കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ തീരുമാനം കർഷകർക്ക് വേണ്ടി; നാടകീയ നീക്കങ്ങൾക്കൊടുവിൽ അജിത് പവാറിന്റെ പ്രതികരണം

Google Oneindia Malayalam News

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ കർഷകർക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം നിൽക്കാൻ തീരുമാനിച്ചതെന്ന് എൻസിപി നേതാവ് അജിത് പവാർ. മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയായിരുന്നു അജിത് പവാറിന്റെ പ്രതികരണം.

മഹാരാഷ്ട്ര സർക്കാർ രൂപീകരണം; ഫട്നാവിസിനും അജിത് പവാറിനും ആശംസയറിയിച്ച് മോദിയും അമിത് ഷായുംമഹാരാഷ്ട്ര സർക്കാർ രൂപീകരണം; ഫട്നാവിസിനും അജിത് പവാറിനും ആശംസയറിയിച്ച് മോദിയും അമിത് ഷായും

മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് ഫലം വന്നത് തൊട്ട് ഇന്നുവരെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കാൻ ഒരു പാർട്ടിക്കും സാധിച്ചിട്ടില്ല. കാർഷിക മേഖലയിലെ പ്രതിസന്ധി ഉൾപ്പെടെ അടിയന്തര ശ്രദ്ധ വേണ്ട അനേകം വിഷയങ്ങൾ മഹാരാഷ്ട്രയിൽ ഉണ്ട്. അതുകൊണ്ടാണ് സംസ്ഥാനത്ത് സ്ഥിരതയുള്ളൊരു സർക്കാർ അധികാരത്തിൽ വരാനായി ബിജെപിയെ പിന്തുണച്ചതെന്ന് അജിത് പവാർ പ്രതികരിച്ചു.

ajit pawar

ഒറ്റ രാത്രികൊണ്ടാണ് ശിവസേന- കോൺഗ്രസ് -എൻസിപി സഖ്യമെന്ന തീരുമാനത്തിൽ നിന്നും എൻസിപി പിന്നോട്ട് പോയത്. അർദ്ധരാത്രി നടന്ന നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ബിജെപിയോടൊപ്പം നിൽക്കാൻ എൻസിപി തീരുമാനിച്ചത്. എന്നാൽ ബിജെപി സഖ്യം തള്ളി ശരദ് പവാർ രംഗത്ത് എത്തിയിട്ടുണ്ട്.

Recommended Video

cmsvideo
BJP NCP alliance shocked The Entire India | Oneindia Malayalam

ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ളത് ശരദ് പവാറിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും എൻസിപിയുടെ അറിവോടെയല്ലെന്നും ശരദ് പവാർ വ്യക്തമാക്കി. ശരദ് പവാറിന്റെ അനന്തരവനാണ് അജിത് പവാറിന്റെ. എൻസിപി പിളർന്നു എന്ന സൂചനയാണ് പവാറിന്റെ പ്രതികരണത്തോടെ പുറത്ത് വരുന്നത്. പവാർ കുടുംബത്തിലെ അധികാരത്തർക്കം ബിജെപി മുതലെടുത്തുവെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.

English summary
Maharashtra government formation:Ajit Pawar reaction after taking oath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X