Get Updates
Get notified of breaking news, exclusive insights, and must-see stories!

സഖ്യം ഉറപ്പിച്ച് ശിവസേന; 2.30ന് ഗവര്‍ണറെ കാണും, ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമോ?

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായാല്‍ പിന്തുണയ്ക്കാമെന്നാണ് എന്‍സിപിയുടെ നിബന്ധന. ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം സോണിയാ ഗാന്ധിയുടെ വസതിയില്‍ യോഗം ചേരുകയാണ്.

Image

കോണ്‍ഗ്രസും എന്‍സിപിയും പിന്തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് ശിവസേന. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30ന് ശിവസേന നേതാക്കള്‍ ഗവര്‍ണറെ കാണും. ശിവസേന നിയമസഭാ കക്ഷി നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലാണ് ഗവര്‍ണറെ കാണുക. അതിന് മുന്നോടിയായി ശിവസേന അന്തിമ ചര്‍ച്ച നടത്തുകയാണ്. പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് വണ്ടും താക്കറെയുടെ വസതിയിലെത്തിയിട്ടുണ്ട്. എന്‍സിപിയുടെ ഉപാധികള്‍ അറിയിക്കുകയാണ് ലക്ഷ്യം. ഉദ്ധവ് മുഖ്യമന്ത്രിയായാല്‍ താക്കറെ കുടുംബത്തിലെ ആദ്യ മുഖ്യമന്ത്രിയാകും അദ്ദേഹം.

തങ്ങള്‍ മുന്നോട്ടുവച്ച ഉപാധികള്‍ അംഗീകരിച്ചാല്‍ ശിവസേനയെ പിന്തുണയ്ക്കാമെന്നാണ് എന്‍സിപിയുടെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസ് വ്യക്തമായ നിലപാട് എടുത്തിട്ടില്ല. കോണ്‍ഗ്രസിന് 44 അംഗങ്ങളാണുള്ളത്. ഇവരെ ജയ്പൂരിലേക്ക് മാറ്റിയിട്ടണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജയ്പൂരിലെത്തി എംഎല്‍എമാരെ കാണുകയും അവരുടെ അഭിപ്രായം തേടുകയും ചെയ്തു.

ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ ശിവസനേയെ പിന്തുണയ്ക്കണമെന്നാണ് എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും ഖാര്‍ഗെയെ അറിയിച്ചത്. തുടര്‍ന്ന് ദില്ലിയിലെത്തിയ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ യോഗം ചേരുകയാണ്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി സോണിയയുടെ അധ്യക്ഷയിലാണ് നടക്കുന്നത്. അഹ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍ എന്നിവരും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. മഹാരാഷ്ട്ര വിഷയത്തില്‍ ഈ യോഗം അന്തിമ തീരുമാനമെടുക്കും.

ശിവസേനയെ പിന്തുണയ്‌ക്കേണ്ടെന്ന് അഭിപ്രായപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. ബിജെപിയും ശിവസേനയും തമ്മില്‍ എന്ത് വ്യത്യാസമെന്നണ് ഇവരുടെ ചോദ്യം. എന്നാല്‍ ശിവസേനയെ പിന്തുണയ്ക്കണമെന്നു അഭിപ്രായപ്പെടുന്നവരും കോണ്‍ഗ്രസിലുണ്ട്. ഈ സാഹചര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ സോണിയാ ഗാന്ധി എടുക്കുമെന്നാണ് വിവരം.

ഉപാധികളോടെ പിന്തുണച്ചേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസിന് സ്പീക്കര്‍ പദവി നല്‍കിയേക്കുമെന്ന് നേരത്തെ വിവരങ്ങള്‍ വന്നിരുന്നു. അതേസമയം, കോണ്‍ഗ്രസ് പിന്തുണച്ചില്ലെങ്കില്‍ ശിവസേനയ്ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ല. മഹാരാഷ്ട്ര വീണ്ടും തിരഞ്ഞെടുപ്പിലേക്കോ രാഷ്ട്രപതി ഭരണത്തിലേക്കോ നീങ്ങിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+