കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ജനിച്ചതില്‍ അപമാനം തോന്നുന്നുവെന്ന് ജസ്റ്റിസ് കര്‍ണന്‍

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: ഇന്ത്യയില്‍ അസഹിഷ്ണുതയാണെന്ന് പറഞ്ഞ നേതാക്കള്‍ക്കും പ്രമുഖര്‍ക്കുമെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ആളിക്കത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്റെ വിവാദ പരാമര്‍ശം. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കൗളുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് കര്‍ണനെ സ്ഥലം മാറ്റാന്‍ കൗള്‍ ശുപാര്‍ശ ചെയ്തതിനു പിന്നാലെയാണ് കര്‍ണന്റെ പരാമര്‍ശം.

ഇന്ത്യയില്‍ ജനിച്ചതില്‍ അപമാനം തോന്നുന്നുവെന്ന് കര്‍ണന്‍ പറഞ്ഞു. ഇന്ത്യ വംശീയതയുടെ നാടാണെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീംകോടതിയുടെ സ്ഥലമാറ്റ ഉത്തരവ് കര്‍ണന്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്ന് കര്‍ണനെ ഒരു കേസിലും വാദം കേള്‍ക്കാന്‍ അനുവദിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കാണ് കര്‍ണനെ സ്ഥലം മാറ്റിയത്.

justice-karnan

വംശീയതയില്ലാത്ത ഒരു രാജ്യത്തേക്ക് പോകാനാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്ന് കര്‍ണന്‍ പറയുന്നു. താന്‍ ഒരു ദളിതന്‍ ആയതുകൊണ്ടാണ് ഇത്തരത്തിലുള്ള നടപടിയുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. എന്ത് തെറ്റാണ് താന്‍ ചെയ്തതെന്നും കര്‍ണന്‍ ചോദിക്കുന്നു. തന്റെ അധികാരപരിധിയിലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും കര്‍ണന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.

തനിക്ക് കേസുകളൊന്നും നല്‍കരുതെന്ന് പറഞ്ഞ സുപ്രീംകോടതി ജഡ്ജിമാരെ അറസ്റ്റ് ചെയ്യാന്‍ ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും കര്‍ണന്‍ പറയുകയുണ്ടായി. താഴ്ന്ന ജാതിക്കാരോട് കാണിക്കുന്ന അതിക്രമം തടയാന്‍ നിയമപ്രകാരം കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Madras High Court judge Justice C S Karnan against india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X