• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലപാതകക്കേസ് പ്രതിയെ പിടിക്കാന്‍ ആള്‍ദൈവത്തിന്റെ സഹായം; പൊലീസുകാരന് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

ഭോപാല്‍: മധ്യപ്രദേശില്‍ കൊലപാതക കേസ് പ്രതിയെ കണ്ടെത്താന്‍ ആള്‍ദൈവത്തിന്റെ സഹായം തേടി ആശ്രമം സന്ദര്‍ശിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. 17 കാരിയുടെ കൊലപാതക കേസ് തെളിയിക്കാനാണ് ഛത്തപൂരിലെ ബമിത പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ ശര്‍മ ആള്‍ദൈവത്തെ സമീപിച്ചത്.

ആള്‍ദൈവമായ ബാബ പണ്ഡോഗര്‍ സര്‍ക്കാറും അനില്‍ ശര്‍മയും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസി. സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ ശര്‍മയെ സസ്‌പെന്‍ഡ് ചെയ്തത്.

image credit: Twitter Video

താന്‍ കുറച്ച് പേരുടെ പേരുകള്‍ പറയാം എന്നും കൂട്ടത്തില്‍ വിട്ടുപോയ ഒരാളുടെ പേര് കുറ്റവാളിയിലേക്ക് നയിക്കും എന്നുമാണ് ബാബാ പണ്ഡോഗര്‍ സര്‍ക്കാര്‍ സബ് ഇന്‍സ്‌പെക്ടറോട് പറയുന്നത്. മുഖ്യപ്രതി മജ്ഗുവന്‍ സ്വദേശിയായിരിക്കുമെന്നും ബാബാ പണ്ഡോഗര്‍ പറയുന്നുണ്ട്.

വിമര്‍ശനങ്ങളെ പേടിച്ചിട്ടല്ല... ശോഭായാത്രയില്‍ പങ്കെടുക്കുന്നതില്‍ എന്ത് രാഷ്ട്രീയം? പ്രതികരണവുമായി അനുശ്രീവിമര്‍ശനങ്ങളെ പേടിച്ചിട്ടല്ല... ശോഭായാത്രയില്‍ പങ്കെടുക്കുന്നതില്‍ എന്ത് രാഷ്ട്രീയം? പ്രതികരണവുമായി അനുശ്രീ

സംഭവം വിവാദമായതോടെ പൊലീസ് സൂപ്രണ്ട് സച്ചിന്‍ ശര്‍മ്മ, അനില്‍ ശര്‍മ്മയെയും ബമിത പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസര്‍ പങ്കജ് ശര്‍മ്മയെയും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ജൂലൈ 28 നാണ് ഒട്ടാപുര്‍വയിലെ ഒരു കിണറ്റില്‍ 17 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടിയുടെ മരണം കൊലപാതകമാണ് എന്നും ഗ്രാമത്തിലെ മൂന്ന് യുവാക്കളാണ് ( രവി അഹിര്‍വാര്‍, ഗുഡ്ഡ എന്ന രാകേഷ് അഹിര്‍വാര്‍, അമന്‍ അഹിര്‍വാര്‍) കൊലപാതകത്തിന് പിന്നില്‍ എന്നും 17 കാരിയുടെ കുടുംബം ആരോപിച്ചിരുന്നു.

അദാനിയും അംബാനിയും രത്തന്‍ ടാറ്റയും എത്ര വരെ പഠിച്ചു? വിദ്യാഭ്യാസ യോഗ്യത എന്ത്? അറിയാം

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പിന്നീട് തെളിവില്ലാത്തതിനാല്‍ വിട്ടയച്ചു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മാവന്‍ തിരത്ത് അഹിര്‍വാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

സതീശന്റെ മണ്ഡലത്തിലെ ബാലഗോകുലം പരിപാടി ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിസതീശന്റെ മണ്ഡലത്തിലെ ബാലഗോകുലം പരിപാടി ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി

കുട്ടിക്ക് ആരുമായോ ബന്ധമുണ്ടെന്ന് സംശയിച്ച ഇയാള്‍ കൊലപ്പെടുത്തി കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Recommended Video

cmsvideo
  കോടതിയെ വിശ്വാസമില്ല, അതിജീവിതയുടെ ഹർജി പരിഗണിക്കാതെ ജഡ്ജി | *Crime

  കൊലപാതകം അന്വേഷിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന്റെ ചുമതല സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ മന്‍മോഹന്‍ സിംഗ് ബാഗേലിന് കൈമാറിയിട്ടുണ്ട് എന്നും പൊലീസ് സൂപ്രണ്ട് സച്ചിന്‍ ശര്‍മ്മ പറഞ്ഞു.

  English summary
  Madhyapradesh Police officer seek help to caught suspect from godman, later suspended
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X