കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വിട്ട 14 എംഎല്‍എമാര്‍ക്ക് 'പെരുവഴി'; ബിജെപി ആലോചന ഇങ്ങനെ, നിര്‍ണായക തീരുമാനം തിങ്കളാഴ്ച

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരാനിരിക്കുന്ന വിമത എംഎല്‍എമാര്‍ക്ക് ഭാവി കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് സൂചന. രാജിവച്ച 22 പേരില്‍ എട്ട് പേര്‍ക്ക് മന്ത്രിപദവി നല്‍കാന്‍ ബിജെപിയില്‍ ധാരണയായി. തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ കക്ഷി യോഗം ഭോപ്പാലില്‍ നടക്കും. ബെംഗളൂരുവിലുള്ള വിമതര്‍ ഇന്ന് രാത്രിയോടെ ഭോപ്പാലില്‍ തിരിച്ചെത്തുമെന്നാണ് വിവരം.

Recommended Video

cmsvideo
Shivraj Singh Chauhan frontrunner for CM | Oneindia Malayalam

അതേസമയം, മുഖ്യമന്ത്രി പദവി സ്വപ്‌നം കണ്ടിരിക്കുന്ന ശിവരാജ് സിങ് ചൗഹാന് പാരയായി മുന്‍ മന്ത്രി നരോട്ടം മിശ്ര മുന്നിലുണ്ട്. ഇദ്ദേഹം ദില്ലിയിലെത്തി ചര്‍ച്ചകള്‍ തുടങ്ങി. കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തിയ ബിജെപിക്ക് മുമ്പില്‍ വന്‍ വെല്ലുവിളികളാണുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ....

 ചര്‍ച്ചകള്‍ തിങ്കളാഴ്ച

ചര്‍ച്ചകള്‍ തിങ്കളാഴ്ച

ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ചകള്‍ തിങ്കളാഴ്ചയാണ് തുടങ്ങുക. ഞായറാഴ്ച നിയമസഭാ കക്ഷിയോഗം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ കാരണം മാറ്റിവച്ചു. തിങ്കളാഴ്ച ഭോപ്പാലില്‍ ബിജെപി നിയമസഭാകക്ഷി യോഗം ചേരും.

ബിജെപിയുടെ പുതിയ തലവേദന

ബിജെപിയുടെ പുതിയ തലവേദന

നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കല്‍ മാത്രമാകും തിങ്കളാഴ്ച ചേരുന്ന യോഗത്തിന്റെ അജണ്ട. അതേസമയം, നിലവില്‍ കോണ്‍ഗ്രസ് വിട്ട വിമതരെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന ചര്‍ച്ചയാണ് ബിജെപിയില്‍ നടക്കുന്നത്. ചിലര്‍ക്ക് മന്ത്രി പദവി നല്‍കും. അതാരെന്ന് തിരഞ്ഞെടുക്കലാണ് വെല്ലുവിളി.

വിമതരുടെ വഴി ഇങ്ങനെ

വിമതരുടെ വഴി ഇങ്ങനെ

വിമതരിപ്പോഴുള്ളത് ബെംഗളൂരുവിലണ്. ദില്ലിയിലെത്തി അവരുടെ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുമായി ചര്‍ച്ച നടത്തും. ശേഷം ശനിയാഴ്ച രാത്രിയോടെ ഭോപ്പാലിലെത്തുമെന്നാണ് വിവരം. തുടര്‍ന്ന് ശിവരാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തില്‍ ഇവര്‍ ബിജെപി അംഗത്വമെടുക്കും.

ബാക്കി 14 പേര്‍

ബാക്കി 14 പേര്‍

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച 22ല്‍ ആറ് പേര്‍ മന്ത്രിമാരായിരുന്നു. ഇവര്‍ക്ക് ബിജെപി സര്‍ക്കാരിലും മന്ത്രി പദവി നല്‍കും. അതേസമയം, രണ്ടു വിമതരെ കൂടി മന്ത്രിസഭയിലെടുക്കാനും ധാരണയായി. എന്നാല്‍ 14 പേരുടെ കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്.

ആശ്വസിപ്പിക്കാന്‍ വഴി തേടുന്നു

ആശ്വസിപ്പിക്കാന്‍ വഴി തേടുന്നു

എല്ലാ വിമതര്‍ക്കും മന്ത്രി പദവി നല്‍കുക സാധ്യമല്ല. അതുകൊണ്ടുതന്നെ ആരൊക്കെ മന്ത്രിയാക്കാം എന്നതാണ് ബിജെപിക്ക് മുമ്പിലുള്ള പ്രധാന വെല്ലുവിളി. മന്ത്രി പദവി കിട്ടാത്ത കോണ്‍ഗ്രസ് വിമതരെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന ചര്‍ച്ചയും ബിജെപിയില്‍ നടക്കുന്നുണ്ട്.

ഉപതിരഞ്ഞെടുപ്പ് 24 മണ്ഡലങ്ങളില്‍

ഉപതിരഞ്ഞെടുപ്പ് 24 മണ്ഡലങ്ങളില്‍

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് ചര്‍ച്ച മുറുകും. 22 വിമതര്‍ രാജിവച്ച മണ്ഡലത്തിലും നേരത്തെ ഒഴിഞ്ഞു കിടക്കുന്ന രണ്ട് മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. എല്ലാ വിമതരെയും ബിജെപി മല്‍സരിപ്പിക്കാന്‍ സാധ്യത കുറവാണ്.

ചര്‍ച്ചകള്‍ ഇങ്ങനെ

ചര്‍ച്ചകള്‍ ഇങ്ങനെ

വിമതര്‍ക്ക് സീറ്റ് ലഭിച്ചില്ലെങ്കില്‍ ബിജെപിക്ക് പുതിയ തലവേദനയാകും. ഒരുപക്ഷേ ഇവര്‍ക്ക് സര്‍ക്കാരിലെ മറ്റു പ്രധാന പദവികള്‍ നല്‍കിയേക്കും. ക്യാബിനറ്റ് റാങ്കുള്ള പദവികള്‍ നല്‍കി ആശ്വസിപ്പിക്കാനും ആലോചനയുണ്ട്. ഇക്കാര്യത്തില്‍ തുടര്‍ചര്‍ച്ചകള്‍ പിന്നീട് നടക്കുമെന്നാണ് ബിജെപി നേതാക്കള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കൊറോണ ബാധിച്ച് ആരും മരിച്ചില്ല; എല്ലാം മോദി സര്‍ക്കാരിന്റെ തന്ത്രം, ലക്ഷ്യം മറ്റൊന്ന്- എസ്പി നേതാവ്കൊറോണ ബാധിച്ച് ആരും മരിച്ചില്ല; എല്ലാം മോദി സര്‍ക്കാരിന്റെ തന്ത്രം, ലക്ഷ്യം മറ്റൊന്ന്- എസ്പി നേതാവ്

English summary
Madhya Pradesh: Rebels set to return to Bhopal and join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X