‍ നിന്നുള്ളതാണ്. ഇതില്‍ 49 പേര്‍ക്ക് മൂന്ന് കുട്ടികളില്‍ അധികവുമുണ്ട്. 14 പേര്‍ നാല് കുട്ടികളില്‍ അധികവും, മൂന്ന് എംഎല്‍എമാര്‍ക്ക് അഞ്ച് കുട്ടികള്‍ക്ക് വരെയുണ്ട്.












Click it and Unblock the Notifications