കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘അന്ന് സ്ത്രീവേഷത്തിൽ ഓടിയത് എന്തിനെന്ന് ഇപ്പോൾ മനസ്സിലായി’: രാംദേവിനെ പരിഹസിച്ച് മഹുവ

Google Oneindia Malayalam News

കൊൽക്കത്ത: സ്ത്രീകൾക്ക് എതിരെ ബാബ രാംദേവ് നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു..ഇപ്പോൾ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് തൃണമൂൽ നേതാവ് മഹുവ മോയ്ത്ര. സ്ത്രീകൾ സാരി ധരിച്ചാൽ വളരെയധികം സുന്ദരികളായിരിക്കും.

സൽവാറിലും അവർ സുന്ദരിമാരായിരിക്കും. എന്റെ കണ്ണുകളിലൂടെ നോക്കുകയാണെങ്കിൽ, അവർ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരിമാരായിരിക്കുമെന്നും ആണ് രാംദേവ് പറഞ്ഞത്. രാംദേവിനെ പരിഹസിച്ചു കൊണ്ടാണ് മഹുവ രം​ഗത്തുവന്നത്.

mahua new

പ്രശസ്ത ഗായകൻ കൂട്ടുകാരന് കൊടുത്ത സമ്മാനം കണ്ടോ, ടോയ്‌ലറ്റ്; സന്തോഷംകൊണ്ട് തുള്ളിച്ചാടി കൂട്ടുകാരൻപ്രശസ്ത ഗായകൻ കൂട്ടുകാരന് കൊടുത്ത സമ്മാനം കണ്ടോ, ടോയ്‌ലറ്റ്; സന്തോഷംകൊണ്ട് തുള്ളിച്ചാടി കൂട്ടുകാരൻ

''ഇപ്പോൾ എനിക്ക് മനസ്സിലായി.. പതഞ്ജലി ബാബ രാംലീല മൈതാനത്തുനിന്ന് സ്ത്രീവേഷത്തിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത് എന്തിനാണെന്ന്. അദ്ദേഹത്തിന് സാരിയും സൽവാറും മറ്റു ചിലതുമാണ് ഇഷ്ടം. തലച്ചോറിനു തകരാറുള്ളതു കൊണ്ട് കാണുന്നതെല്ലാം വേറിട്ടിരിക്കും...'' മഹുവ മോയ്ത്ര ട്വിറ്ററിൽ കുറിച്ചു.

2011ലെ സംഭവത്തെക്കുറിച്ചായിരുന്ന മൊഹുവ പറഞ്ഞത്.. 2011ൽ ഡൽഹിയിലെ രാംലീല മൈതാനത്തെ പ്രതിഷേധ സ്ഥലത്തു നിന്ന് സ്ത്രീവേഷത്തിൽ ആയിരുന്നു രാംദേവ് രക്ഷപ്പെട്ടത്. വെള്ള സൽവാർ ധരിച്ച്, ദുപ്പട്ട കൊണ്ട് തല മറച്ച് പ്രതിഷേധസ്ഥലത്തിനു പുറത്ത് രാംദേവിനെ പൊലീസ് പിടികൂടിയിരുന്നു.

 'ജോലിസമയത്ത് പകുതിപേരും സ്വയംഭോഗം ചെയ്യുന്നു'; അഞ്ചില്‍ രണ്ട് സ്ത്രീകള്‍; കാരണം 'ജോലിസമയത്ത് പകുതിപേരും സ്വയംഭോഗം ചെയ്യുന്നു'; അഞ്ചില്‍ രണ്ട് സ്ത്രീകള്‍; കാരണം

മഹാരാഷ്ട്രയിലെ താനെയിൽ നടത്തിയ യോഗ ക്യാംപിലായിരുന്നു ബാബ രാംദേവിന്റെ വിവാദപ്രസ്താവന.. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ് വേദിയിൽ ഉണ്ടായിരുന്നു. 'സാരിയിൽ സ്ത്രീകൾ സുന്ദരികളാണ്. അമൃതാജിയെ പോലെ സൽവാറിലും അവർ സുന്ദരികളാണ്. എന്റെ അഭിപ്രായത്തിൽ ഒന്നും ധരിച്ചില്ലെങ്കിലും സ്ത്രീകൾ സുന്ദരികളാണ്' എന്നായിരുന്നു രാംദേവിന്റെ പരാമർശം.

അതേസമയം ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ സംഭവത്തെ അവർ അപലപിച്ചു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ച രാംദേവ് മാപ്പുപറയണമെന്ന് സ്വാതി ആവശ്യപ്പെട്ടു. വളരെ മോശം പരാമർശമാണ് രാംദേവ് നടത്തിയത്. എല്ലാ സ്ത്രീകളും ഈ പരാമർശത്തിൽ വേദനിക്കുന്നുണ്ട്. രാംദേവ് രാജ്യത്തോട് മാപ്പുപറയണമെന്നും സ്വാതി മലിവാൾ പറഞ്ഞു.

English summary
mahua moitra's reaction against baba ramdev's controversial remarks against women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X