• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരടി പിന്നോട്ടില്ല, തീരുമാനത്തിലുറച്ച് കോണ്‍ഗ്രസ്; മഹാരാഷ്ട്രയില്‍ പെട്ടത് ബിജെപി, സേനയ്ക്കും നീരസം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലെ ഒമ്പത് സീറ്റുകളിലേക്കാണ് മെയ് 21 ന് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. സര്‍ക്കാര്‍ പക്ഷത്ത് 5 സീറ്റിലും പ്രതിപക്ഷമായ ബിജെപിക്ക് 3 സീറ്റിലും വിജയം ഉറപ്പിക്കാനുള്ള അംഗബലം ഉണ്ട്. 9-ാമത്തെ സീറ്റില്‍ വിജയം ഉറപ്പിക്കാനുള്ള അംഗബലം ആര്‍ക്കുമൊട്ടില്ലതാനും.

വിജയം ഉറപ്പുള്ള 5 സീറ്റില്‍ സര്‍ക്കാര്‍ പക്ഷത്ത് ശിവസേന-2,എന്‍സിപി-2, കോണ്‍ഗ്രസ് - 1 എന്നിങ്ങനെയായിരുന്നു സീറ്റു വിഭജനം. എന്നാല്‍ രണ്ടാമത്തെ സീറ്റില്‍ കൂടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള കോണ്‍ഗ്രസ് തീരുമാനം തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരത്തിന്‍റെ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ആഗ്രഹം

ആഗ്രഹം

മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മത്സരിക്കുന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പായതിനാല്‍ മത്സരമില്ലാതെ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടണമെന്നായിരുന്നു ശിവസേനയുടെ ആഗ്രഹം. ഇതുകൊണ്ടായിരുന്നു സര്‍ക്കാര്‍ പക്ഷത്ത് നിന്ന് 5 സീറ്റില്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന് ശിവസേനയും എന്‍സിപിയും തീരുമാനിച്ചത്.

2 സീറ്റില്‍

2 സീറ്റില്‍

എന്നാല്‍ രണ്ട് സീറ്റില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ നീക്കത്തില്‍ നിന്നും കോണ്‍ഗ്രസിനെ പിന്തിരിപ്പിക്കാന്‍ ശിവസേന സമ്മര്‍ദ്ദം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനൊന്നും വഴങ്ങാതെ കോണ്‍ഗ്രസ് രണ്ട് സ്ഥാനാര്‍ത്ഥികളേയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

സ്ഥാനാര്‍ത്ഥികള്‍

സ്ഥാനാര്‍ത്ഥികള്‍

ജൽന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാജേഷ് റാത്തോഡ്, ബീഡ് ജില്ലാ കോൺഗ്രസ് മേധാവി രാജ്കിഷോർ മോദി എന്നിവരായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. റാത്തോഡും മോദിയും വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ റവന്യൂ മന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്‍റുമായ ബാലാസാഹേബ് തോറാത്ത് വ്യക്തമാക്കിയത്. ഇതോടെ എതിരാളിയില്ലാതെ വിജയിച്ച് കയറാമെന്ന ബിജെപിയുടെ മോഹവും അസ്ഥാനത്തായിരിക്കുകയാണ്.

ചര്‍ച്ചകള്‍

ചര്‍ച്ചകള്‍

റാത്തോഡിന്റെ പേര് എ ഐ സി സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് പ്രഖ്യാപിച്ചപ്പോൾ മോദിയുടെ സ്ഥാനാർത്ഥിത്വം തോറാത്താണ് പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്. എൻ‌സി‌പി പ്രസിഡന്റ് ശരദ് പവാർ, ഉപമുഖ്യമന്ത്രി അജിത് പവാർ, സേനയുടെ അനിൽ പരാബ്, കോൺഗ്രസ് തോറാത്ത് എന്നിവരുമായി പലതവണ ചർച്ചകൾ നടത്തിയെങ്കിലും സീറ്റ് വീതം വെപ്പില്‍ സമവായമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

എൻ‌സി‌പി അഭിപ്രായപ്പെട്ടത്

എൻ‌സി‌പി അഭിപ്രായപ്പെട്ടത്

കോൺഗ്രസ് അതിന്റെ അംഗബലം കണക്കിലെടുക്കുമ്പോള്‍ ഒരു സീറ്റിൽ മാത്രമേ മത്സരിക്കാവൂ എന്നായിരുന്നു എൻ‌സി‌പി അഭിപ്രായപ്പെട്ടത്. എന്നാല്‍ ഭരണകക്ഷിയായ മഹാ വികാസ് അഘാഡിയുടെ സംയോജിത ശക്തി കണക്കിലെടുക്കുമ്പോള്‍ ആറ് സീറ്റില്‍ മത്സരിക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നാണ് തോറാത്ത് വ്യക്തമാക്കുന്നത്. രണ്ടാം സീറ്റിൽ കോൺഗ്രസ് വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

കോൺഗ്രസ് പ്രഖ്യാപിച്ച രണ്ടാമത്ത സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിക്കാനുള്ള സമ്മര്‍ദ്ദം ഇപ്പോള്‍ തന്നെ ശിവസേനയും എന്‍സിപിയും ശക്തമാക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടി നേതൃത്വം ഒരിഞ്ച് പോലും വഴങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പ് എതിരില്ലാതെ നടക്കുന്നതിനായി കോൺഗ്രസ് അതിന്റെ സ്ഥാനാർത്ഥികളിൽ ഒരാളെ പിൻവലിക്കുമെന്നാണ് കരുതുന്നതെന്നായിരുന്നു ഒരു മുതിര്‍ എന്‍സിപി മന്ത്രി പറഞ്ഞത് മെയ് 14 വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ സമയമുണ്ട്.

സര്‍ക്കാര്‍ പക്ഷത്ത്

സര്‍ക്കാര്‍ പക്ഷത്ത്

169 അംഗങ്ങളാണ് സര്‍ക്കാര്‍ പക്ഷത്ത് ഉള്ളത്. ശിവസേന (56), എന്‍സിപി (54), കോണ്‍ഗ്രസ് (44) സ്വതന്ത്രര്‍ (5), പ്രാദേശിക കക്ഷികള്‍ (10) എന്നിങ്ങനെയാണ് സര്‍ക്കാര്‍ പക്ഷത്തെ അംഗബലം. ഒരു സീറ്റില്‍ വിജയിക്കാന്‍ 29 അംഗങ്ങളുടെ പിന്തുണ വേണ്ടതിനാല്‍ 145 വോട്ടുകള്‍ വിനിയോഗിച്ച് എംവിഎ സഖ്യത്തിന് 5 സീറ്റുകളില്‍ വിജയം ഉറപ്പിക്കാം.

ബിജെപിയുടെ കൂടെ

ബിജെപിയുടെ കൂടെ

24 വോട്ടുകളാണ് സര്‍ക്കാര്‍ പക്ഷത്ത് പിന്നീട് അവശേഷിക്കുന്നത്. ബിജെപിയുടെ കൂടെ 115 പേരാണ് ഉള്ളത് (ബിജെപി 105, സ്വതന്ത്രര്‍ 8, ആര്‍എസ്പി 1, ജെഎസ്എസ് 1). 87 വോട്ടുകള്‍ ഉപയോഗപ്പെടുത്തി 3 സ്ഥാനാര്‍ത്ഥികളെ അവര്‍ക്കും വിജയിപ്പിക്കാന്‍ സാധിക്കും. ബാക്കി വരുന്നത് 28 വോട്ടാണ്. അതായത് നാലാമത്തെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നത് 1 വോട്ട് കുറവ് ഈ സാഹചര്യത്തിലാണ് ആറാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

എംഎന്‍എസ് പിന്തുണയോടെ

എംഎന്‍എസ് പിന്തുണയോടെ

ഒരു അംഗത്തിന്‍റെ കുറവ് കുറവ് എംഎന്‍എസ് പിന്തുണയോടെ പ്രതിപക്ഷം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെങ്കിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് ബിജെപിയുണ്ടായ പ്രശ്നങ്ങള്‍ തങ്ങളുടെ രണ്ട് സ്ഥാനാര്‍ത്ഥികളുടേയും വിജയ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് അവകാശവാദം.

അസ്വാരസ്യങ്ങള്‍

അസ്വാരസ്യങ്ങള്‍

ഏകനാഥ് ഖാദ്സെ, പങ്കജ മുണ്ടെ എന്നിവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തത് മഹാരാഷ്ട്ര ബിജെപിയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും ബിജെപി സ്ഥാനാര്‍ത്ഥികളാവുമെന്ന കാര്യം ഉറപ്പായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തു വന്നിരുന്നത്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായ സ്ഥാനാര്‍ത്ഥി പട്ടികയാണ് പാര്‍ട്ടി ഇന്ന് പുറത്തിറക്കിയത്

പ്രതിഫലനം

പ്രതിഫലനം

പ്രവീൺ ദാത്‌കെ, അജിത് ഗോപ്ചേഡ്, ഗോപിചന്ദ് പടൽക്കർ, രഞ്ജിത് സിംഗ് മൊഹൈറ്റ് എന്നിവരെ നിയസഭാ കൗണ്‍സിലിലേക്ക് മത്സരിപ്പിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. പട്ടികയില്‍ ഏകനാഥ് ഖാദ്സസയുടേയും, പങ്കജ മുണ്ടയുടേയും പേരില്ലാത്തത് അവരുടെ അനുയായികളില്‍ വലിയ അമര്‍ഷമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് വാസ്തവമാണ്. ഇതിന്‍റെ പ്രതിഫലനം തിരഞ്ഞെടുപ്പിലും ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

കൂടുതല്‍ ശ്രദ്ധ

കൂടുതല്‍ ശ്രദ്ധ

ഇതോടെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നിരിക്കുകയാണ്. ഒരോ വോട്ടും അതീവ പ്രധാന്യമുള്ളതായി മാറും. അതേസമയം, വോട്ടുകള്‍ കൃത്യമായി ഉറപ്പിക്കുന്നതിനോടൊപ്പം എംഎന്‍സ് പിന്തുണ കൂടി ലഭിച്ചാല്‍ ബിജെപിക്ക് ഈ വെല്ലുവിളി മറികടക്കാം. എന്നാല്‍ ബിജെപിക്ക് പിന്തുണ നല്‍കുന്നത് സംബന്ധിച്ച് എംഎന്‍സ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

'അവസാനത്തെ വറ്റും ഞങ്ങള്‍ക്ക് വിളമ്പിയിട്ട്, വിശന്നിരിക്കുന്ന അമ്മ'; ഈറനണിയിക്കുന്ന കുറിപ്പ്

ഒരു ലക്ഷത്തിന് ചെയ്യാവുന്നത് രണ്ടു കോടിക്ക് ചെയ്തിട്ട് ആഘോഷം; യോജിക്കാനാവില്ലെന്ന് ഉമ്മൻ ചാണ്ടി

English summary
Maharashtra: I am sure both Rathod and Modi will win says Thorat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X