ബിആര്‍ഡ‍ി ആശുപത്രിയില്‍ തീപിടുത്തം: രക്ഷാ പ്രവര്‍ത്തനം തുടരുന്നു, അപകടകാരണം!!

  • Written By:
Subscribe to Oneindia Malayalam

ഖൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ബിആര്‍‍ഡി ആശുപത്രിയില്‍ തീപിടുത്തം. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് തീപിടുത്തമുണ്ടായത്. ആശുപത്രി പരിസരത്തുള്ള പ്രിന്‍സിപ്പലിന്‍റെ മുറിയ്ക്കും റെക്കോര്‍ഡ് റൂമിനും സമീപത്തുനിന്നാണ് തീപടര്‍ന്നത്. തീപിടുത്തമുണ്ടായതോടെ അഗ്നിശമന സേനയുടെ മൂന്ന് ഫയര്‍ എന്‍ജിനുകളെത്തി തീയണക്കാന്‍ ആരംഭിച്ചിരുന്നു.

 fire-05

സംഭവത്തോടെ വന്‍ പോലീസ് സന്നാഹവും ആശുപത്രി സൂപ്രണ്ട് ആര്‍കെ മിശ്രയും കോളേജ് പ്രിന്‍സിപ്പല്‍ ഗണേഷ് സ്ഥലത്തെത്തുതയും ചെയ്തിട്ടുണ്ട്. എന്നാല്‍ തീപിടുത്തമുണ്ടായത് എങ്ങനെയാണെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. നേരത്തെ ഓക്സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് ദിവസങ്ങളുടെ ഇടവേളകളില്‍ 63 കുട്ടികളാണ് ബിര്‍ആഡി ആശുപത്രിയില്‍ മരിച്ചത്. ഇതോടെ ആശുപത്രി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.
സംഭവത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ രാജീവ് മിശ്ര, ഭാര്യ ഡോ പൂര്‍ണിമ ശുക്ല, നോഡല്‍ ഓഫീസര്‍ കഫീല്‍ ഖാന്‍ എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഇവര്‍ക്കെതിരെ ഹസ്രത്ത്ഗഞ്ച് പോലീസ് സ്റ്റേഷനില്‍ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A fire broke out at the infamous BRD hospital in Gorakhpur early on Monday morning.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്