48 മണിക്കൂറിനിടെ 31 മരണം, മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 7 രോഗികള്‍ കൂടി മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ 7 പേര്‍ കൂടി മരിച്ചു. ഇതില്‍ നാല് പേര്‍ കുട്ടികളാണ. ഇതുവരെ 31 പേരാണ് മരിച്ചത്. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് ഈ മരണം മുഴുവന്‍ സംഭവിച്ചത്. 24 മണിക്കൂറിനിടെ 24 പേരാണ് ആശുപത്രിയില്‍ മരിച്ചത്. മഹാരാഷ്ട്രയിലെ ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഇത്രയും പേര്‍ മരിച്ചത്. അതേസമയം മരിച്ച 31 പേര്‍ 16 നവജാത ശിശുക്കളുമുണ്ട്.
അതേസമയം ചികിത്സാ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നത്. ആശുപത്രിയിലെ 71 രോഗികളുടെ നില ഗുരുതരമാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ച്ചയും ഉണ്ടായിട്ടില്ലെന്ന് ഡീന്‍ ഡോ ശ്യംാറാവു വാക്കോഡെ പറഞ്ഞു. ആശുപത്രിയില്‍ മരുന്നുകളുടെയോ, ഡോക്ടര്‍മാരുടെയോ കുറവുകളില്ല. മതിയായ ചികിത്സ നല്‍കിയിട്ടും, അതിനോട് രോഗികള്‍ പ്രതികരിക്കുന്നില്ലെന്ന് വാക്കോഡെ പറഞ്ഞു.

മഹാരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹസന്‍ മുഷ്‌റിഫ് നന്ദേഡിലേക്ക് തിരിച്ചിരിക്കുകയാണ്. ഇത്തരമൊരു കാര്യം ഒരിക്കലും നടക്കാന്‍ പാടില്ലായിരുന്നു. മരുന്നുകളോ, ഡോക്ടര്‍മാരോ ഇല്ലാത്ത അവസ്ഥയില്ല. ഓരോ മരണത്തെ കുറിച്ചും അന്വേഷിക്കും. ആരെങ്കിലും വീഴ്ച്ച വരുത്തിയായി കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഈ മരണങ്ങളില്‍ അന്വേഷണം നടത്താന്‍ ഒരു കമ്മിര്‌റിയെ രൂപീകരിച്ചതായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. മൂന്നംഗ വിദഗ്ധ സമിതിയെയാണ് രൂപീകരിച്ചത്. ഇവര്‍ മരണങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നും മെഡിക്കല്‍ എഡുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് വിഭാഗം ഡയറക്ടര്‍ ഡോ ദിലീപ് മാസേക്കര്‍ പറഞ്ഞു. താന്‍ നേരിട്ട് ആശുപത്രിയിലെത്തി സാഹചര്യങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷം രൂക്ഷ വിമര്‍ശനവുമായി ഷിന്‍ഡെ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. തീര്‍ത്തും വേദനാജനകവും, ഗൗരവമേറിയതുമായ സംഭവമാണിത്. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമാണ്. സമാനമായ സംഭവം താനെയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. 18 പേരാണ് അന്ന് മരിച്ചതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബിജെപിയെയാണ് വിമര്‍ശിച്ചത്. പബ്ലിസിറ്റിക്ക് വേണ്ടി കോടികളാണ് ബിജെപി ചെലവിടുന്നത്. എന്നാല്‍ കുട്ടികള്‍ക്കുള്ള മരുന്നിനായി പണമില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഈ വിഷയം സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കണം. അടിയന്തര സഹായം നന്ദേഡ് ആശുപത്രിക്ക് ലഭ്യമാക്കണമെന്നും അശോക് ചവാന്‍ പറഞ്ഞു.
സെപ്റ്റംബര്‍ 30-ഒക്ടോബര്‍ ഒന്ന് തിയതികളിലായിട്ടാണ് 12 നവജാത ശിശുക്കള്‍ ആശുപത്രിയില്‍ മരിച്ചത്. മൂന്ന് ദിവസം മാത്രമേ ഈ കുട്ടികള്‍ ജനിച്ചിട്ട് പരമാവധി മൂന്ന് ദിവസമായിട്ടേയുള്ളൂ എന്ന് ആശുപത്രി ഡീന്‍ പറഞ്ഞു. എന്നാല്‍ ഭാരക്കുറവ് ഈ കുട്ടികള്‍ക്കുണ്ടായിരുന്നു.












Click it and Unblock the Notifications