Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ പൊളിക്കാന്‍ പ്ലാനുമായി സിന്ധ്യ, 2 പേര്‍ വരും, ഗ്വാളിയോറില്‍ ഈ തന്ത്രം, കുലുക്കമില്ല!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിനൊരുങ്ങി സിന്ധ്യ ഗ്രൂപ്പ്. അടിമുടി പൊളിച്ചെഴുത്തിനും സിന്ധ്യ ലക്ഷ്യമിടുന്നുണ്ട്. പക്ഷേ സിന്ധ്യ കരുതുന്നത് പോലെ കാര്യങ്ങള്‍ എത്ര എളുപ്പമാകില്ലെന്നാണ് സൂചന. കമല്‍നാഥ് നല്‍കിയൊരു സന്ദേശം ശിവരാജ് സിംഗ് ചൗഹാനെ വേട്ടയാടുകയാണ്. അത്രയേറെ സമ്മര്‍ദമാണ് ചൗഹാന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. സിന്ധ്യ മനസ്സു കൊണ്ട് ഇപ്പോഴും ബിജെപി നേതാവായിട്ടില്ല. പകരം ഒരു പ്രത്യേക വിഭാഗമായി ബിജെപിക്കുള്ളില്‍ നില്‍ക്കുകയാണ്. അതുകൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് പോരാട്ടം ഒറ്റയ്ക്ക് നടത്താനായി രംഗത്തിറങ്ങിയത്. സര്‍ക്കാര്‍ സഹായവും ഇതിനായി സ്വീകരിച്ചിട്ടില്ല.

കമല്‍നാഥിന്റെ ചിരി

കമല്‍നാഥിന്റെ ചിരി

കമല്‍നാഥിനെ വീഴ്ത്തി ശിവരാജ് സിംഗ് ചൗഹാന്‍ അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹം ഒരു ഫോണ്‍ കോള്‍ ചെയ്തിരുന്നു. കമല്‍നാഥിനെയായിരുന്നു വിളിച്ചത്. അന്ന് ചിരിയോടെയാണ് കമല്‍നാഥ് ഒരു മുന്നറിയിപ്പ് ചൗഹാന് നല്‍കിയത്. ഇന്ന് എന്റെ കസേര നിങ്ങള്‍ സ്വന്തമാക്കി, പക്ഷേ അതോടൊപ്പം എന്റെ ഏറ്റവും വലിയ തലവേദനയും നിങ്ങള്‍ക്ക് സ്വന്തമായിരിക്കുകയാണ്. ഇതായിരുന്നു കമല്‍നാഥിന്റെ വാക്കുകള്‍. ഇത് സിന്ധ്യയെ സൂചിപ്പിച്ച് പറഞ്ഞതായിരുന്നു. ബിജെപിക്ക് വരാനിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ചിരിയിലൂടെ കമല്‍നാഥ് സൂചിപ്പിച്ചത്.

കോണ്‍ഗ്രസിന് പേടിക്കാനില്ല

കോണ്‍ഗ്രസിന് പേടിക്കാനില്ല

കമല്‍നാഥ് ഭരണത്തിലിരുന്നപ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി ജ്യോതിരാദിത്യ സിന്ധ്യയും ദിഗ്വിജയ് സിംഗുമായിരുന്നു. ഗ്വാളിയോര്‍ മേഖലയില്‍ ഒരു നടപടി പോലും സിന്ധ്യയോട് ചോദിക്കാതെ കമല്‍നാഥിന് എടുക്കാന്‍ സാധിക്കില്ലായിരുന്നു. രജോഗഡില്‍ ഇതേ അവസ്ഥയായിരുന്നു നേരിട്ടിരുന്നത്. ഇപ്പോള്‍ സമാന അവസ്ഥയാണ് ചൗഹാന്‍ നേരിടുന്നത്. ഗ്വാളിയോറിലും ശിവപുരിയിലും ആധിപത്യത്തിനായി സിന്ധ്യയും നരോത്തം മിശ്രയും ചൗഹാനെ സമ്മര്‍ദത്തിലാക്കുകയാണ്. കമല്‍നാഥ് ഈ അവസരത്തില്‍ അക്കാര്യം ചൗഹാനെ വീണ്ടും ഓര്‍മിപ്പിച്ചിരിക്കുകയാണ്.

കളി തുടങ്ങി

കളി തുടങ്ങി

ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള പോര് സിന്ധ്യ തുടങ്ങി കഴിഞ്ഞു. കമല്‍നാഥ് ചൗഹാന് നല്‍കിയ സന്ദേശം കൃത്യമായി സിന്ധ്യക്ക് ചോര്‍ന്ന് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗ്വാളിയോറില്‍ കരുത്ത് തെൡയിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിലായി കമല്‍നാഥിന് അപ്രതീക്ഷിത തിരിച്ചടിയും സിന്ധ്യ നല്‍കിയിരുന്നു. ഇത് ആദ്യത്തെ ഷോക്ക് ട്രീറ്റ്‌മെന്റായിരുന്നു. ചൗഹാന്‍ രഹസ്യമായി കമല്‍നാഥുമായി ബന്ധപ്പെടുന്നതാണ് പ്രധാന പ്രശ്‌നം. സിന്ധ്യയുടെ പല ആവശ്യങ്ങളും ഇത്തരത്തിലാണ് ചൗഹാന്‍ ഇല്ലാതാക്കിയത്. ശക്തികേന്ദ്രങ്ങളില്‍ സിന്ധ്യയെ ഇല്ലാതാക്കാനാണ് ചൗഹാന്‍ ശ്രമിക്കുന്നത്.

16 സീറ്റുകള്‍

16 സീറ്റുകള്‍

ബിജെപിക്ക് 16 സീറ്റുകള്‍ നേടി കൊടുക്കാമെന്ന് സിന്ധ്യ ഉറപ്പ് നല്‍കിയിട്ടുണ്ട്. അതിനായി ആവശ്യങ്ങള്‍ അംഗീകരിച്ചേ മതിയാവൂ എന്നാണ് നിലപാട്. ഇതിനോട് ചൗഹാന്‍ അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ്. സിലാവത്ത്, രജ്പുത്, പ്രദ്യുമാന്‍ സിംഗ്, ഇമര്‍ത്തി ദേവി, മഹേന്ദ്ര സിസോദിയ, പ്രഭുറാം ചൗധരി എന്നിവരെ എത്രയും പെട്ടെന്ന് മന്ത്രിമാരാക്കണമെന്നാണ് നിര്‍ദേശം. ഇത് അടുത്ത മാസം തന്നെ നല്‍കും. ഹിന്ദു വോട്ടുബാങ്കിലാണ് സിന്ധ്യയുടെ നോട്ടം. ശിവപുരി, ഗ്വാളിയോര്‍, ഗുണ, തുടങ്ങിയ മണ്ഡലങ്ങളില്‍ തീവ്ര ഹിന്ദുത്വം തന്നെ പയറ്റും. ഇവിടെ 95 ശതമാനം ഹിന്ദുക്കളാണ് ഉള്ളത്.

ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

ഗ്വാളിയോര്‍ രാജകുടുംബത്തിന് ഇവിടെ വലിയൊരു ആരാധകവൃന്ദമുണ്ട്. ഗ്വാളിയോര്‍-നിമര്‍ മേഖലയിലുള്ളവര്‍ അടുത്ത ദിവസം തന്നെ വന്‍ ആനുകൂല്യം ചൗഹാന്‍ പ്രഖ്യാപിക്കും. ഇത് തിരഞ്ഞെടുപ്പ് തന്ത്രമാണ്. ഇപ്പോള്‍ തന്നെ ചൗഹാന്റെ മുഖം പതിപ്പിച്ച കിറ്റുകള്‍ ഈ മേഖലയില്‍ എത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് പ്രത്യേക വായ്പകളും ധനസഹായവും വളത്തിന് സബ്‌സിഡിയും അനുവദിക്കും. സിന്ധ്യയുടെ മാസ്റ്റര്‍ പ്ലാനാണിത്. പ്രധാനമായി കര്‍ഷക വായ്പയുടെ പേരിലാണ് കോണ്‍ഗ്രസില്‍ നിന്ന് സിന്ധ്യ് കൂറുമാറിയത്. രാഹുല്‍ ഗാന്ധി 2018ല്‍ ഉപയോഗിച്ച തന്ത്രമാണ് സിന്ധ്യ പയറ്റുന്നത്.

രണ്ട് പേര്‍

രണ്ട് പേര്‍

തുളസി സിലാവത്തും രജ്പുത്തും രണ്ട് നിര്‍ണായക മേഖലകളാണ് കൈകാര്യം ചെയ്യുന്നത്. ഒരാള്‍ മാള്‍വയും മറ്റൊരാള്‍ ബുന്ധേല്‍ഖണ്ഡ് മേഖലയുടെയും ചുമതല വഹിക്കും. അതേസമയം കമല്‍നാഥ് ഇതിലൊന്നും കുലുങ്ങിയിട്ടില്ല. സിലാവത്ത് നേരത്തെ ഗുണയില്‍ അഹോരാത്രം സിന്ധ്യക്ക് വേണ്ടി പ്രചാരണം നടത്തിയതാണ്. എന്നാല്‍ സിന്ധ്യ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് തോറ്റത്. ജനപ്രീതി വളരെ കുറഞ്ഞ നേതാവാണ് സിലാവത്ത്. സിന്ധ്യ ഗ്രൂപ്പിലെ പല മന്ത്രിമാരും അങ്ങനെ തന്നെ. ഇവര്‍ പ്രചാരണത്തിനിറങ്ങിയാല്‍ കോണ്‍ഗ്രസ് ജയിക്കാനുള്ള സാധ്യതയുണ്ടെന്ന് കമല്‍നാഥ് തുറന്ന് സമ്മതിക്കുന്നു.

മന്ത്രിസഭാ വികസനം

മന്ത്രിസഭാ വികസനം

ഗോപാല്‍ ഭാര്‍ഗവ, ഭൂപേന്ദ്ര സിംഗ്, രാംപാല്‍ സിംഗ്, സഞ്ജയ് പഥക്, വിജയ് ഷാ, യശോദര രാജ സിന്ധ്യ, അജയ് വിഷ്‌ണോയ്, അരവിന്ദ് ബാദോരിയ, പരസ് ജെയിന്‍, ജഗദീഷ് ദേവ്ദ, സുരേന്ദ്ര പട്വവ, ഓംപ്രകാശ് സക്ലേജ, രമേശ് മെന്‍ഡോല, ഗോപിലാല്‍ ജാദവ്, യശ്പാല്‍ സിംഗ് സിസോദിയ എന്നിവര്‍ മന്ത്രിസഭാ പുനസംഘടനയില്‍ ഇടംപിടിക്കും. ചൗഹാന്‍ ഗവര്‍ണറെ കണ്ട് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സിന്ധ്യ ഗ്രൂപ്പില്‍ നിന്ന് ആറ് പേര്‍ മന്ത്രിയാവും. ഉപതിരഞ്ഞെടുപ്പിനായി ബിജെപി ഒരുങ്ങിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

15 സീറ്റ് നേടും

15 സീറ്റ് നേടും

24 സീറ്റില്‍ 15 എണ്ണത്തില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നതായി കമല്‍നാഥ് പറയുന്നു. ബാക്കിയുള്ള സീറ്റുകളില്‍ നാലെണ്ണം സ്വതന്ത്രരാണ്. ഇവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് ഉറപ്പാണ്. സിന്ധ്യക്കും ശിവരാജ് സിംഗ് ചൗഹാനും ഈ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ പോലും സാധിക്കില്ലെന്ന് കമല്‍നാഥ് പറയുന്നു. സംസ്ഥാനത്ത് സാമ്പത്തിക ക്രയ വിക്രിയങ്ങളൊന്നും നടക്കുന്നില്ല. പലര്‍ക്കും ഇവിടെ ജോലിയില്ല. ഗ്രാമീണ സമ്പദ് വ്യവസ്ഥയും, കര്‍ഷകരും തകര്‍ന്നു. കര്‍ഷകര്‍ സ്വന്തം പച്ചക്കറികള്‍ നശിപ്പിച്ച് കളയുകയാണ്. ഇത് വാങ്ങാന്‍ വിപണിയില്ല. സര്‍ക്കാര്‍ ഇവര്‍ക്ക്് സൗകര്യമൊരുക്കുന്നില്ലെന്നും കമല്‍നാഥ് പറഞ്ഞു. ജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+