കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേം ഹൂം രജനീകാന്തിന് ഹൈക്കോടതിയുടെ വിലക്ക്

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: മേം ഹൂം രജനീകാന്ത് എന്ന ഹിന്ദി സിനിമയ്ക്ക് ഹൈക്കോടതിയുടെ വിലക്ക്. സിനിമയുടെ പ്രദര്‍ശനാനുമതി മദ്രാസ് ഹൈക്കോടതി തടഞ്ഞുവച്ചു. അനുവാദമില്ലാതെ തന്റെ പേര് ഉപയോഗിച്ച് സിനിമ നിര്‍മ്മിക്കുകയും പരസ്യം ചെയ്യുകയും ചെയ്‌തെന്ന് ആരോപിച്ച് നടന്‍ രജനീകാന്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഫൈസല്‍ സെയ്ഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് മേം ഹൂം രജനീകാന്ത്.

നടന്‍ രജനീകാന്തിന്റെ ജീവിതവുമായി ഈ കഥയ്ക്ക് ബന്ധമില്ലെന്നും ഒരു പേര് മാത്രമാണ് ഉപയോഗിച്ചതെന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ നിര്‍മ്മാതാവിന്റെ വാദം കോടതി അംഗീകരിച്ചില്ല. മലയാളി നടന്‍ ആദിത്യ മേനോന്‍ ആണ് ചിത്രത്തിലെ രജനീകാന്ത് റാവു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

main-hoon-rajinkanth

എന്നാല്‍ ഈ കഥാപാത്രത്തിന് രജനീകാന്തുമായി ഒരു ബന്ധവുമില്ല. അതേസമയം തന്റെ ആത്മകഥ എന്ന നിലയിലാണ് സിനിമയെ അണിയറ പ്രവര്‍ത്തകര്‍ പരസ്യം ചെയ്തത് എന്നായിരുന്നു രജനീകാന്ത് ചൂണ്ടിക്കാണിച്ചത്. തന്റെ പേരും പ്രശസ്തിയും ഉപയോഗിച്ച് സിനിമ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും രജനീകാന്ത് ആരോപിക്കുന്നു.

രജനീകാന്തിന്റെ വാദം േൈഹക്കാടതി അംഗീകരിക്കുകയാണ് ചെയ്തത്. സിനിമ പുറത്തിറങ്ങിയ സെപ്റ്റംബറില്‍ കോടതി ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചിരുന്നു.

English summary
Madras high court permanently stays release of main hoon rajanikanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X