കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ട്വിസ്റ്റ്.... വിശ്വാസ വോട്ടെടുപ്പ് നീണ്ടേക്കും, സ്പീക്കറില്‍ കളിച്ച് കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഓരോ നിമിഷവും കാര്യങ്ങള്‍ മാറി മറിയുന്നു. വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന് ഗവര്‍ണര്‍ പറഞ്ഞെങ്കിലും, സ്പീക്കര്‍ അതിനെ പരിഗണിക്കുമോ എന്ന് അറിയാത്ത അവസ്ഥയിലാണ്. ബിജെപി കേന്ദ്രഭരണവും കോണ്‍ഗ്രസ് സംസ്ഥാന ഭരണവും ഉപയോഗിച്ചാണ് സമ്മര്‍ദ തന്ത്രം നടത്തുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഒരുപടി മുന്നിലാണ്. വലിയൊരു സാധ്യതയും കോണ്‍ഗ്രസിന് മുന്നിലുണ്ട്.

അമിത് ഷായ്ക്ക് കത്തയച്ചതില്‍ നിര്‍ണായക തീരുമാനങ്ങള്‍ എത്തുമെന്നാണ് കമല്‍നാഥ് വിഭാഗം ഉന്നയിക്കുന്നത്. അതേസമയം രാജിവെച്ച എംഎല്‍എമാര്‍ നേരിട്ട് വരട്ടെയെന്ന നിലപാടിലാണ് സ്പീക്കര്‍. വിശ്വാസ വോട്ടെടുപ്പ് ഇനിയും നീളാനുള്ള സാധ്യതയാണ് ഉള്ളത്. വിമത എംഎല്‍എമാര്‍ കമല്‍നാഥിന്റെ നിലപാടിന് മുന്നില്‍ അനുനയ സ്വഭാവം സ്വീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. സിന്ധ്യക്കുള്ള പണികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

സ്പീക്കറുടെ സസ്‌പെന്‍സ്

സ്പീക്കറുടെ സസ്‌പെന്‍സ്

സംസ്ഥാനത്ത് എല്ലാ കണ്ണുകളും സ്പീക്കറിലേക്കാണ്. അദ്ദേഹം പ്രഖ്യാപിച്ചാല്‍ മാത്രമേ വിശ്വാസ വോട്ടെടുപ്പ് നടത്താനാവൂ. ബജറ്റ് സെഷനില്‍ സ്പീക്കര്‍ പ്രജാപതി അനുമതി നിഷേധിച്ചാല്‍ അതോടെ വിശ്വാസ വോട്ട് നീളും. നാളെ മാത്രമേ ഇക്കാര്യം പ്രഖ്യാപിക്കൂ എന്നാണ് പ്രജാപതി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു തീരുമാനം എടുക്കുന്നുണ്ടെങ്കില്‍, അത് ഞാനായിരിക്കും. ഒരു പാര്‍ട്ടിയുടെയും പക്ഷത്ത് നില്‍ക്കാനില്ല. പക്ഷേ തീരുമാനം നാളെ മാത്രമേ പറയൂ എന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇതോടെ ബിജെപി കടുത്ത ആശങ്കയിലാണ്.

എംഎല്‍എമാരുടെ കാര്യം എന്താവും?

എംഎല്‍എമാരുടെ കാര്യം എന്താവും?

തനിക്ക് കാണാതായ എംഎല്‍എമാരുടെ കാര്യത്തില്‍ കടുത്ത ആശങ്കയുണ്ടെന്ന് സ്പീക്കര്‍ എന്‍പി പ്രജാപതി പറയുന്നു. രാജിക്കത്ത് നല്‍കിയെങ്കിലും തനിക്ക് ഇതുവരെ അവരെ നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ല. അവര്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. എന്തുകൊണ്ടാണ് അവര്‍ നേരിട്ട് വരാത്തത്. നിയമസഭയിലെ അംഗങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഇത് ജനാധിപത്യത്തിന് മേല്‍ ഉയരുന്ന ചോദ്യങ്ങളാണെന്ന് സ്പീക്കര്‍ പറഞ്ഞു.

കമല്‍നാഥിന് വിജയം

കമല്‍നാഥിന് വിജയം

സ്പീക്കര്‍ വിശ്വാസ വോട്ട് നീട്ടാനാണ് എല്ലാ സാധ്യതയും ഉള്ളത്. കമല്‍നാഥ് എംഎല്‍എമാരെ കുറിച്ച് ഉന്നയിച്ച അതേ ആശങ്കയാണ് സ്പീക്കറും പങ്കുവെച്ചത്. കമല്‍നാഥിന് സ്പീക്കറില്‍ നിന്ന് പരിപൂര്‍ണ പിന്തുണ ഉറപ്പാണ്. വിമത എംഎല്‍എമാര്‍ വിമാനത്താവളത്തില്‍ എത്തിയ ഉടനെ അവര്‍ കോണ്‍ഗ്രസ് ക്യാമ്പിലെത്തിക്കാന്‍ എല്ലാ സുരക്ഷയും കോണ്‍ഗ്രസ് ഒരുക്കിയിട്ടുണ്ട്. പ്രത്യേക കേന്ദ്രത്തിലേക്ക് ഇവരെ കൊണ്ടുപോകും. വിമാനത്താവളത്തില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപി ഈ നീക്കം പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.

കെണി ഇങ്ങനെ

കെണി ഇങ്ങനെ

കോണ്‍ഗ്രസ് എംഎല്‍എമാരെ ജയ്പൂരിലെ റിസോര്‍ട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഇവരെ തിരിച്ചെത്തിച്ച ഉടനെ ആരോഗ്യ മന്ത്രി തരുണ്‍ ബാനോട്ട് ചെക്കപ്പ് നടത്തിച്ചിരിക്കുകയാണ്. ഇതിനായി ഹോട്ടലിലേക്ക് ഡോക്ടര്‍മാരെ വരെ എത്തിച്ചു. കൊറോണ പരിശോധനയാണ് ിത്. ഹരിയാനയിലും ബംഗളൂരുവിലും ഉള്ളവരും പരിശോധനയ്ക്ക് വിധേയരാവേണ്ടി വരും. വിമതരെ എളുപ്പത്തില്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ എത്തിക്കാനുള്ള തന്ത്രമാണിത്. അതേസമയം ബിജെപിയുടെ എംഎല്‍എമാരെയും സുരക്ഷയൊന്നുമില്ലാതെ കോണ്‍ഗ്രസിന്റെ കൈകളിലേക്ക് എത്തും. വമ്പന്‍ നീക്കമാണ് കമല്‍നാഥിന് മുന്നിലുള്ളത്.

48 മണിക്കൂര്‍

48 മണിക്കൂര്‍

വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ 48 മണിക്കൂറാണ് കമല്‍നാഥ് ആവശ്യപ്പെടുന്നത്. സിന്ധ്യ ക്യാമ്പിലുള്ളവര്‍ക്ക് മനം മാറ്റം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് ബിജെപിയില്‍ നിന്ന് ഓഫറൊന്നും ലഭിച്ചിട്ടില്ല. അതേസമയം സംസ്ഥാന സമിതി മുതല്‍ മന്ത്രിസഭയില്‍ വരെ ഇവരെ ഉള്‍പ്പെടുത്താനാണ് കമല്‍നാഥിന്റെ തീരുമാനം. സിന്ധ്യ ഗ്രൂപ്പിലെ നേതാക്കളെ സംസ്ഥാന അധ്യക്ഷനാക്കാനും കമല്‍നാഥ് തയ്യാറാണ്. മൂന്നാമത്തെ സീറ്റില്‍ സിന്ധ്യ ഗ്രൂപ്പിലെ ഒരു നേതാവിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനും കമല്‍നാഥ് തയ്യാറാണ്.

വലിയ ഓഫര്‍

വലിയ ഓഫര്‍

ഗ്വാളിയോര്‍, ഭോപ്പാല്‍ മേഖലയില്‍ ദിഗ് വിജയ് സിംഗിന്റെ ഇടപെടല്‍ ഉണ്ടാവില്ലെന്ന് കമല്‍നാഥ് ഉറപ്പ് നല്‍കിയിട്ടുണ്ട്. കമല്‍നാഥോ മകന്‍ നകുല്‍ നാഥോ ഇവരെ നിയന്ത്രിക്കില്ല. പക്ഷേ എല്ലാ എംഎല്‍എമാരും ഒറ്റക്കെട്ടായി തന്നെ നില്‍ക്കണമെന്ന് കമല്‍നാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെ കമല്‍നാഥിന്റെ മാസ്റ്റര്‍ പ്ലാനാണ്. സ്പീക്കര്‍ ഇതിന് പരമാവധി സമയം ഒരുക്കി കൊടുക്കും. അതേസമയം ഗവര്‍ണര്‍ക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് പറയാനുള്ള അധികാരമില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

എംഎല്‍എമാര്‍ എത്തില്ല

എംഎല്‍എമാര്‍ എത്തില്ല

വിമത എംഎല്‍എമാര്‍ ഇന്ന് മധ്യപ്രദേശില്‍ തിരിച്ചെത്തില്ല. തങ്ങളുടെ രാജി സ്വീകരിക്കണമെന്നാണ് ഇവര്‍ സ്പീക്കര്‍ക്ക് പുതിയതായി അയച്ച കത്തില്‍ പറയുന്നത്. ഇവര്‍ക്ക് സ്പീക്കര്‍ മുന്നില്‍ ഹാജരാവാന്‍ സാധിക്കില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ഇതിനിടെ സമാജ് വാദി പാര്‍ട്ടി മധ്യപ്രദേശിലെ എംഎല്‍എ രാജേഷ് ശുക്ലയോട് കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് രാത്രി ഭോപ്പാലിലെത്തും. വിശ്വാസ വോട്ടിന് മുമ്പ് സിന്ധ്യയുടെ നീക്കം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

വിശ്വാസ വോട്ടെടുപ്പ് അജണ്ടയിലില്ല

വിശ്വാസ വോട്ടെടുപ്പ് അജണ്ടയിലില്ല

മധ്യപ്രദേശില്‍ നാളത്തെ നിയമസഭാ സമ്മേളന പരിപാടിയില്‍ വിശ്വാസ വോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിട്ടില്ല. അജണ്ടയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനവും നന്ദിപ്രമേയവുമാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗവര്‍ണര്‍ എന്ത് വന്നാലും വിശ്വാസ വോട്ട് വൈകരുതെന്ന നിര്‍ദേശമാണ് കമല്‍നാഥിന് നല്‍കിയത്. എന്നാല്‍ ബിജെപിയുടെ ഗവര്‍ണര്‍ നീക്കത്തിനെതിരെ സാധ്യമായ എല്ലാ രീതിയിലും പോരാടുമെന്നാണ് കമല്‍നാഥിന്റെ മറുപടി. നാളെ വിശ്വാസ വോട്ട് നടക്കില്ലെന്ന സൂചന തന്നെയാണ് ലഭിക്കുന്നത്.

English summary
madhya pradesh trust vote may delay speaker to keep up suspense
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X