വിദ്യാര്‍ഥിയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച അധ്യാപകന്‍ കുടുങ്ങി; സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു

  • Posted By:
Subscribe to Oneindia Malayalam

ഭോപ്പാൽ: ഉത്തരേന്ത്യയിൽ വിഭ്യാർഥികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുകയാണ്. ഏറ്റവും കൂടുതൽ ഉപദ്രവങ്ങൾ നേരിടുന്നത് അധ്യാപകരിൽ നിന്നാണ്. കഴിഞ്ഞ  ദിവസം ഒഡിഷയിലെ  സര്‍ക്കാര്‍ സ്‌കൂളില്‍  അധ്യാപകന്‍ വിദ്യാര്‍ഥികളെ കൊണ്ട് ശരീരം മസാജ് ചെയ്യിപ്പിച്ചത് ഏറെ വിവാദമായിരുന്നു. അതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ്‌ മധ്യപ്രദേശിലെ സ്കൂളിലും സമാനസംഭവം ആവർത്തിക്കുകയാണ്.

ഉത്തരകൊറിയക്ക് പിടിവീഴുന്നു; പ്രവാസ ജീവിതം ഉപേക്ഷിക്കേണ്ടി വരും, ഇന്ധന ഇറക്കുമതി വിലക്കും

ക്ലാസ് മുറിയിൽ അധ്യാപകൻ ക്ലാസ് മുറിയിൽ വിദ്യാർഥിയെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്നതിന് വീഡിയോ വൈറലായിരിക്കുകയാണ്. ഇതിനെ തുടർന്ന് അധ്യാപകനു നേരെ വിഭ്യാഭ്യാസ വകുപ്പ് അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടനെ അധ്യാപകനു നേരെ നടപടിയുണ്ടാകുമെന്ന് മധ്യപ്രദേശ് വിഭ്യാഭ്യാസ മന്ത്രി ദീപക് ജോഷി അറിയിച്ചു. കുറ്റക്കാരനാണെന്നും കണ്ടാൽ അദധ്യാപകനെ സസ്പെൻഡ് ചെയ്യുമെന്നും മന്ത്രി പറ‍ഞ്ഞു.

രാജസ്ഥാനിൽ ക്രിസ്തുമസ് ആഘോഷത്തിനു നേരെ ആക്രമണം; അക്രമികൾക്ക് പകരം അറസ്റ്റ് ചെയ്തത് സംഘാടകരെ...

madhya pradesh

വാർത്ത വിതരണ ഏജൻസിയായ എൻഐഎയാണ് വിദ്യാർഥിയെ കൊണ്ട് അധ്യാപകൻ മസാജ് ചെയ്യിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തു വിട്ടത്. കഴിഞ്ഞ മാസവും മധ്യപ്രദേശിലെ ദാമോ സ്കൂൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയോട് അധ്യാപിക വസ്ത്രമഴിക്കാൻ അവശ്യപ്പെട്ടത് വിവാദത്തിന് വഴിതെളിച്ചിരുന്നു. ക്ലാസിലെ മറ്റൊരു വിദ്യാർഥിയുടെ ബാഗിൽ നിന്ന് 70 രൂപ കാണതായതിനെ തുടർന്നാണ് വിദ്യാർഥിയോട് വസ്ത്രം അഴിക്കാൻ അധ്യാപിക ആവശ്യപ്പെട്ടത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
government teacher in Madhya Pradesh's Damoh district has landed himself in the dock after being videographed getting what seems to be a back massage from a school student.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്