ധനകാര്യം വേണമെന്ന് അജിത് പവാര്‍, പറ്റില്ലെന്ന് ഷിന്‍ഡെ ക്യാമ്പ്, എന്‍ഡിഎയില്‍ പ്രശ്നങ്ങള്‍
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപിയില്‍ നിന്ന് വിമതര്‍ എത്തിയതോടെ എന്‍ഡിഎയിലും പ്രശ്നങ്ങള്‍. മന്ത്രിസ്ഥാനത്തിലും വകുപ്പുകളിലുമാണ് പ്രശ്നങ്ങള്‍. അജിത് പവാറിനും വിമതര്‍ക്കും വകുപ്പുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഏക്നാഥ് ഷിന്‍ഡെ വലിയ പ്രതിസന്ധിയിലാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്ന് തന്നെ വലിയ എതിര്‍പ്പുകളാണ് നേരിടേണ്ടി വരുന്നത്. ധനകാര്യ വകുപ്പ് ലഭിക്കണമെന്നാണ് അജിത് പവാറിന്റെ ആവശ്യം.
എന്നാല്‍ ഇത് തള്ളിക്കളയണമെന്നാണ് ഷിന്‍ഡെ പക്ഷം ആവശ്യപ്പെടുന്നത്. ധനകാര്യവും, ആസൂത്രണ വകുപ്പുമാണ് എന്‍സിപി വിമതര്‍ ആവശ്യപ്പെടുന്നത്. ഇതിനൊപ്പം ജലസേചനം, ഊര്‍ജവകുപ്പ്, കോഓപ്പറേഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് വകുപ്പുകളും എന്‍സിപി വിമതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ എന്‍സിപി ഈ വകുപ്പുകളെല്ലാം കൈകാര്യം ചെയ്തിരുന്നുവെന്നാണ് വിമതര്‍ പറയുന്നത്.

അതുകൊണ്ട് ഈ വകുപ്പുകള്‍ തന്നെ ലഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ശിവസേന ഷിന്‍ഡെ പക്ഷത്തിന് ഈ വകുപ്പുകള്‍ നല്കാന് താല്പര്യമില്ല. പ്രത്യേകിച്ച് ധനകാര്യ വകുപ്പ് ഒരിക്കലും നല്‍കരുതെന്നാണ് ആവശ്യം. എംവിഎ ഭരണത്തില്‍ കടുത്ത അനീതി ധനകാര്യ വകുപ്പില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കാര്യമായ ഫണ്ടുകള്‍ പല മന്ത്രാലയങ്ങള്‍ക്കും അനുവദിച്ചിരുന്നില്ലെന്നും ഇവര്‍ പറയുന്നു. അങ്ങനെയുള്ളപ്പോള്‍ വീണ്ടും ധനകാര്യ വകുപ്പ് ഇവര്‍ക്ക് എങ്ങനെയാണ് നല്‍കുകയെന്നാണ് ഷിന്‍ഡെ പക്ഷം ചോദിക്കുന്നത്.
അതേസമയം ബിജെപി ഈ വിഷയത്തില്‍ ഇടപെടാന്‍ സാധ്യത കൂടുതലാണ്. കാരണം അജിത് പവാറിനെ പിണക്കാന്‍ ബിജെപിക്ക് താല്പര്യമില്ല. യഥാര്‍ഥത്തില്‍ മഹാരാഷ്ട്രയില്‍ ബിജെപി അങ്ങേയറ്റത്തെ തകര്‍ച്ചയിലാണ്. ശക്തമായ ഭരണവിരുദ്ധ വികാരവും അവര്‍ക്കെതിരെയുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തെ തകര്‍ക്കുക മാത്രമാണ് ബിജെപിക്ക് മുന്നിലുള്ള ഓപ്ഷന്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് സീറ്റുകള്‍ കൂടുതല്‍ നഷ്ടപ്പെടാനുള്ള സാധ്യതയും ബിജെപിക്കുണ്ടായിരുന്നു. 48 സീറ്റുകളുള്ള മഹാരാഷ്ട്ര ബിജെപിയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. 2019ല്‍ 41 സീറ്റുകളാണ് ബിജെപി-ശിവസേന സഖ്യം നേടിയത്.
പക്ഷേ അഞ്ച് കൊല്ലം മുമ്പുള്ള സാഹചര്യമല്ല സംസ്ഥാനത്തുള്ളത്. ബിജെപി ഹിന്ദി ഹൃദയഭൂമിയില്‍ പഴയ വീര്യത്തോടെ കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് പറയാനാവില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സമാന സാഹചര്യമുണ്ട്. ബംഗാള്‍, ഒഡീഷ, എന്നിവിടങ്ങളിലും സീറ്റ് ലഭിക്കാന്‍ സാധ്യത കുറവാണ്. ദക്ഷിണേന്ത്യയില്‍ ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം,ഈ നാലിടത്തും സീറ്റുകള്‍ പ്രതീക്ഷിക്കാനാവില്ല.
ഇനി മഹാരാഷ്ട്രയില്‍ പവാരിന് അനുകൂലമായി സഹതാപ തരംഗമുണ്ടായാലും, വിമതരില്‍ നിന്ന് നാല് ശതമാനം വോട്ടുകള്‍ ബിജെപിയിലേക്ക് എത്തും. അത് എന്‍ഡിഎയ്ക്ക് മൊത്തത്തില്‍ നേട്ടമാകും. ശിവസേനയുടെ കാര്യത്തിലും അങ്ങനെ തന്നെ. അതേസമയം ബീഹാറില്‍ നിതീഷ് കുമാര്‍ ആയിരിക്കുമോ അടുത്ത കൂറുമാറ്റത്തെ നേരിടേണ്ടി വരികയെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ചോദിക്കുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications