Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക പ്രശ്‌നങ്ങള്‍!! പെണ്‍കുട്ടികള്‍ ജനിക്കുന്നില്ല, സംസ്ഥാന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്

മഹാരാഷ്ട്രയിലെ ലിംഗാനുപാതത്തിന്റെ കണക്കുകള്‍ ഞെട്ടിക്കും. 2016 ലെ കണക്ക് 2015 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പെണ്‍കുട്ടികളുടെ ഏറ്റവും വലിയ കുറവാണ് ഞെട്ടിക്കുന്നത്.

പൂനെ: മഹാരാഷ്ട്രയിലെ ലിംഗാനുപാതത്തിന്റെ കണക്കുകള്‍ ഞെട്ടിക്കും. 2016 ലെ കണക്ക് 2015 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പെണ്‍കുട്ടികളുടെ ഏറ്റവും വലിയ കുറവാണ് ഞെട്ടിക്കുന്നത്. 2015ല്‍ 1000 ആണ്‍കുട്ടികള്‍ക്ക് 907 പെണ്‍കുട്ടികള്‍ എന്ന അനുപാതത്തിലായിരുന്നു. എന്നാല്‍ 2016 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 1000 ആണ്‍കുട്ടികള്‍ക്ക് 899 പെണ്‍കുട്ടികള്‍ എന്ന അനുപാതത്തിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് ആണ്‍-പെണ്‍ അനുപാതത്തില്‍ ഏറ്റവും വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര സംസ്ഥാന ആരോഗ്യ വകുപ്പാണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ബെര്‍ത്ത് ആന്റ് ഡെത്ത് രജിസ്‌ട്രേഷന്‍ ആക്ടിലെ സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പൂനെ ജില്ലയില്‍ 2014 ലിംഗാനുപാതം ഉയര്‍ന്നതായാണ് കാണിക്കുന്നത്. എന്നിരുന്നാലും തൊട്ടടുത്ത വര്‍ഷമായപ്പോഴേക്കും 891ഉം അത് 2016ല്‍ 838ലേക്കുമായി താഴ്ന്നു. തുടര്‍ന്ന് വായിക്കൂ...

മഹാരാഷ്ട്രയില്‍ ഏറ്റവും കുറവ്

മഹാരാഷ്ട്രയില്‍ ഏറ്റവും കുറവ്

മഹാരാഷ്ട്രയിലെ പൂനയിലും ഒസാമബാദിലുമാണ് ഏറ്റവും കുറവ് ലിംഗാനുപാതം രേഖപ്പെടുത്തിയിരിക്കുന്നത്. 53 പോയിന്റുകളാണ്. വാഷിങ് ജില്ലയില്‍ 62 പോയിന്റുകളാണ്.

ലിംഗ വിവേചനം

ലിംഗ വിവേചനം

1000 ആണ്‍കുട്ടികള്‍ക്ക് 951 പെണ്‍കുട്ടികളായിരുന്നു. അതിപ്പോള്‍ 920ലേക്ക് കുറഞ്ഞിരിക്കുകയാണ്. പെണ്‍കുട്ടികള്‍ക്കെതിരെ ലിംഗ വിവേചനം നടക്കുന്നുണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്ന് ഇന്റര്‍നാഷ്ണല്‍ പോപ്പുലേഷന്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. അരോഗിയസ്വാമി പറഞ്ഞു.

മുംബൈ-ലിംഗാനുപാതത്തില്‍

മുംബൈ-ലിംഗാനുപാതത്തില്‍

1000 ആണ്‍കുട്ടികള്‍ക്ക് 951 എന്ന അനുപാതമാണ്. എന്നാല്‍ 2015ല്‍ അത് 926ഉം 2014ല്‍ 931 ആയിരുന്നു ലിംഗാനുപാതം. മുംബൈയില്‍ ലിംഗാനുപാതത്തില്‍ കൂടുതലും കുറവും സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 നഗരപ്രദേശങ്ങളിലെ ലിംഗാനുപാതം

നഗരപ്രദേശങ്ങളിലെ ലിംഗാനുപാതം

മുംബൈ, പൂനെ നഗരങ്ങളിലെ ലിംഗാനുപാത രജിസ്‌ട്രേഷനില്‍ കാര്യമായ താഴ്ച സംഭവിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ അത് 100 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ഗ്രാമങ്ങളില്‍ പൂര്‍ണമായിട്ടില്ല. പല സ്ഥാപനങ്ങളിലും കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട രേഖകള്‍ പൂര്‍ണമല്ല. 80-85 ശതമാനം മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.

 ആണ്‍കുട്ടികള്‍ക്ക് വേണ്ടി

ആണ്‍കുട്ടികള്‍ക്ക് വേണ്ടി

സമൂഹത്തില്‍ ഇപ്പോഴും ആണ്‍കുട്ടികളെ കാത്തിരിക്കുന്ന ദമ്പതികളാണ് അധികമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലിംഗ നിര്‍ണയത്തിന് ശേഷം പെണ്‍കുട്ടികളെ അബോട്ട് ചെയ്ത് കളയുന്ന അവസ്ഥ ഇപ്പോഴും പലയിടത്തും നടക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

 പെണ്‍കുട്ടികള്‍ സ്വസ്ഥത ഇല്ലാതാക്കുന്നു

പെണ്‍കുട്ടികള്‍ സ്വസ്ഥത ഇല്ലാതാക്കുന്നു

മിക്കവര്‍ക്കിടയിലും പെണ്‍കുട്ടികളെ വളര്‍ത്തുന്നത് അയല്‍വക്കത്തെ ചെടിക്ക് വെള്ളമൊഴിക്കുന്നതിന് തുല്യമാണെന്ന ധാരണയാണ്. ഇപ്പോഴും ദമ്പതികള്‍ക്ക് പെണ്‍കുട്ടികളോടുള്ള വിവേചനത്തില്‍ മാറ്റം വന്നിട്ടില്ലെന്ന് സ്‌റ്റേറ്റ് ഫാമിലി വെല്‍ഫയര്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ അര്‍ച്ചന പാട്ടീല്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+