കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയും ലോക്ക് ഡൗണ്‍ നീട്ടി; കഴിയുന്നവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെ എന്ന് ഉദ്ധവ് താക്കറെ

  • By Desk
Google Oneindia Malayalam News

മുംബൈ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ നീട്ടി. ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനം. ചില ഇളവുകള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു എന്നാല്‍ സംസ്ഥാനത്തെ ജനങ്ങളുടെ സ്വഭാവം പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു.

U

പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഒട്ടേറെ മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രി തീരുമാനം പ്രഖ്യാപിക്കുമെന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്. ലോക്ക് ഡൗണ്‍ നീട്ടരുത് എന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആവശ്യപ്പെട്ടത്. ഇതിനിടെയാണ് ഉദ്ധവ് താക്കറെ ലോക്ക് ഡൗണ്‍ നീട്ടി പ്രഖ്യാപനം നടത്തിയത്. കഴിയുന്നവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെ എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

ലോക്ക് ഡൗണിന് ശേഷം ഇന്ത്യയെ മൂന്നാക്കി തിരിക്കും; സുപ്രധാന വിവരങ്ങള്‍, 400ഓളം ജില്ലകളില്‍...ലോക്ക് ഡൗണിന് ശേഷം ഇന്ത്യയെ മൂന്നാക്കി തിരിക്കും; സുപ്രധാന വിവരങ്ങള്‍, 400ഓളം ജില്ലകളില്‍...

13 മുഖ്യമന്ത്രിമാരാണ് ഇന്ന് പ്രധാനമന്ത്രിയോട് ലോക്ക ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. രണ്ടാഴ്ച നീട്ടണമെന്നാണ് മുഖ്യമന്ത്രിമാരുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം പ്രധാനമന്ത്രി അധികം വൈകാതെ പ്രഖ്യാപിക്കും. നിലവിലെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കുന്നത്. ഏപ്രില്‍ 30വരെ ലോക്ക് ഡൗണ്‍ നീട്ടി നേരത്തെ ഒഡീഷയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പ്രഖ്യാപനം നടത്തിയിരുന്നു.

പഞ്ചാബ് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. കര്‍ണാടകയും രണ്ടാഴ്ച നിബന്ധനകളോടെ ലോക്ക് ഡൗണ്‍ നീട്ടുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയ ആദ്യ സംസ്ഥാനം ഒഡീഷയാണ്. തീവണ്ടി, വിമാന സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ ആരംഭിക്കരുതെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

രാത്രിയില്‍ നാട്ടുകാരെ വിറപ്പിച്ച 'അജ്ഞാതന്‍' പിടിയില്‍; ലക്ഷ്യം പീഡനം, വീട്ടമ്മ കണ്ടതോടെ കുടുങ്ങിരാത്രിയില്‍ നാട്ടുകാരെ വിറപ്പിച്ച 'അജ്ഞാതന്‍' പിടിയില്‍; ലക്ഷ്യം പീഡനം, വീട്ടമ്മ കണ്ടതോടെ കുടുങ്ങി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ 17 വരെ അടച്ചിടാനാണ് ഒഡീഷ സര്‍ക്കാരിന്റെ തീരുമാനം. ഭക്ഷ്യ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. പരമാവധി വേഗത്തില്‍ സുഗമമായ യാത്ര എല്ലാവര്‍ക്കും അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒഡീഷയില്‍ ഇതുവരെ കൊറോണ ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. 42 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. ഇവരെല്ലാം ചികില്‍സയിലാണ്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഒഡീഷയില്‍. ദില്ലി, മുംബൈ, ഛണ്ഡീഗഡ്, നാഗാലാന്റ് എന്നിവിടങ്ങളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിരുന്നു.

English summary
Maharashtra Government Extend Lockdown Till April 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X