ഒടുവില്‍ ചുംബന വീരന്‍ കുടുങ്ങി, അറസ്റ്റ് പീഡ‍നക്കേസില്‍, രക്ഷിക്കാന്‍ ബിജെപി!

  • Posted By:
Subscribe to Oneindia Malayalam

പൂനെ: ഓടുന്ന ബസില്‍ വച്ച് സ്ത്രീയെ ചുംബിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ബസില്‍ വച്ച് യുവതിയെ ചുംബിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ തന്നെ ബിജെപി നേതാവ് രവീന്ദ്ര ബവന്ത്ഡേ പീഡിപ്പിച്ചുവെന്നാരോപിച്ച് യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജൂണ്‍ 27നാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്. യുവതിയെ നേതാവ് ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നുവെന്നാണ് ബസിലുണ്ടായിരുന്ന യാത്രക്കാര്‍ നല്‍കുന്ന വിവരം.

യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് കുറ്റാരോപിതനായ ബിജെപി നേതാവ് രവീന്ദ്ര ബവന്ത്ഡേ ഒളിവില്‍ പോവുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഗാഡ്ചിരോളി ജില്ലയിലെ ചന്ദ്രാപൂര്‍ വഴി ബസില്‍ സഞ്ചരിക്കുമ്പോള്‍ തന്നെ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീയെ ചുംബിക്കുന്ന നേതാവിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇവര്‍ പോലീസിനെ സമീപിച്ചത്. ബസിനുള്ളിലെ സിസിടിവി ക്യാമറയില്‍ യുവതിയെ ബലം പ്രയോഗിച്ച് ചുംബിക്കുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ബസില്‍ മറ്റ് യാത്രക്കാരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം.

 rapeattempt-05-1499239685.jpg -Properties Alignment

തന്നെ വിവാഹം കഴിക്കാമെന്ന് നേതാവ് ഉറപ്പുനല്‍കിയിരുന്നതായും ജോലി വാഗ്ദാനം നല്‍കിയെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ ഭരണകക്ഷിയെ ബാധിക്കുന്ന കേസായതിനാല്‍ പോലീസും കേസില്‍ വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ചെറിയ തോതില്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രാദേശിക ബിജെപി നേതാക്കളൊന്നും പ്രതികരിക്കാനോ പ്രസ്താവന പുറത്തിറക്കാനോ ഇതുവരെയും തയ്യാറായിട്ടില്ല.
English summary
A BJP leader in Maharashtra has been arrested about a week after he was filmed kissing a woman on a moving public bus.
Please Wait while comments are loading...