മറാത്ത കോട്ട ആര് കീഴടക്കും? മഹായുതിക്കെന്ന് എക്സിറ്റ് പോളുകൾ, പ്രതീക്ഷ കൈവിടാതെ എംവിഎയും
രാജ്യം ഉറ്റുനോക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഇക്കുറി ബി ജെ പിയ്ക്ക് അധികാരത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ബി ജെ പി നയിക്കുന്ന മഹായുതി സഖ്യം നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുമെന്നാണ് സർവ്വെകൾ പ്രചവിക്കുന്നത്. 288 അംഗ നിയമസഭയിൽ 148 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.
റിപ്പബ്ലിക് ടിവി- പി മാർക് സർവ്വേയിൽ എൻ ഡി എയ്ക്ക്- 137-157 വോട്ടുകളാണ് പ്രവചനം. ഇന്ത്യ സഖ്യം 126 മുതൽ 146 സീറ്റുകൾ വരെ നേടുമെന്നും സർവ്വെ പറയുന്നു. മറ്റുള്ളവർ- 2-8 സീറ്റുകൾ നേടും. മെട്രിസ് സർവ്വെയിൽ എൻ ഡിഎ- 150-170, ഇന്ത്യ സഖ്യം- 110-130, മറ്റുള്ളവർ- 8-10 എന്നിങ്ങനെയാണ് പ്രവനം.

ചാണക്യ സ്ട്രാറ്റജിസ് സർവ്വേ എൻ ഡി എയ്ക്ക് 152-160 സീറ്റുകൾ വരെ സാധ്യത കൽപ്പിക്കുന്നു. ഇന്ത്യ സഖ്യം-130-138 സീറ്റുകൾ, മറ്റുള്ളവർ- 6-8 എന്നിങ്ങനേയും പ്രവചിക്കുന്നുണ്ട്. പീപ്പിൾസ് പൾസ് സർവ്വേയിൽ എൻ ഡി എയ്ക്ക് 182 സീറ്റുകൾ ലഭിക്കും. ഇന്ത്യ സഖ്യം- 97, മറ്റുള്ളവർ- 9 എന്നിങ്ങനെയാണ് പ്രവചനം. രണ്ട് സർവ്വേകൾ മാത്രമാണ് മഹാവികാസ് അഘാഡി സഖ്യത്തിന് സാധ്യത പ്രവചിക്കുന്നത്. ഇലക്ടറൽ എഡ്ജ് ആണ് മഹാവികാസ് അഘാഡി സഖ്യത്തിന് നേരിയ മുൻതൂക്കം പ്രവചിക്കുന്ന സർവ്വേകളിൽ ഒന്ന്. സഖ്യം 130 വരെ സീറ്റുകൾ നേടുമെന്നാണ് സർവ്വേ പറയുന്നത്. എൻ ഡി എ 118 സീറ്റിലേക്ക് ചുരുങ്ങും മറ്റുള്ളവർ 20 സീറ്റ് വരെ നേടുമെന്നും സർവ്വെ പറയുന്നു.
എസ് എ എസ് ഹൈദരാബാദാണ് മറ്റൊരു സർവ്വെ. 147 മുതൽ 185 സീറ്റുകൾ വരെയാണ് പ്രവചനം. മഹായുതി 127-135 സീറ്റുകൾ നേടും. മറ്റുള്ളവർക്ക് 13 സീറ്റുകൾ വരേയും സർവ്വെ പ്രവചിക്കുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് മഹാ വികാസ് അഘാഡി അധികാരം പിടിക്കുമെന്നായിരുന്നു വിവിധ സർവ്വേകൾ പ്രവചിച്ചത്. എന്നാൽ സ്ത്രീകൾക്ക് മാസം 1,500 രൂപ ഉറപ്പാക്കുന്ന ലാഡ്ലി ബെഹൻ പദ്ധതി പോലുള്ള മഹായുതിയുടെ വമ്പൻ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കാര്യങ്ങൾ ബിജെപിക്ക് അനുകൂലമാക്കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം പോൾ പ്രവചനങ്ങൾ ഫലിക്കില്ലെന്നും 160 സീറ്റ് വരെ നേടി അധികാരം പിടിക്കുമെന്നുമുള്ള ആത്മവിശ്വാസമാണ് എംവിഎ നേതാക്കൾ പങ്കിടുന്നത്.












Click it and Unblock the Notifications