ഭാര്യ ബസില്‍ വെച്ച് മരിച്ചു, ഭര്‍ത്താവിനെയും നവജാത ശിശുവിനേയും കാട്ടില്‍ ഇറക്കിവിട്ടു
ദാമോ: രോഗിയായ ഭാര്യ ബസില്‍ വെച്ച് മരിച്ചതിനെ തുടര്‍ന്ന് നവജാത ശിശുവിനേയും പിതാവിനേയും ബസില്‍ നിന്നിറക്കി വിട്ടു. സുഖമില്ലാത്ത ഭാര്യയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട കുടുബത്തോടാണ് ബസ് ജീവനക്കാര്‍ ഈ ക്രൂരത കാണിച്ചത്. മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.
സുഖമില്ലാത്ത ഭാര്യയും കുഞ്ഞുമൊത്ത് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ഭാര്യ ബസില്‍ വച്ച് മരിക്കുകയായിരുന്നു. തുടര്‍ന്ന് ബസില്‍ നിന്നിറങ്ങണമെന്ന് ബസ് ജീവനക്കാര്‍ രാം സിംഗിനോട് യാത്ര അവസാനിപ്പിക്കാന്‍
ആവശ്യപ്പെട്ടത്. മൃതദേഹത്തിനൊപ്പം യാത്ര ചെയ്യാന്‍ അസൗകര്യമുണ്ടെന്ന് മറ്റ് യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബസില്‍ നിന്ന് കാടിന്റെ മധ്യത്തില്‍ കുടുംബത്തെ ഇറക്കിവിട്ടത്. ദാമോ ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയായിരുന്നു മല്ലിഭായിയുടെ മരണം സംഭവിച്ചത്.

വ്യാഴാഴ്ച ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ മല്ലി ഭായിക്ക് സുഖമില്ലാതായതോടെയാണ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. കനത്ത മഴയ്ക്കിടെ റോഡരികില്‍ നനഞ്ഞുകുതിര്‍ന്ന കുടുംബത്തെ കണ്ട രണ്ട് അഭിഭാഷകരാണ് പോലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും സഹായിക്കാന്‍ തയ്യാറാവാതെ പോലീസ് മടങ്ങിയതോടെ സ്വകാര്യ ആംബുലന്‍സിലാണ് ഇവരെ തിരികെയെത്തിച്ചത്. എന്നാല്‍ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നാണ് ഭാട്ടിഗര്‍ പോലീസ് സ നല്‍കുന്ന വിവരം. സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് മരണമടഞ്ഞ ഭാര്യയെ തോളിലേറ്റി മറവുചെയ്യാനെത്തിച്ച ഭര്‍ത്താവിന്റെ വാര്‍ത്ത പുറത്തുവന്ന് ദിവസങ്ങള്‍ക്കുശേഷമാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം.












Click it and Unblock the Notifications