കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാമനിർദേശ പത്രികയിൽ ജയലളിതയുടെ വിരലടയാളം; തിരഞ്ഞെടുപ്പ് കമ്മീഷന് ​ഹൈക്കോടതിയുടെ നോട്ടീസ്

നിയമസഭ തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ സ്ഥാനാർഥി സമർപ്പിച്ച നാമ നിർദേശ പത്രികയിൽ ജയലളിതയുടെ വിരലടയാളം പതിപ്പിച്ചത് ചട്ടപ്രകാരമല്ലെന്നാരോപിച്ച് ഡിഎംകെ നൽകിയ പരാതിയിലാണ് നോട്ടീസ്

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ചെന്നൈ: ജയലളിതയുടെ മരണത്തിനു ശേഷവും ഒന്നിനു പിറകെ ഒന്നായി പ്രശ്നങ്ങൾ ഉടലെടുക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ സ്ഥാനാർഥി സമർപ്പിച്ച നാമ നിർദേശ പത്രികയിൽ ജയലളിതയുടെ വിരലടയാളം പതിപ്പിച്ചത് ചട്ടപ്രകാരമല്ലെന്നാരോപിച്ച് ഡിഎംകെ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ കോടതി തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് പി വേൽ മുരുകനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

നിയമം പാലിക്കുന്നവർക്ക് മാത്രം റഷ്യയിൽ മതി; പൗരൻമാരുടെ വിവരം പുറത്തുവിട്ടൽ ഫേസ്ബുക്കിനെ വിലക്കുംനിയമം പാലിക്കുന്നവർക്ക് മാത്രം റഷ്യയിൽ മതി; പൗരൻമാരുടെ വിവരം പുറത്തുവിട്ടൽ ഫേസ്ബുക്കിനെ വിലക്കും

jayalalitha

അണ്ണാഡിഎംകെ സ്ഥാനാർഥി എംകെ ബേസിലിന്റെ അപേക്ഷയിലാണ് ജയലളിതയുടെ വിരലടയാളം പതിപ്പിരുന്നത്. ഇതാണ് ഇപ്പോൾ പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

ജയലളിതയുടെ വിരലടയാളം

ജയലളിതയുടെ വിരലടയാളം

അണ്ണാഡിഎംകെ സ്ഥാനാർഥി ബോസിലിന്റെ നാമ നിർദേശപത്രികയിലാണ് ആശുപത്രിയിലായിരുന്ന ജയലളിതിയുടെ വിരലടയാളം പതിപ്പിച്ചത്. വിരലടയാളത്തോടൊപ്പം ജയലളിതയെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം സമർപ്പിച്ചിരുന്നു.

തമിഴ്നാട് തിരഞ്ഞെടുപ്പ്

തമിഴ്നാട് തിരഞ്ഞെടുപ്പ്

2016 സെപ്റ്റംബർ 22നാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 5 ന് മരണപ്പെടുകയും ചെയ്തതു. നവംബർ 19 നാണ് മൂന്ന് മണ്ഡലങ്ങളിലാണ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടന്നത്.മധുരക തുരുപ്പരൻകദ്രത്തിൽ നിന്നാണ് എംകെ ബേസിൽ മത്സരിച്ചത്.

 ഡിഎംകെയുടെ പരാതി

ഡിഎംകെയുടെ പരാതി

ബേസിലിന് എതിരെ മത്സരിച്ച ഡിഎംകെ സ്ഥാനാർഥി ശരവണനാണ് നാമനിർദേശപത്രികയിൽ തെറ്റുണ്ടെന്നാരോപിച്ച് കോടതിയെ സമീപിച്ചത്. സ്ഥാനാർഥിയുടെ പാർട്ടി നേതാവ് ഒപ്പു വയ്ക്കേണ്ട ഭാഗത്താണ് ജയലളിതയുടെ വിരലടയാളമുള്ളത്.

ഡോക്ടർമാറുടെ മൊഴി

ഡോക്ടർമാറുടെ മൊഴി

ജയലളിതയ്ക്ക് ശ്വാസകോശാണുബാധയായിരുന്നു. കൂടാതെ വലതു കൈയിൽ മുറിവേറ്റിട്ടുണ്ടായിരുന്നു. അതിനാൽ കൈ താത്കാലികമായി ചലിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നതിനാൽ ഇടതു കൈയുടെ വിരലടയാളമാണ് അപേക്ഷയിൽ പതിപ്പിച്ചതെന്നും ഡോക്ടർമാർ അറിയിച്ചു.

അണ്ണാ ഡിഎംകെ മന്ത്രിയുടെ വെളിപ്പെടുത്തൽ

അണ്ണാ ഡിഎംകെ മന്ത്രിയുടെ വെളിപ്പെടുത്തൽ

ജയലളിതയെ ആശുപത്രിയിൽ കണ്ടുവെന്ന് ശശികലയുടെ നിർദേശപ്രകാരമാണ് കണ്ടെതെന്ന് വനം മന്ത്രി വെളിപ്പെടുത്തിയിരുന്നു. പാർട്ടി രഹസ്യം പുറത്തു പോകാതിരിക്കാൻ വേണ്ടിയാണ് താൻ നുണ പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു.

 അമ്മയുടെ ആശുപത്രിവാസക്കാല വീഡിയോ

അമ്മയുടെ ആശുപത്രിവാസക്കാല വീഡിയോ

എന്നാൽ മന്ത്രിയുടെ പ്രസ്തവനക്കെതിരെ ദിനകരൻ രംഗത്തെത്തിയിരുന്നു. അമ്മയുടെ ആശുപത്രിയിൽ ടിവി കാണുന്ന ദൃശ്യം തങ്ങളുടെ പക്കലുണ്ടെന്നും അത് അന്വേണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കുമെന്നും ദിനകരൻ പറഞ്ഞു.

English summary
The Madras high court has summoned a senior Election Commission of India officer in a case in which the opposition DMK has alleged violation of poll procedure in an assembly by-election that the ruling AIADMK won.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X