കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആശ' ഗര്‍ഭിണിയോ; ഏഴ് പതിറ്റാണ്ടിനിപ്പുറം ഇന്ത്യയ്ക്ക് ഒരു ചീറ്റ കുഞ്ഞ് സ്വന്തമാകുമോ?

Google Oneindia Malayalam News

ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിൽ ഒരു ചീറ്റപ്പുലി പിറക്കാനുള്ള സാധ്യ.തകൾ തെളിയുന്നു. ആശ എന്ന് പേരുള്ള ചീറ്റ ഗർഭിണിയാണെന്ന സംശയം ബലപ്പെടുകയാണ്. കുനോവിലുള്ള ആശയെ സൂക്ഷമമായി നിരീക്ഷിക്കുകയാണ്.

ഗർഭാവസ്ഥയുടെ എല്ലാ സ്വഭാവവും ശാരീരികവും ഹോർമോൺ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 'ഞങ്ങൾ ആവേശത്തിലാണ്, പക്ഷേ ഉറപ്പിക്കാൻ ഒക്ടോബർ അവസാനം വരെ കാത്തിരിക്കേണ്ടിവരും,'' ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

news cheetah

'കാട്ടിൽ നിന്ന് വരുമ്പോഴേ അവൾ ഗർഭിണിയാകാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ, ഇത് കൂടുതൽ സങ്കീർണ്ണതയുണ്ടാക്കും. അവളെ സഹായിക്കുന്നതിന് പരിശീലനം ലഭിച്ച സ്റ്റാഫിന്റെ പ്രാധാന്യം ആവശ്യമാണഅ. അവളുടെ സമ്മർദം കുറയ്ക്കാൻ അവൾക്ക് സ്ഥലവും ശാന്തതയും ആവശ്യമാണ്, അതുവഴി അവൾക്ക് തന്റെ കുഞ്ഞുങ്ങളെ വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും,' ഡോ മാർക്കർ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.

'നീ എന്താ പെണ്ണാവുകയാണോ, ബ്ലൂ ഫിലിമില്‍ അഭിനയിക്കാനാണോ പോകുന്നത്'; പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് വിദ്യാര്‍ഥി'നീ എന്താ പെണ്ണാവുകയാണോ, ബ്ലൂ ഫിലിമില്‍ അഭിനയിക്കാനാണോ പോകുന്നത്'; പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് വിദ്യാര്‍ഥി

എന്നാൽ ഗർഭിണി ആണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഗർഭാവസ്ഥയുടെ സൂചനയുണ്ടെന്നും പക്ഷേ സ്ഥിരീകരണത്തിനായി കുറച്ച് ആഴ്ചകൾ കാത്തിരിക്കേണ്ടിവരുമെന്നും ഒരു ഉദ്യോഗസ്ഥൻ പേര് വെളിപ്പെടുത്താതെ പറഞ്ഞു. സ്ഥിരീകരണത്തിന് 55 ദിവസമെടുക്കുമെന്നാണ് പറയുന്നത്.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ സെപ്റ്റംബർ 17ന് ആണ് നമീബിയയിൽനിന്നുള്ള ചീറ്റപ്പുലികൾ ഇന്ത്യയിൽ എത്തിയത്. വംശനാശം സംഭവിച്ച ചീറ്റപ്പുലികൾ ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ആണ് വീണ്ടും ഇന്ത്യയിൽ എത്തിയത്.. നമീബിയയിൽ നിന്ന് ചീറ്റകളെ കൊണ്ടുവന്ന പ്രത്യേക ബി 747 ജംബോ ജെറ്റ് വിമാനം മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ഇറങ്ങിയത് . ചീറ്റകളെ ഇവിടെനിന്ന് ഹെലികോപ്ടറിൽ കുനോ ദേശീയോദ്യാനത്തിലേക്ക് എത്തിക്കുക ആയിരുന്നു.

ഭാര്യയും ഭര്‍ത്താവും അബദ്ധത്തില്‍ എടുത്തത് 3 ലോട്ടറി, പൊരിഞ്ഞവഴക്ക്; ഫലം വന്നപ്പോള്‍ വന്‍ ട്വിസ്റ്റ്..ഭാര്യയും ഭര്‍ത്താവും അബദ്ധത്തില്‍ എടുത്തത് 3 ലോട്ടറി, പൊരിഞ്ഞവഴക്ക്; ഫലം വന്നപ്പോള്‍ വന്‍ ട്വിസ്റ്റ്..

പെൺ ചീറ്റകൾക്ക് രണ്ട്-അഞ്ച് വയസും ആൺ ചീറ്റകൾക്ക് നാലര-അഞ്ചര വയസുമാണ് പ്രായം. ഏഴ് ഹെലിപ്പാഡുകളാണ് കുനോ ദോശീയോദ്യാനത്തിൽ ഇവക്കായി ഒരുക്കിയിരിക്കുന്നത്. ലോക​ത്താകെ 7000ന് താഴെ ചീറ്റപ്പുലികൾ മാത്രം ആണ് അവശേഷിക്കുന്നത്.
ആശ ​ഗർഭിണിയാണെങ്കിൽ ഒരുപാട് കാലത്തിന് ശേഷം ഒരു കുഞ്ഞ് ചീറ്റ ഇന്ത്യയിൽ പിറക്കും.

English summary
Madhya Pradesh: Report says that the cheetah Aasha may be pregnant,here is the complete details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X