കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ വീണു, അടുത്ത നീക്കമെന്ത്? ആലോചനയുമായി എന്‍സിപിയും കോണ്‍ഗ്രസും

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ഉദ്ധവ് താക്കറെ രാജി വെച്ചതോടെ അടുത്ത നീക്കത്തിന് പദ്ധതിയിട്ട് എന്‍ സി പിയും കോണ്‍ഗ്രസും. സംസ്ഥാനത്ത് തങ്ങളുടെ പാര്‍ട്ടികളുടെ ഭാവി തന്ത്രം തീരുമാനിക്കാന്‍ എന്‍ സി പിയും കോണ്‍ഗ്രസും വ്യാഴാഴ്ച തങ്ങളുടെ പാര്‍ട്ടി നിയമസഭാംഗങ്ങളുടെ പ്രത്യേക യോഗങ്ങള്‍ നടത്തുന്നുണ്ട്.

ഉദ്ധവ് താക്കറെ രാജി വെച്ച ഉടനെ തന്നെ എന്‍ സി പി നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. അതിന് തുടര്‍ച്ചയായി എം എല്‍ എമാരെ മുഴുവന്‍ പങ്കെടുപ്പിച്ച് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനാണ് മഹാ വികാസ് അഘാഡി സഖ്യത്തിലെ പാര്‍ട്ടികളായ കോണ്‍ഗ്രസും എന്‍ സി പിയും യോഗം ചേരുന്നത്.

ഇതാണോ വശ്യമായ സൗന്ദര്യം? സാരിയില്‍ കിടു ലുക്കുമായി ഷാലിന്‍

1

പാര്‍ട്ടി നിയമസഭാംഗങ്ങള്‍ ഇന്ന് യോഗം ചേരുന്നുണ്ട്. ഞങ്ങള്‍ ഇപ്പോള്‍ പ്രതിപക്ഷത്താണ്, സംസ്ഥാനത്ത് ശക്തമായ പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ ഞങ്ങളുടെ റോളിനായി തയ്യാറെടുക്കുകയാണ്, ''സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടി ആസൂത്രണം ചെയ്യുമെന്നും നാനാ പടോലെ കൂട്ടിച്ചേര്‍ത്തു.

2

ശരദ് പവാറാണ് എന്‍ സി പി യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ എം വി എ സര്‍ക്കാര്‍ സംസ്ഥാനത്തിന് മികച്ച ഭരണം നല്‍കിയെന്ന് സംസ്ഥാന എന്‍ സി പി അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് പാന്‍ഡെമിക് സമയത്ത് ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ എല്ലായ്‌പ്പോഴും വിലമതിക്കപ്പെടും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

3

അതേസമയം ഇനി മഹാ വികാസ് അഘാഡി നിലനില്‍ക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2019 ലെ പ്രത്യേക സാഹചര്യത്തിലാണ് മഹാ വികാസ് അഘാഡി രൂപീകരിച്ചത് എന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ പലവട്ടം പറഞ്ഞിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം സഖ്യമുണ്ടാകില്ല എന്ന് നാനാ പടോലെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനി സഖ്യത്തിന്റെ നിലനില്‍പ് എത്രത്തോളം ഉണ്ടാകും എന്ന് കണ്ടറിയണം.

4

മഹാരാഷ്ട്ര നിയമസഭയിലെ സീറ്റ് നില കണക്കിലെടുക്കുമ്പോള്‍, ബി ജെ പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ പിന്തുണയുണ്ട്. 288 അംഗ നിയമസഭയില്‍ അവര്‍ക്ക് 144 എം എല്‍ എമാരുടെ പിന്തുണ നേടേണ്ടതുണ്ട്. ബി ജെ പിക്ക് 106 എം എല്‍ എമാരുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പിക്ക് 38 എം എല്‍ എമാര്‍ കൂടി വേണം. ഷിന്‍ഡെ ക്യാമ്പില്‍ 39 എം എല്‍ എമാരാണുള്ളത്.

5

അതേസമയം ബി ജെ പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയാകാനാണ് സാധ്യത കൂടുതല്‍. വെള്ളിയാഴ്ച പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്‌തേക്കും എന്നാണ് വിവരം. ശിവസേന വിമത എം എല്‍ എമാരില്‍ 12 പേര്‍ക്ക് മന്ത്രി പദവി ലഭിക്കും എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകനാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകാനാണ് സാധ്യത. ഇക്കാര്യത്തില്‍ അന്തിമ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

6

നിലവില്‍ വിമത എം എല്‍ എമാര്‍ ഗോവയിലെ ഹോട്ടലിലാണ്. ഉദ്ധവ് താക്കറെയോട് വ്യാഴാഴ്ച നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഗവര്‍ണറുടെ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു. ഇതോടെ ബുധനാഴ്ച രാത്രി തന്നെ ഉദ്ധവ് താക്കറെ രാജി വെക്കുകയായിരുന്നു.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

ഒമൈക്രോണ്‍ വകഭേദം അതിവേഗം പടരുന്നു; 110 രാജ്യങ്ങളില്‍ കൊവിഡ് വര്‍ദ്ധിക്കുന്നെന്ന് ലോകാരോഗ്യ സംഘടനഒമൈക്രോണ്‍ വകഭേദം അതിവേഗം പടരുന്നു; 110 രാജ്യങ്ങളില്‍ കൊവിഡ് വര്‍ദ്ധിക്കുന്നെന്ന് ലോകാരോഗ്യ സംഘടന

English summary
Maharashtra Crisis: what's next? NCP and Congress are planning for their next step
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X