കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ വീണ്ടും കൂറുമാറ്റം: സ്വതന്ത്രന്‍ ഉള്‍പ്പടെ 3 എംഎല്‍എമാർ ബിജെപിയില്‍ ചേർന്നു

Google Oneindia Malayalam News

ഭോപ്പാല്‍: അടുത്ത മാസം നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളില്‍ നിന്നുള്ള രണ്ട് എംഎൽഎമാരേയും ഒരു സ്വതന്ത്രനേയും സ്വന്തം പാളയത്തിലെത്തിച്ച് മധ്യപ്രദേശ് ബി ജെ പി. ഇതോടെ നിയമസഭയിലെ ബി ജെ പിയുടെ അംഗബലം കൂടുതല്‍ ശക്തമാവുകയും ചെയ്തു. ബി എസ് പിയുടെ സഞ്ജീവ് സിംഗ് കുഷ്‌വാഹ (ഭിന്ദിൽ നിന്നുള്ള എം എൽ എ), സമാജ്‌വാദി പാർട്ടിയുടെ രാജേഷ് കുമാർ ശുക്ല (ബിജാവാർ എം എം എല്‍ ), സ്വതന്ത്ര എം എൽ എ വിക്രം സിംഗ് റാണ (സുസ്‌നർ) എന്നിവരാണ് മുഖ്യമന്ത്രി ശിവരാജ് സിങ് സാന്നിധ്യത്തിൽ ബി ജെ പിയിൽ ചേർന്നത്.

രാഹുല്‍ ഗാന്ധിയെ ബിജെപി വേട്ടയാടുന്നത് എന്തുകൊണ്ട്: കാരണങ്ങള്‍ നിരത്തി രൺദീപ് സിംഗ് സുർജേവാലരാഹുല്‍ ഗാന്ധിയെ ബിജെപി വേട്ടയാടുന്നത് എന്തുകൊണ്ട്: കാരണങ്ങള്‍ നിരത്തി രൺദീപ് സിംഗ് സുർജേവാല

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ബി ജെ പി സംസ്ഥാന അധ്യക്ഷൻ വി ഡി ശർമയും അംഗങ്ങള്‍ക്ക് പാർട്ടി മെമ്പർഷിപ്പ് നല്‍കി. ഈ മൂന്ന് എം എൽ എമാരുടെ കടന്ന വരവോടെ 230 അംഗ സംസ്ഥാന നിയമസഭയിൽ ബി ജെ പിയുടെ അംഗബലം 130 ആയി ഉയർന്നപ്പോൾ പ്രതിപക്ഷമായ കോൺഗ്രസിന് 96 എംഎൽഎമാരാണുള്ളത്, ബിഎസ്പി രണ്ടില്‍ നിന്ന് ഒന്നിലേക്ക് ചുരുങ്ങിയപ്പോള്‍ എസ് പി സംപൂജ്യരായി. സ്വതന്ത്രരായി മൂന്ന് എം എല്‍ എമാർ കൂടെ നിയമസഭയിലുണ്ട്.

bjp

ജൂലൈ 18 ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മൊത്തം വോട്ട് മൂല്യം മൂന്ന് എം എൽ എമാരുടെ കടന്ന് വരവോടെ വർധിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ സാധ്യതകൾ ശക്തിപ്പെടുത്തുന്ന നീക്കമാണ് ഇതെന്നും ബി ജെ പി നേതാക്കള് അവകാശപ്പെട്ടു.

ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്ന സ്ഥലം ഇതാണ്; പുതിയ ചിത്രങ്ങളുമായി എസ്തർ

സംസ്ഥാനത്തെ മുഖ്യമന്ത്രി ചൗഹാന്റെയും ദേശീയ തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെയും നേതൃത്വത്തിലും ആകൃഷ്ടരായതിനെ തുടർന്നാണ് മൂന്ന് എം എൽ എമാരും ബി ജെ പിയിൽ ചേരാൻ തീരുമാനിച്ചതെന്നാണ് പാർട്ടി അംഗത്വം നല്‍കിയതിന് പിന്നാലെ ശർമ്മ വ്യക്തമാക്കിയത്. ഈ മൂന്ന് എംഎൽഎമാരും വളരെ ജനപ്രീതിയുള്ളവരാണ്, അതാത് മണ്ഡലങ്ങളിൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

" 2018 ല്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലേയും ഈ സുഹൃത്തുക്കൾ ബി ജെ പിയെ സമീപിച്ചിരുന്നു, പക്ഷേ ഞങ്ങൾക്ക് ആവശ്യമായ സംഖ്യകൾ ഇല്ലാത്തതിനാൽ സർക്കാർ രൂപീകരിക്കേണ്ടതില്ലെന്ന് അന്ന് തീരുമാനം എടുക്കുകയായിരുന്നു. ആ തീരുമാനത്തില്‍ അവരും നിരാശരായിരുന്നു" ചൗഹാൻ വെളിപ്പെടുത്തി. "ഒരു ഭരണം (കോൺഗ്രസിന്റെ നേതൃത്വത്തിൽ) അധികാരത്തിൽ വന്നു, പക്ഷേ അത് കേവലം 15 മാസമേ നീണ്ടുനിന്നുള്ളു. ഈ മൂന്ന് സുഹൃത്തുക്കളും നിയമസഭയിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും ബി ജെ പിക്കൊപ്പമായിരുന്നു, ബി ജെ പിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇപ്പോൾ അവർ ഞങ്ങളോടൊപ്പമുണ്ട്, ഞാൻ സന്തോഷവാനാണ്, അവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു," മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Case Registered Against Youth Congress | നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെന്ന് ആക്രോശിച്ച് പാഞ്ഞടുത്തു

English summary
madhya pradesh: SP, BSP and independent MLAs joined BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X