• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിന്‍റെ 2018 ലെ പ്രഖ്യാപനം വീണ്ടും തന്ത്രമാക്കി മാറ്റി കോണ്‍ഗ്രസ്; കര്‍ഷകരിലൂടെ ലക്ഷ്യം കാണും

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചന തുടങ്ങിക്കഴിഞ്ഞു. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാലാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടു പോവുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളുവകള്‍ പ്രഖ്യാപിച്ചു തുടങ്ങിയതോടെ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ചുള്ള ആലോചനകളിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കടക്കുകയായിരുന്നു. രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുന്നൊരുക്കങ്ങള്‍

മുന്നൊരുക്കങ്ങള്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം വൈകിയേക്കുമെങ്കിലും മധ്യപ്രദേശിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും നേരത്തെ തന്നെ ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സജീവമാക്കി തുടങ്ങിയിട്ടുണ്ട്. ഒണ്‍ലൈനിലും ഓഫ് ലൈനിലുമായി നിരവധി തവ​ണ ഇരുപാര്‍ട്ടികളും യോഗം ചേര്‍ന്നു കഴിഞ്ഞു.

സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍

സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍

സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും ഇരുപാര്‍ട്ടികളിലും സജീവമായി നടക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് എത്തിയ നേതാക്കള്‍ തന്നെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും തീരുമാനവുമായി മുന്നോട്ട് പോവാനാണ് ബിജെപി ശ്രമം.

കോണ്‍ഗ്രസ് പ്രതീക്ഷ

കോണ്‍ഗ്രസ് പ്രതീക്ഷ

എന്നാല്‍ ബിജെപിയിലെ ഈ അതൃപ്തി ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വലിയ മുതല്‍ കൂട്ടാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ബിജെപിയിലെ അസംതൃപ്തരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നീക്കം നടത്തുന്നുണ്ട്. ഇവരുമായി നടത്തുന്ന ചര്‍ച്ചകളുടെ അന്തിമ ഫലം കൂടി വന്നതിന് ശേഷമായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കുക.

പ്രേമചന്ദ്ര ഗുഡ്ഡു

പ്രേമചന്ദ്ര ഗുഡ്ഡു

മുന്‍ എംപിയും മുതിര്‍ന്ന ബിജെപി നേതാവുമായി പ്രേമചന്ദ്ര ഗുഡ്ഡു പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത് കോണ്‍ഗ്രസിന് ചെറുതല്ലാത്താ ആശ്വാസം നല്‍കുന്നു. സിന്ധ്യയുടെ വരവിന് പിന്നാലെ ബിജെപിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്ന നേതാവ് നിരന്തര ചര്‍ച്ചകൊള്‍ക്കൊടുവില്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ സാന്‍വറില്‍ ഇദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും.

രാഹുലിന്‍റെ പ്രഖ്യാപനം

രാഹുലിന്‍റെ പ്രഖ്യാപനം

2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച അതേ തന്ത്രങ്ങള്‍ തന്നെ ഉപതിരഞ്ഞെടുപ്പിലും പരീക്ഷിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. മധ്യ പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചത് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയായിരുന്നു.

തിരഞ്ഞെടുപ്പ് ഫലം

തിരഞ്ഞെടുപ്പ് ഫലം

രാഹുല്‍ ഗാന്ധിയുടെ ഈ പ്രഖ്യാപനം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ ഗുണം ചെയ്തെന്ന് വ്യക്തമാക്കുന്നതായിരുന്നു ഫലം. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സര്‍വേകളിലൊന്നിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ആരും പ്രവചിച്ചിരുന്നില്ല. എന്നാല്‍ ഫലം വന്നപ്പോള്‍ 114 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും അധികാരത്തില്‍ വരികയും ചെയ്തു.

 54,000 കോടി

54,000 കോടി

മുഖ്യമന്ത്രിയായി അധികാരത്തിലേറിയതിനു ശേഷം കമൽ നാഥ് സർക്കാർ 54,000 കോടി രൂപയുടെ കടം എഴുതിത്തള്ളാനുള്ള ഉത്തരവിൽ ഒപ്പ് വെക്കുകയും ചെയ്തു. ഇത് തട്ടിപ്പാണെന്ന് ബിജെപി ആരോപിക്കപ്പെടുന്നുണ്ടെങ്കിലും 80 ശതമാനം കാർഷിക കടങ്ങളുമെഴുതിത്തള്ളിയെന്ന് മധ്യപ്രദേശിലെ മുതിർന്ന കോൺ​ഗ്രസ് നേതാവ് ജിതു പത്വാരി അഭിപ്രായപ്പെട്ടത്.

നിര്‍ത്തലാക്കുന്നു

നിര്‍ത്തലാക്കുന്നു

എന്നാല്‍ കമല്‍നാഥിനെ വീഴ്ത്തി അധികാരത്തിലെത്തിയ ശിവരാജ് സിങ് ചൗഹാന്‍ കാര്‍ഷിക കടം എഴുതി തള്ളല്‍ പദ്ധതി നിര്‍ത്തലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പദ്ധതി നടപ്പിലാക്കാനുള്ള പണവും, ആഗ്രഹവും സംസ്ഥാന സര്‍ക്കാരിനില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് പുറത്തു വന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ആരോപണം

ആരോപണം

ബിജെപി സര്‍ക്കാറിന്‍റെ ഈ നീക്കം തിരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കര്‍ഷകരോടൊപ്പം നിന്നത് എന്നും കോണ്‍ഗ്രസ് ആണെന്നും 20 ലക്ഷത്തിലധികം കര്‍ഷകരുടെ കാര്‍ഷിക കടം ആദ്യ ഘട്ടത്തില്‍ എഴുതി തള്ളിയെന്നും 12 ലക്ഷം കര്‍ഷകരുടെ കൂടി കടം എഴുതി തള്ളാനുള്ള നീക്കത്തിനിടെയാണ് സിന്ധ്യയും ബിജെപിയും ചേര്‍ന്ന് സര്‍ക്കാറിനെ അട്ടിമറിച്ചതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഗുണം ചെയ്യും

ഗുണം ചെയ്യും

തങ്ങള്‍ അന്ന് നടപ്പിലാക്കിയ കാര്‍ഷിക കടം എഴുതിത്തള്ളല്‍ ഉപതിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കാര്‍ഷിക വിഷയങ്ങളില്‍ സര്‍ക്കാറിനെ ലക്ഷ്യം വെച്ചു കൊണ്ടുള്ള നിരവധി ആരോപണങ്ങളാണ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പടേയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത്.

മതിയായ പ്രതിഫലം

മതിയായ പ്രതിഫലം

തങ്ങളുടെ ഉല്‍പന്നങ്ങല്‍ വിപണിയില്‍ എത്തിച്ച് മതിയായ പ്രതിഫലം ഉണ്ടാക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. ഇതിന് സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണം. ഉല്‍പ്പന്നങ്ങല്‍ സ്വീകരിക്കാനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടണം. കടുത്ത വേനലിലും തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ സംഭരണ കേന്ദ്രങ്ങല്‍ക്ക് മുന്നില്‍ ദീര്‍ഘനേരം കാത്ത് കിടക്കേണ്ട അവസ്ഥയാണ് ഉള്ളതെന്നും കമല്‍നാഥ് ചൂണ്ടിക്കാണിക്കുന്നു.

cmsvideo
  Rahul gandhi asks clarification in china-india conflict
  തിരിച്ചടിയാവുമോ

  തിരിച്ചടിയാവുമോ

  ഉപതിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കര്‍ഷകരുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന കോണ്‍ഗ്രസ് നീക്കത്തെ ആശങ്കയോടെയാണ് ബിജെപി നോക്കി കാണുന്നത്. കാര്‍ഷിക കടം എഴുതിത്തള്ളുന്ന നിര്‍ത്തുന്നത് തിരിച്ചടിയാവുമോയെന്ന ഭയവും അവര്‍ക്കുണ്ട്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഒരു തീരുമാനം ഇതുവരെ പുറത്തു വന്നിട്ടില്ല.

  കോണ്‍ഗ്രസിന് പുതിയ ടീം; ജനകീയനായി സുര്‍ജേവാല; ഔട്ടായി കോണ്‍ഗ്രസിലെ ഈ നേതാവ്

  English summary
  madhya pradesh: Kamal nath corner shivaraj chauhan over farmers issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more