കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസശമ്പളം 1,200 രൂപ, സെയില്‍സ് മാന്‍ കോടിപതിയാണ്, കണ്ടെത്തല്‍ ഞെട്ടിക്കുന്നത്

  • By Sandra
Google Oneindia Malayalam News

ഭോപ്പാല്‍: പ്രതിമാസം 1,200 രൂപയ്ക്ക് ജോലി ചെയ്യുന്ന സെയില്‍സ് മാന്‍ കോടിപതിയെന്ന് ലോകായുക്തയുടെ വെളിപ്പെടുത്തല്‍. ലോകായുക്ത നടത്തിയ റെയ്ഡിനിടെയാണ് ഞെട്ടിയ്ക്കുന്ന കണ്ടെത്തല്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം

സുരേഷ് പാണ്ഡെയ്ക്ക് വരവില്‍ കവിഞ്ഞ സമ്പാദ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ലോകായുക്തയ്ക്ക് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. സ്വത്തുക്കളും പണവും ഉള്‍പ്പെടെയുള്ളവയാണ് റെയ്ഡിനിടെ പിടിച്ചെടുത്തത്.

ലോകായുക്ത

ലോകായുക്ത

മധ്യപ്രദേശിലെ സിദ്ദി ജില്ലയില്‍ താമസിക്കുന്ന സുരേഷ് പ്രസാദിനെതിരെയാണ് അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തത്. പ്രതിമാസം 1,200 രൂപ ശമ്പളമുള്ള സുരേഷ് പ്രസാദിന്റേത് അനധികൃത സ്വത്ത് സമ്പാദനമാണെന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍ .

ഡബിള്‍ ബാരല്‍

ഡബിള്‍ ബാരല്‍

സ്വര്‍ണ്ണാഭണങ്ങള്‍, കോടിക്കണക്കിന് രൂപ, ഡബിള്‍ ബാരല്‍ തോക്ക്, രണ്ട് കാറുള്‍പ്പെടെ നാല് വാഹനങ്ങള്‍ എന്നിവയാണ് റെയ്ഡിനിടെ ലോകായുക്ത കണ്ടെത്തിയത്.

പരാതി

പരാതി

സെയില്‍സ്മാനായി ജോലി ചെയ്യുന്നയാള്‍ക്ക് വരവില്‍ കവിഞ്ഞ സമ്പാദ്യമുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ലോകായുക്ത ഉദ്യോഗസ്ഥരായ സുരേന്ദ്ര സിംഗ്, ദേവേഷ് പഥക് എന്നിവര്‍ സുരേഷ് പാണ്ഡെയുടെ വീട് റെയ്ഡ് ചെയ്യാനെത്തിയത്.

ബാങ്ക് അക്കൗണ്ട്

ബാങ്ക് അക്കൗണ്ട്

റെയ്ഡിനിടെ പാണ്ഡെയുടെ പേരിലുള്ള എട്ട് ബാങ്ക് അക്കൗണ്ടുകളും നിരവധി രേഖകളും ലോകായുക്ത കണ്ടെടുത്തിട്ടുണ്ട്. ഭാര്യയുടേയും മകന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.

English summary
Madhyapradesh man who got 1,200 per month, turned as crorepati. Lokayuktha raided Madhya pradesh man Suresh Pandey's home after complaints on gaining dispropotinate assets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X